കന്യകകളും സംയോഗവും രഹസ്യങ്ങളുടെ വെളിപ്പെടുത്തൽ (ഫത്ഹുൽ ഇസാർ കിതാബ് വിവർത്തനം)
രചയിതാവ്: മുഹമ്മദ് ഫൗസി അൽ ജാവി
വിവർത്തനം: അബൂ ത്വാഹിർ ഫൈസി മാനന്തവാടി
ഫത്ഹുൽ ഇസാർ എന്ന കിതാബ് ഡൗൺലോഡ് ചെയ്യാൻ 👇
മുഖവുര
വ്യത്യസ്ത ജനങ്ങളും ഗോത്രങ്ങളും പരസ്പരം ഇഴകിചേരുന്നതിനും സന്താന ശേഷിപ്പിനും വിവാഹത്തെ ഹേതുകമാക്കിയ ഉന്നതനും പ്രതാപിയുമായ അല്ലാഹുവിനാണ് സർവ്വസ്തുതിയും.
വിശ്വാസ്യതയുടെയും സത്യസന്ധതയുടെയും പ്രതാപത്തിന്റെയും വാക്താവായ മുഹമ്മദ് നബി(സ) തങ്ങൾക്കും അവരുടെ നക്ഷത്ര തുല്യരായ അനുചരന്മാർക്കും അല്ലാഹു ഗുണവും രക്ഷയും ചെയ്യട്ടെ.
കന്യകകളുടെ സൃഷ്ടിപ്പിലെ രഹസ്യങ്ങളും അത്ഭുതങ്ങളും സംയോഗ സമയങ്ങളുടെ രഹസ്യങ്ങളും ഉൾക്കൊള്ളുന്ന ചില സുപ്രധാന കാര്യങ്ങൾ വിവരിക്കുന്ന ഒരു ലഘുലേഖയാണിത്.
കാണാൻ വളരെ ചെറുതാണെങ്കിലും മൂല്യവും ഉപകാരവും പരിഗണിക്കുകയാണെങ്കിൽ വളരെ വലുതാണ് കൃതി.
അതിശ്രേഷ്ഠരായ പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളിൽ നിന്ന് ഞാൻ പകർത്തിയെടുത്ത കാര്യങ്ങളാണ് ഇതിൽ പരാമർശിക്കുന്നത്.
فتح الإزار في كشف الأسرار لأوقات الحرث
وخلقة الأبكار
(കന്യകകളുടെയും സംയോഗ സമയങ്ങളുടെയും രഹസ്യങ്ങളുടെ വെളിപ്പെടുത്തൽ)
എന്നാണ് ഈ ഗ്രന്ഥത്തിന് ഞാൻ പേര് നൽകിയിരിക്കുന്നത്.
ഇത് നമുക്കും മറ്റ് മുസ്ലിം സഹോദരന്മാർക്കും ഉപകാരമുള്ളതും പാരത്രിക ലോകത്ത് നമുക്കും നമ്മുടെ മാതാപിതാക്കൾക്കും ഒരു മുതൽക്കൂട്ടും ആവാൻ വേണ്ടി ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു..
വിവാഹം ചെയ്താലുള്ള നേട്ടങ്ങൾ
വിവാഹം ഒരു അഭികാമ്യമായ തിരുചര്യയും നന്മകളിലേക്കുള്ള പ്രിയപ്പെട്ട വഴിയുമാണ്. സന്താനശേഷിപ്പിനും ബന്ധങ്ങൾ സ്ഥിരപ്പെടാനും അത് കാരണമാകുന്നു. അതിലേക്ക് പ്രേരണ നൽകിക്കൊണ്ട് അള്ളാഹു പറയുന്നു: “വനിതകളില്‍ നിന്ന് നിങ്ങളിഷ്ടപ്പെടുന്ന രണ്ടോ മൂന്നോ നാലോ പേരെ വിവാഹം കഴിക്കുക.”
വീണ്ടും അല്ലാഹു പറയുന്നു: “ഇണകളുമായി സംഗമിച്ച് സമാധാന ജീവിതമാസ്വദിക്കാനായി സ്വന്തത്തില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചു തന്നതും പരസ്പര സ്‌നേഹവും കാരുണ്യവും നിക്ഷേപിച്ചതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതുതന്നെയത്രേ.”
