സമസ്ത നാസിഹ് സമ്മിറ്റ് വരക്കലിൽ - സംഗമത്തിൽ 4000 പേർ സംബന്ധിക്കും
കോഴിക്കോട് ► സമസ്ത നൂറാം
വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന്റെ ഭാഗമായി സമർപ്പിച്ച നാസിഹീങ്ങളുടെ സമ്മിറ്റ് ഇന്ന് വരക്കൽ മഖാം അങ്കണത്തിൽ പ്രത്യേകം സജ്ജീകരിച്ച പന്തലിൽ നടക്കും.
സമസ്ത നൂറാം വാർഷിക മഹാസമ്മേളന ക്യാംപിൽ പരിശീലനം ലഭിച്ച 10313 നാസി ഹീങ്ങളിൽ നേരത്തെ രജിസ്റ്റർ ചെയ്ത 4000 പേരാണ് ഒന്നാം ഘട്ട സമ്മിറ്റിൽ പങ്കെടുക്കുക. രാവിലെ ഒൻപത് മണിക്ക് രജി സ്ട്രേഷൻ ആരംഭിക്കും. സമസ്ത കേന്ദ്ര മുശാവറ മെംബർ ഒളവണ്ണ അബൂബക്കർ ദാരിമി മഖാം സിയാറത്തിന് നേതൃത്വം നൽകും. തുടർന്ന് സമസ്ത വൈസ് പ്രസിഡന്റ് എ.വി അബ്ദുറഹ്മാൻ മുസ്‌ലിയാർ പതാക ഉയർത്തും. സമസ്തപ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. നാസിഹ് പ്ലാനിങ് സെൽ ചെയർമാൻ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി അധ്യ ക്ഷനാവും. സമസ്ത ജനറൽ സെക്രട്ടറി പി.പി ഉമർ മുസ്‌ലി യാർ കൊയ്യോട്, സമസ്ത ട്രഷ റർ എം.ടി അബ്ദുല്ല മുസ്ലി യാർ എന്നിവർ മുഖ്യ പ്രഭാഷ ണവും സാബിഖലി ശിഹാബ് തങ്ങൾ അനുഗ്രഹപ്രഭാഷണ വും നടത്തും.
സമസ്ത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പി.കെ മൂസ ക്കുട്ടി ഹസ്റത്ത് നസീഹത്ത് നൽകും. വിദ്യാഭ്യാസ ബോർ ഡ് ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ സ്വാഗ തം പറയും. സമസ്ത മുശാവറ അംഗങ്ങളായ ഡോ.സി.കെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര, അബ്ദുൽ ഗഫൂർ അൻവ രി മുതൂര്, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സു ലൈമാൻ ഫൈസി ചുങ്കത്തറ, മുസ്തഫ അശ്റഫി കക്കുപടി എന്നിവർ വിഷയാവതരണം നടത്തും. കൺവീനർ ഡോ. ടി എ സാലിം ഫൈസി തുടർ പ്രവർത്തന പദ്ധതി അവത രിപ്പിക്കും സുപ്രഭാതം
സമാപന സെഷൻ സമസ്ത സെക്രട്ടറി കെ.ഉമർ ഫൈസി മുക്കം ഉദ്ഘാടനം ചെയ്യും. പ്ലാനിങ് സെൽ വൈസ് ചെയർമാൻ അലി തങ്ങൾ കുമ്പോൽ അധ്യക്ഷനാവും. സമസ്ത കേന്ദ്ര മുശാവറ മെംബർ പി.എം അബ്ദുസ്സലാം ബാഖവി സമാപന സന്ദേശം നൽകും. ഇബ്രാഹിം ഫൈസി പേരാൽ സ്വാഗതവും സ്വലാഹുദ്ധീൻ ഫൈസി വല്ലപ്പുഴ നന്ദിയും പറയും.
Post a Comment