സമസ്ത എവിടെ നിന്നാലും മറു ചേരിയിൽ നിൽക്കുക എന്നത് ഫാഷനായി മാറുന്നോ?
'ആത്‍മീയത' വഴിതെറ്റിക്കുന്നുവോ ?!
---------------------------------------------------------
ആത്മീയതയും ആത്‍മീയ ശൈഖുമാരും തന്നെയാണിന്ന് എവിടെയും ചർച്ച!
ആത്‍മീയ ദാഹം തീർക്കാൻ മനുഷ്യർ പുതിയ "ശൈഖു"മാരെ തേടിയിറങ്ങുമ്പോൾ ഒറിജിനൽ ഏത് വ്യാജൻ ഏത് എന്ന് തിരിച്ചറിയാൻ കഴിയാതെ സാധാരണക്കാർ നട്ടം തിരിയുന്നു!
വ്യാജന്മാർക്ക് ഇത് നല്ലൊരു അവസരമാറുന്നു,
(ആത്‍മീയ മജ്ലിസുകളും അതിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകളും ഇഷ്ടം പോലെയുണ്ട്, അതിനെ കുറിച്ച് പിന്നീട് ആവാം)
ഏതൊരു വിശ്വാസിക്കും ആത്മീയമായി
വഴി നടത്താൻ ഒരു "മുറബ്ബിയായ ശൈഖ്" ഉണ്ടാകുന്നത് അനിവാര്യമാണ്,
അങ്ങനെ ഒന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ നല്ലത് റസൂലുല്ലാന്റെ പേരിലുള്ള സ്വലാത്തുകൾ അധികരിപ്പിക്കലാണെന്ന് പണ്ഡിതന്മാർ നമുക്ക് പഠിപ്പിച്ചു തരുന്നു,
തന്റെ ആത്‍മീയ മോക്ഷത്തിന്ന് വേണ്ടി
ഒരു ശൈഖിനെ കണ്ടെത്തുന്നതും അവരിൽ നിന്ന് 'അമലുകൾ' സ്വീകരിക്കുന്നതും നല്ലത് തന്നെ ,
പക്ഷെ ഇത്തരം ഒരു ഘട്ടത്തിൽ നാം
ആരെ തെഞ്ഞെടുക്കണം, അതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാവണം എന്നൊന്നും നമുക്ക് തീരുമാനിക്കാൻ കഴിയില്ല!
അവിടെയാണ് പണ്ഡിതന്മാരുടെയും പണ്ഡിത സഭകളുടെയും തീരുമാനം അംഗീകരിക്കുക എന്ന പ്രാഥമികമായ നിഗമനത്തിൽ നമുക്ക് എത്തേണ്ടി വരിക!
ത്വരീഖത്തിന്റെ തെറ്റും ശരിയും നിർണ്ണയിക്കുക എന്നത് ശ്രമകരമായ ജോലി തന്നെയാണ്!
ശൈഖുനാ ചെറുശ്ശേരി ഉസ്താദ് തന്റെ പ്രസംഗങ്ങളിൽ പലപ്പോഴും നൽകുന്ന
ഒരു ഉപദേശമുണ്ട്, 'ത്വരീഖത്ത് റബ്ബാനി' 'ത്വരീഖത്ത് ശൈതാനി' എന്നീ രണ്ട് വിഭാഗങ്ങൾ ഉണ്ടന്നും 'ശൈതാനി'യായ ത്വരീഖത്തിൽ ഉൾപ്പെടുന്നത് സൂക്ഷിക്കണമെന്നും!