മറ്റൊരിടത്ത് അള്ളാഹു ഇങ്ങനെ പറയുന്നു: “നിങ്ങളില്‍ നിന്നു ഇണകളില്ലാത്തവരെയും അടിമകളായ ഉത്തമ സ്ത്രീപുരുഷന്മാരെയും നിങ്ങള്‍ രക്ഷിതാക്കള്‍ വിവാഹ ബന്ധത്തിലേര്‍പ്പെടുത്തുക. അവര്‍ ദരിദ്രരാണെങ്കില്‍ തന്റെ ഔദാര്യത്താല്‍ അല്ലാഹു അവരെ ഐശ്വര്യരാക്കും”
വൈവാഹിക ജീവിതത്തിനു മുമ്പ് ഒരാൾക്ക് രണ്ട് കൈകളും രണ്ട് കാലുകളും രണ്ട് കണ്ണുകളും മറ്റുമാണ് ഉണ്ടാവുകയെങ്കിൽ വിവാഹ ശേഷം അത് ഇരട്ടിയാകുന്നു. സ്വന്തം ഇണയുടെ അവയവങ്ങൾ കൂടി അവൻറെതാകുന്നു. നിങ്ങൾക്കറിയാമല്ലോ വിവാഹം കഴിഞ്ഞാൽ മണവാട്ടി മണവാളനോട് ചോദിക്കും: നിങ്ങളുടെ ഈ കരങ്ങൾ ആർക്കുള്ളതാണ് ? അവൻ പറയും: പ്രിയേ നിനക്കുള്ളത്.!!
ഈ മൂക്കോ? അതും നിനക്കുള്ളത്!!
ഈ കണ്ണുകളോ? അതും നിനക്ക്.!!
അങ്ങനെ എല്ലാമെല്ലാം..
ഇത് അല്ലാഹു ഐശ്വര്യം ചെയ്യുന്നതിന്റെ ഭാഗമാണ്.
അതാണ് പുണ്യ നബി(സ) പറഞ്ഞത്: “നിങ്ങളിൽ നിന്ന് ആവതുള്ളവർ വിവാഹം ചെയ്യട്ടെ.!
അത് നിഷിദ്ധങ്ങളെ തൊട്ട് കണ്ണടപ്പിക്കുകയും ഗുഹ്യത്തെ സംരക്ഷിക്കുകയും ചെയ്യും.”
ആവത് എന്ന് പറഞ്ഞാൽ പ്രത്യക്ഷ, പരോക്ഷ വിനിയോഗശേഷിയാണ്.
നബി (സ) തങ്ങൾ വീണ്ടും പറയുന്നു: നിങ്ങൾ സ്നേഹമുള്ള, ധാരാളം പ്രസവിക്കുന്ന സ്ത്രീകളെ വിവാഹം ചെയ്യുക. കാരണം എൻറെ സമുദായത്തിന്റെ ആധിക്യം കൊണ്ട് അന്ത്യദിനത്തിൽ ഞാൻ അഭിമാനം കൊള്ളും. ഇതുപോലെ മറ്റനേകം ഹദീസുകളും ആയത്തുകളും കാണാൻ സാധിക്കും.
സെക്സ് പൊസിഷനുകൾ: ഇസ്‌ലാമിക മാനം
വിവാഹത്തിന്റെ ഏറ്റവും വലിയ ലക്ഷ്യം, അല്ലാഹുവിനോടുള്ള ഭക്തിപ്രകടനവും അവന്റെ സാമീപ്യം നേടലും തിരുചര്യ പിന്തുടരും സന്താന സൗഭാഗ്യം സിദ്ധിക്കലുമെല്ലാമാണ്.
കാരണം ഈ ലോകത്തിൻറെ നിലനിൽപ്പ് തന്നെ അതിലാണ്.
വൈവാഹിക ബന്ധം ഒഴിവാക്കിയാൽ ഈ ലോകത്തിന്റെ ഘടനയും ലോകം തന്നെയും തകർന്നടിയും.
നമുക്കറിയാം ഭൂമിയിൽ വിത്ത് ഇറക്കാതെ കൊയ്യാനാവില്ല.
എന്നാൽ ആ വിത്ത് ഇറക്കുന്നതിനും ഉണ്ട് കൃഷിക്കാർക്ക് സുപരിചിതമായ ചില രൂപങ്ങളും വഴികളും. മാത്രമല്ല അത് പാകമാകുന്നത് വരെ കാത്തിരിക്കേണ്ടതുമുണ്ട്.
ഇതുപോലെതന്നെ ഭർത്താവ് അവൻറെ കൃഷിയിടത്തിൽ വിത്ത് ഇറക്കാതെ സന്താനങ്ങൾ ഉണ്ടാവില്ല. ആ കൃഷിയിടം അവൻറെ ഭാര്യയാണ്. അള്ളാഹു പറയുന്നു: “ഭാര്യമാര്‍ നിങ്ങളുടെ കൃഷിസ്ഥലമാണ്. അതുകൊണ്ട് യഥേഷ്ടം നിങ്ങള്‍ കൃഷിയിടത്തില്‍ ചെല്ലുക. സ്വന്തത്തിനു വേണ്ടി നന്മ മുന്‍കൂട്ടി ചെയ്തുവെക്കണം.”
