സയ്യിദുൽ ഉലമയുടെ പണ്ഡിത ദർസ് പാലക്കാട് ജില്ലയിൽ ആരംഭിച്ചു..
"സയ്യിദുൽ ഉലമാ" മാതൃകയാണ്....
നൂറായിരം വിഷയങ്ങൾ ചിന്തിക്കുമ്പോഴും, പ്രസ്ഥാനത്തിന് വേണ്ടി വിശ്രമമില്ലാതെ ഓടുമ്പോഴും കൃത്യമായി പാകപ്പെടുത്തിയ ജീവിതം. ശംസുൽ ഉലമ പാകപ്പെടുത്തി എന്ന് പറയുന്നതാവും ശരി....
പാലക്കാട് ജില്ലയിൽ വരുമ്പോൾ പലപ്പോഴും കൂടെ യാത്ര ചെയ്യാറുണ്ട്. ഫോണിൽ സംസാരിക്കാറുണ്ട്. കൂടെ ഭക്ഷണം കഴിക്കാറുണ്ട്.എല്ലാറ്റിനും ഒരു വേറിട്ട ശൈലിയാണ്.പഠിക്കാനും പകർത്താനും ഏറെയുണ്ട് ആ ജീവിതത്തിൽ.ഒരു സ്ഥലത്തേക്ക് പോകുമ്പോൾ എല്ലാവരും ആഗ്രഹിക്കുന്നത് അവിടെ കൂടുതൽ ആളുകൾ ഉണ്ടാവണമെന്നാണ്. പരിപാടിക്ക് പോവുമ്പോൾ ആളുകൾ ആയോ എന്ന് വിളിച്ച് ചോദിക്കുന്നവർ വരെയുണ്ട്.എന്നാൽ സയ്യിദുൽ ഉലമാ നേരത്തെ എത്തും.ആളുകൾ പ്രശ്നമില്ല.പിറ്റെ ദിവസം ദർസ്സിന് പ്രയാസമില്ലാതെ അവിടെ നിന്ന് പോവണം.ശാരീരിക പ്രയാസങ്ങൾ കാരണം ജില്ലാ പരിപാടിക്ക് പോലും മുടങ്ങാറുണ്ട്. പക്ഷെ ശാഖാ പരിപാടിക്ക് പോലും കൃത്യമായി എത്താറുമുണ്ട്.ഈ ഭാഗത്തേക്ക് വരുമ്പോൾ പല പ്രധാനപ്പെട്ട മരണ വീടുകളിലും കയറാറുണ്ട്. അപ്പോഴൊക്കെ പറയും. വീട്ടുകാരോട് പറയണ്ട. ഒഴിവിനനുസരിച്ച് നമുക്ക് പോവാം....
പറഞ്ഞ് വന്നത് ഇന്ന് അവിടുത്തെ മുമ്പിൽ ശിഷ്യനായി ഇരിക്കാൻ പാലക്കാട് ജില്ലയിലെ ഏതാനും തെരെഞ്ഞെടുക്കപ്പെട്ട നേരത്തെ രജിസ്തർ ചെയ്ത ഉസ്താദുമാർക്ക് ഭാഗ്യമുണ്ടായി.മണ്ണാർക്കാട് ഇസ്ലാമിക് സെന്ററിൽ ഇന്ന് സയ്യിദുൽ ഉലമ തുഹ്ഫ ദർസ് നടത്തി പണ്ഡിത ദർസ്സിന് തുടക്കമായി.
ഇരുത്തം ചെന്ന ഒരു മുദരിസ്സായി തുഹ്ഫയുടെ ഇബാറത്തുകൾ ഒരോന്നും ഹല്ല് ചെയ്ത് ആവശ്യമായ ചേരുവകളും സ്വത സിദ്ധമായ ശൈലിയിൽ ഉദാഹരണങ്ങളും പറഞ്ഞുള്ള തുഹ്ഫയുടെ ക്ലാസ്സ്.....
ഇൻശാ അള്ളാ ബാക്കി നമുക്ക് അടുത്ത ക്ലാസ്റ്റിൽ വിശദമായി പറയാം എന്ന് പറഞ്ഞ് ക്ലാസ്സ് അവസാനിപ്പിക്കുമ്പോൾ എല്ലാവരുടേയും മുഖത്ത് ഒരു ആത്മ സംതൃപ്തി പ്രകടമായിരുന്നു.....
യാത്രയിലും മറ്റു എല്ലാ തിരക്കുകൾക്കിടയിലും കിതാബ് മുത്വാലഅയും വിവിധ സ്ഥാപനങ്ങളളിൽ നടന്ന് കൊണ്ടിരിക്കുന്ന ദർസും അതിൽ പ്രത്യേകം ആനന്ദം കണ്ടെത്തി സയ്യിദുൽ ഉലമയുടെ യാത്ര തുടരുകയാണ്.....
നമുക്ക് മനസ്സറിഞ്ഞ് ധൈര്യത്തോടെ വിളിക്കാം....
"സയ്യിദുൽ ഉലമാ"
പ്രാർത്ഥനയോടെ
കബീർ അൻവരി നാട്ടുകൽ
Post a Comment