കേരളത്തിലെ ഉലമക്കാൾ പാരമ്പര്യമായി സൂഫി സരണിയിലൂടെ സഞ്ചരിക്കുന്നവരാണ്,
അത് കൊണ്ട് തന്നെ അവരൊക്കെ ഏതെങ്കിലും ശൈഖുമായും ത്വരീഖതുമായും ഒക്കെ ബന്ധമുള്ളവരായിരുന്നു, അതിലൊന്നും ആരും തെറ്റ് കണ്ടെത്തിയിരുന്നുമില്ല,
ഇപ്പേരിൽ വ്യാജന്മാർ രംഗം അടക്കി
വാഴാൻ തുടങ്ങിയപ്പോഴാണ് സമസ്തയുടെ ആലിമീങ്ങൾ ഇക്കാര്യത്തിൽ ഗൗരവപൂർവ്വം ഇടപെടാൻ തുടങ്ങിയത്,
അങ്ങനെ അന്ന് നിലവിലുണ്ടായിരുന്ന
പല ത്വരീഖത്തുക്കളെ കുറിച്ചും പഠിക്കുകയും അവയിൽ പലതിലും ഇസ്ലാമിക വിശ്വാസങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ ഉണ്ടന്ന് കണ്ടെത്തുകയും
അവ പിഴച്ച വിശ്വാസ ധാരകളാണെന്ന് പ്രക്യാപിക്കുകയും ചെയ്തത്,
അങ്ങനെയാണ് ചോറ്റൂർ കുറ്റൂർ, നൂരിശ, ത്വരീഖത്തുകൾ നമുക്ക് പിൻപറ്റാനും ഉൾകൊള്ളാനും
പറ്റുന്നതല്ലന്നും അതിൽ നിന്ന് സമൂഹം
വിട്ട് നിൽക്കണം എന്നും പണ്ഡിത സഭ തീരുമാനിക്കുന്നത്,
അന്ന് ഇത്തരം ത്വരീഖത്തുകളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന
പലരും സമസ്തയുടെ ഈ ആഹ്വാനം വന്നതോടെ അതിൽ നിന്ന് മാറി നിൽക്കുകയും സമസ്തയുടെ തീരുമാനം പൂർണമായി ഉൾകൊള്ളുകയും ചെയ്തു,
എന്നാൽ ന്യൂനാൽ ന്യൂനപക്ഷമായ
ചെറിയ ഒരു വിഭാഗം അതിൽ തന്നെ
ഉറച്ചു നിന്നു!
ചുരുക്കത്തിൽ സമൂഹത്തിനിടയിൽ
വലിയ സ്വാധീനം ചെലുത്താനോ സ്വീകാര്യതയുള്ള ഒരു പ്രസ്ഥാനമായി വളരാനോ ഇത്രയും കാലം അവർക്ക് കഴിഞ്ഞിരുന്നില്ല,
ഈ അടുത്താണ് ചെറിയ നിലയിലെങ്കിലും അതിന് ഒരു മാറ്റം വന്ന് തുടങ്ങിയത്,
ഒറ്റപ്പെട്ട ആളുകളെങ്കിലും അതുമായി ബന്ധപ്പെടാൻ തുടങ്ങി,
സമസ്ത നേരിട്ട് നടത്തുന്നത് എന്ന് പറയപ്പെടുന്ന കേരളത്തിലെ ഒരു പ്രമുഖ
മത കലാലയത്തിലെ ഒരു അദ്ധ്യാപകന്റെ രണ്ട് മത ബിരുദ ധാരരികളായ മക്കൾ
ഈ ത്വരീഖത്തിൽ
അംഗങ്ങളാവുകയും ഇതിന്റെ പ്രചാരകർ ആവുകയും ചെയ്തു?!!
ഇപ്പോൾ ഇതാ കേരളത്തിലെ ഏറ്റവും പ്രമുഖ സയ്യിദ് കുടുംബത്തിലെ അംഗങ്ങൾ ഈ ത്വരീഖത്ത്കാരുടെ പരിപാടിയിൽ പങ്കെടുത്തതിന്റെ ഫോട്ടോയും വീഡിയോകളുമെല്ലാം സാമൂഹ്യ മാധ്യമങ്ങളിലൂടെ കറങ്ങി നടക്കുന്നു! സമൂഹത്തിൽ അത് വലിയ ചർച്ചയാകുന്നു,
അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം പ്രതികരണങ്ങൾ വരുന്നു,
***************************************
സമസ്തയുടെ പൂർവ്വ കാല ആലിമീങ്ങൾ ഏക കണ്ഠമായി പിഴച്ച ത്വരീഖത്ത് ആണെന്ന് പ്രഖ്യാപിച്ച നൂരിശ ത്വരീഖത്തിന്റെ ആസ്ഥാനത്ത് വന്ദ്യരായ പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങൾ പങ്കെടുക്കുന്നതിന്റെയും മറ്റൊരു തങ്ങൾ അവിടെ പതാക ഉയർത്തുന്നതിന്റെയും ഫോട്ടോ കണ്ടപ്പോൾ സത്യം പറയാലോ ശരിക്കും നെഞ്ചകം ഒന്ന് പിടച്ചു പോയി! പടച്ചവനേ ഈ വാർത്ത സത്യമാവരുതേ എന്ന് മനസ്സ് കൊണ്ട് പ്രാർത്ഥിച്ചു പോയി!