ഈ ആയത്ത് ഇറങ്ങാനുള്ള കാരണം ഇങ്ങനെ;
മുസ്ലീങ്ങളിൽ നിന്ന് ചിലർ പറഞ്ഞു: ഞങ്ങൾ ഞങ്ങളുടെ ഭാര്യമാരെ നിർത്തിയും മുട്ടുകുത്തി നിർത്തിയും മലർത്തി കിടത്തിയും മുന്നിലൂടെയും പിന്നിലൂടെയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ട്.
ഇതുകേട്ട ജൂതന്മാർ പറഞ്ഞു: ‘നിങ്ങളുടെ ഈ രതിരീതികൾ മൃഗങ്ങളെ പോലെയാണല്ലോ !?
ഞങ്ങൾ ഒരൊറ്റ പൊസിഷനിൽ മാത്രമേ ഭാര്യമാരുമായി ബന്ധപ്പെടാറുള്ളൂ.
കാരണം തൗറാത്തിൽ പറയുന്നത് ഭാര്യ മലർന്നുകിടന്നും ഭർത്താവ് അവളുടെ മുകളിൽ കിടന്നമുള്ള രീതി ( missionary position) അല്ലാത്ത എല്ലാ രീതികളും തെറ്റാണ് എന്നാണ്.’
ജൂതന്മാർ പറഞ്ഞത് കളവാണെന്ന് ഈ ആയത്തിറക്കിക്കൊണ്ട് അള്ളാഹു പഠിപ്പിക്കുകയായിരുന്നു.
ഈ ആയത്തിൽ നിന്ന് ഏത് പൊസിഷനും അനുവദനീയമാണ് എന്ന് മനസ്സിലാക്കാം.
നിന്നും കിടന്നും മുന്നിലൂടെയും പിന്നിലൂടെയും സെക്സ് അനുവദനീയമാണ്. അതുപോലെ മുകളിൽ നിന്നും അടിയിൽ നിന്നും ഇരുവശങ്ങളിൽ നിന്നുമെല്ലാം അനുവദനീയമാണ്. പക്ഷേ എല്ലാം ഒരു കവാടത്തിലൂടെ ആവണം എന്ന് മാത്രം ( ഗുദഭോഗം പാടില്ല എന്ന് സാരം)
ലൈംഗികബന്ധം: ദിവസങ്ങളും ഫലങ്ങളും
ചില പണ്ഡിതന്മാർ പറഞ്ഞു: ആരെങ്കിലും തൻറെ ഭാര്യയുമായി വെള്ളിയാഴ്ച ദിവസം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അതിൽ ജനിക്കുന്ന കുട്ടി ഹാഫിളാകാൻ സാധ്യതയുണ്ട്. ശനിയാഴ്ചയാണ് ബന്ധപ്പെടുന്നത് എങ്കിൽ കുട്ടി ബുദ്ധിഭ്രമം ബാധിച്ച ആളാകും ഞായറാഴ്ചയാണ് ബന്ധപ്പെടുന്നത് എങ്കിൽ കുട്ടി കള്ളനോ ആക്രമിയോ ആയേക്കാം. തിങ്കളാഴ്ച യാണ് ബന്ധപ്പെടുന്നത് എങ്കിൽ കുട്ടി ദരിദ്രനാകും. അല്ലെങ്കിൽ അല്ലാഹുവിന്റെ വിധിയിലും തീരുമാനങ്ങളിലും തൃപ്തിപ്പെടുന്ന ആളാവും. ചൊവ്വാഴ്ചയാണ് ബന്ധപ്പെടുന്നത് എങ്കിൽ കുട്ടി മാതാപിതാക്കൾക്ക് ഗുണം ചെയ്യുന്ന ആളാകും.
ബുധനാഴ്ചയാണ് ബന്ധപ്പെടുന്നത് എങ്കിൽ കുട്ടി പണ്ഡിതനോ അതിബുദ്ധിമാനോ അധികം നന്ദിയുള്ളവനോ ആകും. വ്യാഴാഴ്ചയാണ് ബന്ധപ്പെടുന്നത് എങ്കിൽ കുട്ടി ആത്മാർത്ഥതയുള്ളവനാകും.
തൻറെ ഭാര്യയുമായി സംസാരിച്ചുകൊണ്ട് ബന്ധപ്പെട്ടാൽ കുട്ടി മൂകനാകും. ഇരുട്ടിലാണ് ബന്ധപ്പെടുന്നത് എങ്കിൽ കുട്ടി മാരണം ചെയ്യുന്ന ആളാകും.
