അക്രമിയുടെ കഴുത്തിൽ നബി തങ്ങൾ വാള് വെച്ചോ..? കൊല്ലാൻ വാളുയർത്തിയവനിക്ക് മാപ്പ് നൽകിയ സംഭവം
ആർദ്രത ആയിരുന്നു നബി ജീവിതം മുച്ചൂടും.സഹനവും സഹിഷ്ണുതയും വിട്ടു വീഴ്ച്ചാ മനോഭാവമുമായിരുന്നു അവിടുത്തെ വേർതിരിച്ച ഘടകം.നജ്ദിൽ നിന്ന് നബിയും അനുചരരും മടങ്ങി വരുന്ന മദ്ധ്യേ വിശ്രമിക്കാൻ ഒരിടം കണ്ടു.എല്ലാവരും ഉറങ്ങി.തക്കം പാർത്തിരിക്കുന്ന ഗൗറസ് ബ്നു ഹാരിസ് പ്രവാചകരുടെ വാളെടുത്ത് ചോദിച്ചു. മുഹമ്മദ്, നീ എന്നെ പേടിക്കുന്നില്ലെ…ഇല്ല എനിക്ക് നിന്നെ പേടിയേ ഇല്ല. നബി തിരുമേനി പറഞ്ഞു.
എങ്കിൽ ഞാൻ നിന്നെ കൊല്ലുന്നു.നിന്നെ ഇപ്പൊൾ ആര് രക്ഷിക്കും.
നിസ്സങ്കോചം നബി തങ്ങൾ പറഞ്ഞു. എന്നെ അല്ലാഹു രക്ഷിക്കും.ഉടൻ അയാളുടെ കയ്യിൽ നിന്ന് പിടി വിട്ട് വാൾ നിലത്ത് വീണു.നബി തങ്ങൾ അതെടുത്ത് അതേ ചോദ്യം തിരിച്ചു ചോദിച്ചു.ഭയ വിഹ്വലനായി അയാൾ താണു.
كن خير آخذ.
എന്നെ വെറുതെ വിടണമെന്ന് ചുരുക്കം.നബി തങ്ങൾ ആ മനുഷ്യനെ വെറുതെ വിട്ടയച്ചു.മനുഷ്യൻ എന്ന് വിശേഷിപ്പിക്കാവുന്ന ഏറ്റവും നല്ല ഒരാളുടെ അടുത്ത് നിന്നാണ് ഞാൻ വരുന്നതെന്ന് ഗൗറസ് തൻ്റെ കൂട്ടാളികളോട് പറഞ്ഞു. لا يجزي السيئ بالسيئ ولكن يعغو و يصفح.
തിന്മയെ തിന്മ കൊണ്ടല്ല അവിടുന്ന് പ്രതികാരം തീർത്തത്.പൊറുത്ത് കൊടുത്തും വിട്ടു വീഴ്ച ചെയ്തും അങ്ങ് നന്മ പെയ്യിക്കുകയയിരുന്നു.
അയാളെ ഏതെങ്കിലും നിലക്ക് നബി തങ്ങൾ വകവരുത്താനോ പ്രതികാരം വീട്ടാനോ ശ്രമിച്ചിരുന്നെങ്കിൽ അവസാനമായി അയാൾ ഈ പറഞ്ഞ വാക്ക് പറയില്ലായിരുന്നു...
വിശദീകരണം: അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്
Post a Comment