ദഫ് പ്രോഗ്രാം അനൗൺസ്മെൻറ്
ആത്മാവിനെ തൊട്ടുണർത്തുന്ന ഈ മനോഹരമായ സദസ്സിൽ, ഇശ്ഖിന്റെയും ആത്മീയതയുടെയും മധുരനാദവുമായി ഇനി അരങ്ങിലെത്തുകയാണ് നമ്മുടെ പ്രിയപ്പെട്ട ദഫ് സംഘം!
ഇസ്‌ലാമിക പാരമ്പര്യത്തിന്റെ താളവും, മദ്ഹിന്റെ മാധുര്യവും, പ്രവാചക സ്നേഹത്തിന്റെ ആവേശവും ഒരുമിക്കുന്ന ഈ മനോഹര നിമിഷത്തിന് നമുക്ക് ഒരുങ്ങാം...
താളമിടുന്ന ഓരോ ദഫിലും നിറയട്ടെ പ്രവാചക സ്നേഹം... ഉയരുന്ന ഓരോ ശബ്ദത്തിലും നിറയട്ടെ സ്വലാത്തിന്റെ മാധുര്യം...
ദഫിന്റെ താളത്തിൽ ഹൃദയങ്ങൾ ഒരുമിക്കുന്ന...
മദ്ഹിന്റെ ഈണത്തിൽ സദസ്സ് കോരിത്തരിക്കുന്ന...
ആത്മീയതയും ആവേശവും ഒരേ വേദിയിൽ സംഗമിക്കുന്ന... ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ദഫ്മുട്ട് ആരംഭിക്കുകയാണ്..
ഇനി വേദി അവരുടേതാണ്...
താളം ദഫിന്റേതാണ്...
ആവേശം നമ്മുടെതുമാണ്...!
മദീനയിലേക്ക് കടന്നുവന്ന മുഹാജിറുകളെ ദഫ് മുട്ടിയും ത്വാലഅൽ ബദ്‌റു പാടിയും സ്വീകരിച്ച അൻസാറുകളുടെ സ്മരണകൾ ഉയർത്തി സിറാജുൽ ഇസ്ലാം ദഫ് സംഗമിതാ വേദിയിലേക്ക് ചുവടുവെക്കുകയാണ്..
പുണ്യങ്ങളുടെ പൂക്കാലമായ റബീഉൽ അവ്വലിന്റെ പുണ്യരാവുകളിൽ, മനസ്സിൽ പ്രവാചക പ്രേമത്തിന്റെ പ്രകാശ തരംഗങ്ങൾ തീർത്ത് മദീനയുടെ താളപ്പെരുമയുമായി നമ്മുടെ കൊച്ചു കലാകാരന്മാർ വേദിയിലെത്തുകയാണ്.
അറബിക് ഈണങ്ങളുടെ അകമ്പടിയോടെ, കൈവിരലുകളിൽ ആത്മീയതയുടെ താളവും വരികളിൽ അനുരാഗത്തിന്റെ പൂമഴയും തീർക്കുന്ന മനോഹരമായ ദഫ് മുട്ട് അവതരണം!
ഈ മധുര മനോഹര സംഗീത സായാഹ്നത്തിലേക്ക് പ്രവാചക സ്നേഹികളായ ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
"മദീനയിലെ ഈന്തപ്പനയോലകളുടെ കുളിരും പെരുമഴപ്പോലെ പെയ്യുന്ന സ്വലാത്തുകളുടെ മധുരവും ചാലിച്ചെഴുതിയ പാട്ടുകളുമായി കൊച്ചുമക്കൾ വേദിയിലണയുന്നു. പ്രവാചക പ്രേമികളായ സഹൃദയ മനസ്സുകൾക്ക് മുന്നിലേക്ക് ഈ സ്നേഹസന്ധ്യ സസ്നേഹം സമർപ്പിക്കുന്നു."
അനുരാഗത്തിന്റെ അതിരുകളില്ലാത്ത മദീന വഴികളിലേക്ക് മനസ്സുകൊണ്ട് ഒരു തീർത്ഥാടനം നടത്താൻ, ഈ പവിത്രമായ ദഫ് മുട്ട് മദ്ഹിന്റെ മനോഹര സായാഹ്നത്തിലേക്ക് നിങ്ങളെയെല്ലാവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു...
Post a Comment