കക്കാട് ത്വരീഖത്ത്: വിശ്വാസികൾ വിട്ടുനിൽക്കുക - സമസ്ത
സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ നേരത്തെ തള്ളിപ്പറഞ്ഞ വ്യാജത്വരീഖത്തുകളെ ന്യായീകരിച്ചും ബിദഈ പ്രസ്ഥാന നേതാക്കളെ മഹത്വവൽക്കരിച്ചുമുള്ള കക്കാട് മുഹമ്മദ് ഫൈസിയുടെ നിലപാടിലും അദ്ദേഹം നേതൃത്വം നൽകി പ്രവർത്തിക്കുന്ന സംവിധാനങ്ങളുമായും സഹരിക്കരുതെന്നും വിശ്വാസികൾ അതിൽ നിന്ന് വിട്ടുനിൽക്കണമെന്നും യോഗം അഭ്യർത്ഥിച്ചു. പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി പി.പി. ഉമർ മുസ്ലിയാർ കൊയ്യോട് സ്വാഗതം പറഞ്ഞു. എം.പി കുഞ്ഞി മുഹമ്മദ് മുസ്ലിയാർ നെല്ലായ, വി മൂസക്കോയ മുസ്ലിയാർ, എ.വി അബ്ദുറഹിമാൻ മുസ്ലിയാർ, കെ ഉമർ ഫൈസി മുക്കം, കെ ഹൈദർ ഫൈസി പനങ്ങാങ്ങര, ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാർ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി കൂരിയാട്, വാക്കോട് മൊയ്‌തീൻ കുട്ടി മുസ്ലിയാർ, ബി.കെ അബ്ദുൽഖാദിർ അൽ ഖാസിമി ബംബ്രാണ, ഉസ്മാനുൽ ഫൈസി തോടാർ, എം.എം അബ്‌ദുല്ല ഫൈസി എടപ്പാല, ഒളവണ്ണ അബൂബക്കർ ദാരിമി, അസ്‌ഗറലി ഫൈസി പട്ടിക്കാട്, എം.പി അബ്‌ദുൽഖാദിർ മുസ്ലിയാർ പൈങ്കണ്ണിയൂർ, സി.കെ സൈതാലിക്കുട്ടി ഫൈസി കോറാട്, ഐ.ബി ഉസ്മാൻ ഫൈസി, ഇ.എസ്. ഹസൻ ഫൈസി, ഡോ. സി.കെ അബ്‌ദുറഹിമാൻ ഫൈസി അരിപ്ര, പി.എം അബ്ദുസ്സലാം ബാഖവി വടക്കേകാട്, അബ്‌ദുൽഗഫൂർ അൻവരി മുതൂര്, പി.വി അബ്‌ദുസ്സലാം ദാരിമി ആലംപാടി, ഇ അലവി ഫൈസി കൊളപ്പറമ്പ്, ടി.കെ അബൂബക്കർ മുസ്ലിയാർ വെളിമുക്ക്, ബശീർ അബ്‌ദുല്ല ഫൈസി ചീക്കോന്ന്, മുഹമ്മദ് ശരീഫ് ബാഖവി വേശാല സംസാരിച്ചു
(07/10/2026)
Post a Comment