നൂരിശ ത്വരീഖത്തിനെതിരെ സമസ്ത തീരുമാനമെടുത്തത് സയ്യിദുൽ ഉലമ പ്രസിഡന്റ് ആയതിന്റെ ശേഷമല്ലല്ലോ
എന്ന് ഒരിക്കൽ കൂടി ഓർത്ത് പോയി!
ആരാണ് നൂരിശ ശൈഖിനെതിരെ തീരുമാനമെടുത്തത് എന്നറിയുമോ?
അന്ന് ആരാണ് സമസ്തയുടെ പ്രസിഡന്റ് ശൈഖുനാ കണ്ണിയത്ത് ഉസ്താദ്,
സെക്രട്ടറി ശൈഖുനാ ശംസുൽ ഉലമ,
1975ൽ ശൈഖുനാ കെ കെ അബൂബക്കർ ഹസ്രത്ത് അവർകളുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഈ ത്വരീഖത്ത് പിഴച്ചതാണെന്ന് പ്രഖ്യാപിച്ചത്!
പിന്നെ ആരൊക്കെയായിരുന്നു അന്ന്
നേതൃ നിരയിൽ ഉണ്ടായിരുന്നത്, വിജ്ഞാനത്തിന്റെ നിറകുടങ്ങളായിരുന്ന താഴെക്കോട് കുഞ്ഞലവി മുസ്‌ലിയാർ, ശൈഖുനാ കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, ശൈഖുനാ ചെറുശ്ശേരി ഉസ്താദ്, ഉസ്താദ് വാണിയമ്പലം അബ്ദുറഹ്മാൻ മുസ്‌ലിയാർ,
ഉസ്താദ് ഇ കെ ഹസൻ മുസ്‌ലിയാർ, കാളമ്പാടി ഉസ്താദ്, കൂറ്റനാട് കെ വി ഉസ്താദ്,ഉസ്താദ് കെ ടി മാനു മുസ്‌ലിയാർ,
ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാർ, ഉസ്താദ് സി ച്ച് ഹൈദ്രോസ് മുസ്‌ലിയാർ,പാണക്കാട് പിഎംഎസ് എ പൂക്കോയ തങ്ങൾ, ശൈഖുനാ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ
തുടങ്ങി മഹാരദന്മാരായ ആലിമുകളും സയ്യിദന്മാരും സാദാത്തുക്കളും ആയിരുന്നു അന്ന് മുശാവറയിലും സമുദായത്തിന്റെ നേതൃ നിരയിലും ഉണ്ടായിരുന്നത്,
ഏറെ കാലത്തെ പഠനത്തിന് ശേഷമാണ് അവർ ഇങ്ങനെ ഒരു തീരുമാനം എടുത്തത്,
പിന്നെ എന്ത് സംഭവിച്ചു,
നൂരിശ ശൈഖിന്റെ അധീനതയിൽ ആയിരുന്ന ജാമിഅഃ നൂരിയ്യയുടെ നിയന്ത്രണം സമസ്തയുടെ കൈകളിൽ വന്നു ചേർന്നു,
അത് വഴി കേരളത്തിന് അഭിമാനമായ ആയിരക്കണക്കിന് പണ്ഡിതന്മാർക്ക് ജന്മം നൽകിയ ജാമിഅഃ നൂരിയ്യയായി അത് മാറി,
ഓർമ്മകൾ പലതും നമുക്ക് പറഞ്ഞു തരും,
പുതിയ സംഭവ വികാസങ്ങൾ കാണുമ്പോൾ വെറുതെ നമ്മൾ ഓർത്ത് പോകുന്നില്ലേ! സംശയിച്ചു പോകുന്നില്ലേ എന്ത് പറ്റി പുതിയ തലമുറക്ക്?!
അൻപത് കൊല്ലം മുമ്പ് അന്നത്തെ ഉലമാഅ ഏറെ പഠനത്തിനും ആലോചനക്കും ശേഷം ഏക കണ്ഠമായി എടുത്ത ഒരു തീരുമാനം തെറ്റായിരുന്നു എന്ന് പ്രഖ്യാപിക്കുകയല്ലേ ഇതിലൂടെ ഇവർ ചെയ്യുന്നത്?!
അതല്ല സമസ്ത എവിടെ നിൽക്കുന്നോ അതിന്റെ മറു ചേരിയിൽ നിൽക്കുക എന്നത് ഇന്ന് ഒരു ഫാഷനും ഒരു സാധാരണ രീതിയുമായി മാറുകകയാണോ?
തീർന്നില്ല,
അബൂബക്കർ താമരശ്ശേരി
Post a Comment