രാമായണം വായിക്കാനും പഠിക്കാനും പാടുണ്ടോ? അന്യമത ഗ്രന്ഥങ്ങൾ പഠിക്കുന്നത് തെറ്റാണോ.?
രാമായണം, മഹാഭാരതം, ബൈബിൾ പോലുള്ള അന്യമത വേദഗ്രന്ഥങ്ങൾ പഠിക്കാനും വായിക്കാനും പാടുണ്ടോ? എന്ന് പല സുഹൃത്തുക്കളും സംശയം ചോദിക്കുകയുണ്ടായി.
ലളിതമായ ഒരു മറുപടി പറയാം
അന്യമത ഗ്രന്ഥങ്ങൾ നിരുപാധികം പഠിക്കാനോ വായിക്കാനോ പാടില്ല എന്ന് നിയമമില്ല. അതിലെ പൊള്ളത്തരങ്ങളും കളവുകളും അഭ്യൂഹങ്ങളും അനർത്ഥങ്ങളും മറ്റും മനസ്സിലാക്കി ജനങ്ങളെ ഉത്ബോധിപ്പിക്കാനും ബോധ്യപ്പെടുത്തി കൊടുക്കാനും വേണ്ടി ഈ വക ഗ്രന്ഥങ്ങൾ അതിനു പ്രാപ്തിയുള്ള പണ്ഡിതന്മാർ വായിക്കുന്നതിനോ പഠിക്കുന്നതിനോ കുഴപ്പമില്ല. മാത്രമല്ല ചിലപ്പോൾ അത് അനിവാര്യമായി വരും.
സത്യമായ മതം ഒന്നേയുള്ളൂ. അത് ഇസ്ലാം മാത്രമാണ്. മതങ്ങൾക്കിടയിൽ സൗഹൃദമില്ല. മതസൗഹാർദം എന്നത് ഒരു ആലങ്കാരിക പ്രയോഗം മാത്രമാണ്. മതങ്ങൾ പരസ്പരം സൗഹൃദപ്പെടില്ല. കാരണം അതിൽ ഒന്നു മാത്രമാണ് ശരി.
ബാക്കിയെല്ലാം കളവാണ്. എല്ലാ മതവിശ്വാസികളും വിശ്വസിക്കുന്നത് ഇങ്ങനെ തന്നെയാണ്.
എന്നാൽ മനുഷ്യർക്കിടയിൽ സൗഹൃദം ആവാം.
എന്നാൽ മേൽപ്പറഞ്ഞ ലക്ഷ്യങ്ങളൊന്നും ഇല്ലാതെ അന്യമത വേദഗ്രന്ഥങ്ങൾ പ്രമോഷൻ ചെയ്യാൻ വേണ്ടി അതിനു വലിയ മഹത്വവും പുണ്യവും കൽപ്പിച്ച് വായിക്കുകയോ പഠിക്കുകയോ ചെയ്യുന്നത് കടുത്ത തെറ്റാണ്.
ഇതിലേക്ക് സൂചിപ്പിക്കുന്ന ഒരു സംഭവം താഴെ കുറിക്കാം.
أن رجلاً من بني قريظة أعطى عمر بن الخطاب - رضي الله عنه - قطعةً من التوراة، فغضب النبي - صلى الله عليه وسلم، وقال: ((يا ابن الخطاب! أمُتهوِّكُون أنتم كما تهوَّكَت اليهود والنصاري؟! أما والذي نفس محمد
بيده؛ لقد جئتُكم بها بيضاء نقية)).
ബനൂ ഖുറൈള ഗോത്രത്തിലെ ജൂതന്മാരിൽ ഒരാൾ ഉമർ(റ) ന് തൗറാത്തിൽ നിന്നുള്ള ഒരു പാർട്ട് നൽകി.
ഇത് കണ്ടപ്പോൾ നബിതങ്ങൾക്ക് ദേഷ്യം വന്നു. അവിടുന്ന് പറഞ്ഞു: “ഓ ഉമറേ..
ജൂത നസാറാക്കൾ വിഭ്രാന്തി കാണിക്കും പോലെ നിങ്ങളും വിഭ്രാന്തി കാണിക്കുകയാണോ.? അല്ലാഹുവാണ് സത്യം, ഞാൻ നിങ്ങളിലേക്ക് കൊണ്ടുവന്നത് ഏറ്റവും പരിശുദ്ധമായ മതമാണ്.”
ഈ സംഭവത്തിൽ നിന്ന് തന്നെ സംഗതിയുടെ ഗൗരവം മനസ്സിലായല്ലോ.!
ഇതുപോലെ തന്നെയാണ് പുത്തൻ വാദികളുടെ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വളർന്നുവരുന്ന വിദ്യാർത്ഥികൾക്ക് വായിക്കാൻ പറ്റുന്ന രൂപത്തിൽ ലൈബ്രറികളിലും മറ്റും സജ്ജീകരിക്കാൻ പാടില്ല. അഹ്ലുസ്സുന്നയുടെ വിശ്വാസം ശരിക്ക് പഠിച്ച് മനസ്സിലാക്കുന്നതിന് മുമ്പ് കുട്ടികൾ വഴി പിഴച്ചു പോകാൻ സാധ്യതയുണ്ട്. ഇതുകൊണ്ടാണ് നമ്മുടെ മുൻഗാമികളായ പണ്ഡിതന്മാർ അത് വിലക്കിയിരുന്നത്.
Post a Comment