സുന്നി പണ്ഡിതൻമാരെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ല.ബാഫഖി തങ്ങൾ ഫൗണ്ടേഷൻ.
കാന്തപുരം അബൂബക്കർ മുസ്ലിയാർ ഇസ്ലാമിക വിശ്വാസികളോട് ഒരു പ്രസ്താവന നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റ് കേന്ദ്രങ്ങളിൽ നിന്നും ചില മാധ്യമങ്ങളിൽ നിന്നും പുകപടലങ്ങൾ ഉയർന്നു വന്നു വലിയ ചർച്ചയായി.
മതപരമായ മര്യാദകളെയും അതിരുകളെയും കുറിച്ച് ഒരു പണ്ഡിതൻ സംസാരിക്കുന്നത് അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്ന ഇസ്ലാമിക സമുദായത്തോടാണ്.
അല്ലാതെ ഈ പ്രത്യശാസ്ത്രവുമായി യാതൊരു ബന്ധമില്ലാത്തവരോട് അല്ല.
മതകാര്യങ്ങൾ സമുദായത്തെ ഉൽബോധിപ്പിക്കേണ്ടത് മത പണ്ഡിതൻമാരുടെ ബാധ്യതയാണ്.
കാലത്തിനനുസരിച് കൊണ്ട് മാറ്റാൻ കഴിയുന്ന ഒന്നല്ല ഇസ്ലാമിക മത നിയമങ്ങൾ.
ആരൊക്കെ വിചാരിച്ചാലും അതിൽ ഒരു മാറ്റങ്ങൾ വരുത്താനോ, തിരുത്തലുകൾ കൂട്ടി ചേർക്കാനോ കഴിയില്ല.
മതം അനുസരിച് ജീവിക്കുന്ന വിശ്വാസികൾ ഇത് ഉൾക്കൊണ്ട് കൊണ്ട് ജീവിക്കും, ഇതിനോട് യോചിപ്പില്ലാത്തവർക്ക് അവജ്ഞതയോടെ തള്ളികളയാം.
അല്ലാതെ ഇതിലേക്ക് കടന്നു കയറി തിരുത്താൻ ആരും വളർന്നിട്ടില്ല.
ഇസ്ലാമിലെ സ്ത്രീകൾക്കെതിരെ സംഘപരിവാർ പ്രസ്ഥാവന നടത്തിയപ്പോൾ,ഹിജാബ് അഴിപ്പിച്ചു കൊണ്ട് വിദ്യാഭ്യാസം നിഷേധിച്ചപ്പോൾ ഒന്നും ഉരിയിടാത്ത ഈ നാവുകൾ ആണ് മുസ്ലിം സ്ത്രീകൾ ആത്മാഭിമാനത്തോടെയും,, അച്ചടക്കത്തോടെയും ജീവിക്കണമെന്ന് പണ്ഡിതൻമാർ പറയുമ്പോൾ സ്ത്രീ സമത്വവും, പുരോഗമനവും പ്രസംഗിക്കാൻ വരുന്നത്
ഈ നിലപാടിന്റെ പേരിൽ മത പണ്ഡിതൻമാരെ വേട്ടയാടാമെന്നാണ് നിങ്ങൾ കരുതുന്നത് എങ്കിൽ അത് വെറും വ്യാമോഹം മാത്രമാണ്.
ഇസ്ലാമിക പണ്ഡിതൻമാരെ ഭയപ്പെടുത്തി വരുതിയിലാക്കാമെന്ന രാഷ്ട്രീയ മോഹം അനുവദിക്കില്ല.
ആരുടേയും സർട്ടിഫിക്കറ്റ് കിട്ടാനോ,അധികാരം ലഭിക്കാനോ അല്ല പണ്ഡിതൻമാർ ദീൻ പറയുന്നത്.
എന്നും ബാഫഖി തങ്ങൾ ഫൗണ്ടേഷൻ ഭാരവാഹികൾ യോഗത്തിൽ പറഞ്ഞു.
സയ്യിദ് എച് എസ് കെ തങ്ങൾ വയനാട് അധ്യക്ഷത വഹിച്ചു
സയ്യിദ് നൗഫൽ ശിഹാബ് തങ്ങൾ യോഗം ഉത്ഘാടനം ചെയ്തു.
സയ്യിദ് മുഹമ്മദ് ജാബിർ തങ്ങൾ, മഹ്‌റൂഫ് ആതവനാട് , ഷെരീഫ്, ആദിൽ തുടങ്ങിയവർ സംസാരിച്ചു.
മുബാറക് മലപ്പുറം സ്വാഗതവും, അബുതാഹിർ നന്ദിയും പറഞ്ഞു.
Post a Comment