സമസ്ത മുശാവറ നാളെ.. നിർണായക വിഷയങ്ങൾ ചർച്ചയായേക്കും
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അടുത്ത മുശാവറ യോഗത്തിൽ നിരവധി നിർണായക വിഷയങ്ങൾ ചർച്ചയായേക്കുമെന്ന് സൂചന. സംഘടനയുടെ ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പ് മുതൽ വിവിധ സംഘടനാ വിഷയങ്ങളിൽ അന്തിമ തീരുമാനമെടുക്കുന്നതുവരെ പ്രധാനപ്പെട്ട വിഷയങ്ങളാണ് പരിഗണനയിലുള്ളത്.
സമസ്തയുടെ പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതാണ് പ്രധാന അജണ്ടകളിലൊന്ന്. ഇതോടൊപ്പം ഒഴിവുള്ള മുശാവറ അംഗങ്ങളുടെ തെരഞ്ഞെടുപ്പും യോഗത്തിൽ പരിഗണിച്ചേക്കും.
സി.ഐ.സി വിഷയത്തിൽ അന്തിമ തീരുമാനം, സംഘടനാ നേതാക്കളുടെയും ഭാരവാഹികളുടെയും പരസ്യ പ്രതികരണങ്ങൾ സംബന്ധിച്ച തീരുമാനം, ഉമർ ഫൈസിയുടെ വിഷയത്തിലെ തുടർനടപടി എന്നിവയും ചർച്ചയാകുമെന്നാണ് സൂചന.
ഇതിന് പുറമെ കക്കാട് ത്വരീഖത്തുമായി ബന്ധപ്പെട്ട റിപ്പോർട്ട് മുശാവറയിൽ സമർപ്പിച്ചേക്കും. റിപ്പോർട്ട് പരിഗണിച്ച ശേഷം തുടർനടപടികളിൽ തീരുമാനമുണ്ടാകുമോ എന്നതും ശ്രദ്ധേയമാണ്.
സുന്നി മഹല്ല് ഫെഡറേഷനുമായി ബന്ധപ്പെട്ട വിഷയത്തിലും മുശാവറയിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പുൾപ്പെടെയുള്ള വിഷയങ്ങളിൽ മുശാവറ സ്വീകരിക്കുന്ന നിലപാടുകൾ സംഘടനയുടെ തുടർ പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ പ്രതിഫലനം ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
.png)
Post a Comment