മാസപ്പിറവി വിഷയത്തിൽ പുതിയ അപ്ഡേഷനുമായി ഹുസൈൻ മടവൂർ. റമദാനിനും പെരുന്നാളിനും മാത്രം ചന്ദ്രപ്പിറവി, ബാക്കിയുള്ള മാസങ്ങൾക്ക് കലണ്ടർ മതി..
മുജാഹിദ് സംഘടനയുടെ വലിയ നേതാവ് ഹുസൈൻ മടവൂർ മാസപ്പിറവി വിഷയത്തിൽ ഒരു പുതിയ അപ്ഡേഷൻ നടത്തിയിരിക്കുകയാണ്
വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
"ഖാസിമാരുടെ തീരുമാനം അനുസരിച്ച് മുഹറം 9 10 നോമ്പ് തിങ്കൾ ചൊവ്വ ദിവസം ആയിരിക്കും, മുജാഹിദ് മതത്തിൻറെ തീരുമാനം അനുസരിച്ച് കലണ്ടർ നോക്കി ഞായർ തിങ്കൾ ദിവസങ്ങൾ ആയിരിക്കും മുഹറം 9,10 നിങ്ങൾക്ക് ഇഷ്ടമുള്ളത് അനുസരിച്ച് ചെയ്തോളൂ എന്നും അദ്ദേഹം അവസാനം ഒരു ഓഫർ ആയി വെക്കുന്നുണ്ട്'.
മാസപ്പിറവി അടിസ്ഥാനപ്പെടുത്തി നോമ്പും പെരുന്നാളും അനുഷ്ടിക്കണമെന്ന് പഠിപ്പിച്ചത് സമസ്ത എന്ന സംഘടനയല്ല പുണ്യ ഹബീബ് ആയ നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ വ്യക്തമായ തീരുമാനമാണ്. അനുസരിച്ച് നോമ്പും, പെരുന്നാളും ഖാസിമാർ ഉറപ്പിക്കുന്ന പതിവ് നൂറ്റാണ്ടുകളായി കേരളത്തിൽ നിലനിന്നു പോരുന്നതും ആണ്
ഖുർആനിലേക്കും ഹദീസിലേക്കും മടങ്ങാൻ നാഴികക്ക് 40 വട്ടം പറയുന്ന മുജാഹിദ് സംഘടന കലണ്ടറിലെ കണക്ക് നോക്കി മുസ്ലിം ഉമ്മത്തിൽ ഭിന്നത എല്ലാവർഷവും വീണ്ടും വീണ്ടും ഉണ്ടാക്കി കൊണ്ടിരിക്കുന്നു. ഫാഷിസ്റ്റുകൾ പാറിപ്പറക്കുന്ന ഈ കാലത്തും സമുദായത്തെ ഭിന്നിപ്പിക്കുന്ന വിഷയത്തിൽ മുജാഹിദുകൾക്ക് മനംമാറ്റം ഒന്നും ഉണ്ടായിട്ടുമില്ല.
Post a Comment