വിളക്കിന്റെ വെളിച്ചത്തിൽ ആണെങ്കിൽ കുട്ടി ഭംഗിയുള്ളവനാവും. ഭാര്യയുടെ ഗുഹ്യഭാഗം കണ്ടുകൊണ്ട് ബന്ധപ്പെട്ടാൽ കുട്ടി അന്ധനോ ഹൃദയാന്തത ബാധിച്ചവനോ ആകും. ഒരാൾ യാത്രയ്ക്കുള്ള വിഭവങ്ങൾ ചോദിച്ചുകൊണ്ട് തൻറെ ഭാര്യയുമായി ബന്ധപ്പെട്ടാൽ അതിൽ ജനിക്കുന്ന കുട്ടി കളവ് പറയുന്നവനാകും.
പഴം കായ്ക്കുന്ന മരത്തിന് ചുവട്ടിൽ വച്ച് ബന്ധപ്പെട്ടാൽ കുട്ടി ഇരുമ്പ് കൊണ്ട് മരിക്കും അല്ലെങ്കിൽ മുങ്ങി മരിക്കും അല്ലെങ്കിൽ മരം വീണ് മരിക്കും.
(ഇതെല്ലാം ചില പണ്ഡിതന്മാരുടെ വീക്ഷണങ്ങളാണ്. സാധ്യതകൾ മാത്രമായി മനസ്സിലാക്കുക)
ഏറ്റവും നല്ല പൊസിഷൻ
ഇമാം ജലാലുദ്ദീൻ സുയൂത്തി(റ) തൻ്റെ ‘അർറഹ്മ’ എന്ന ഗ്രന്ഥത്തിൽ പറയുന്നു: ബീജസങ്കലനം കൊണ്ട് വികാരം ഇളക്കിവരുന്ന സമയത്ത് മാത്രമേ സംയോഗം അനുയോജ്യമാകൂ. ‘വിരേചനൗഷധം’ പോലോത്തതുകൊണ്ട് മ്ലേച്ഛമായ വയറ്റിലെ വസ്തുക്കളെ വയറിളക്കിക്കളയുന്നതുപോലെ ഈ ഘട്ടത്തിൽ ബീജം പുറന്തള്ളിക്കളയൽ അനിവാര്യമാണ്. അല്ലാത്തപക്ഷം ശരീരത്തിന് അത് വലിയ പ്രയാസം സൃഷ്ടിക്കും.
പരിധിവിട്ട് സംയോഗം അധികരിപ്പിക്കുന്നവന് പെട്ടെന്ന് വാർദ്ധക്യം പിടികൂടും ശക്തി ക്ഷയിക്കുകയും പെട്ടെന്ന് നിരക്കുകയും ചെയ്യും.
സംയോഗത്തിന് ഏറ്റവും അനുയോജ്യമായ ഒരു രൂപമുണ്ട്. അതിങ്ങനെയാണ്. അവൾ മലർന്നു കിടക്കുക അവളുടെ മുകളിലൂടെ അവൻ സമീപിക്കുക.(Missionary) ഇതല്ലാത്ത എല്ലാ പൊസിഷനുകളും നന്മ ഇല്ലാത്തതാണ്.(അതെല്ലാം തെറ്റാണ് എന്നല്ല, ഏറ്റവും നല്ലത് ഇതാണ് എന്ന് മാത്രം)
പിന്നീട് അവളെ അവൻ അണച്ചുകൂട്ടിയും ചുംബിച്ചും മറ്റും അല്പം കളിപ്പിക്കുക. അവളുടെ വികാരം ഇളകി എന്ന് തോന്നിയാൽ ലിംഗം പ്രവേശിപ്പിക്കുക. പിന്നെ ചലിപ്പിക്കുക. ഇന്ദ്രിയം പുറപ്പെട്ടാൽ ഉടനെ ലിങ്കം വലിക്കരുത്. മറിച്ച് അല്പ നേരം അവളെ അണച്ചുകൂട്ടി പിടിച്ച് അങ്ങനെ കിടക്കുക. ശരീരം തണുത്താൽ മാത്രം ലിംഗം ഊരുക. ലിംഗം ഊരുന്ന സമയത്ത് അവൻ വലത്തോട്ട് ചെരിഞ്ഞു കിടക്കണം.
ഇങ്ങനെ ചെയ്താൽ ജനിക്കുന്ന കുട്ടി ആൺകുട്ടിയാകും എന്നും പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. ശേഷം അവർ രണ്ടുപേരും വ്യത്യസ്ത തുണികൾ ഉപയോഗിച്ചാണ് ഗുഹ്യഭാഗം തുടക്കേണ്ടത്. രണ്ടുപേരും ഒരൊറ്റ തുണി ഉപയോഗിക്കരുത്. അത് മനസ്സിൽ വെറുപ്പ് ഉണ്ടാക്കിത്തീർക്കും.
സംയോഗത്തിന്റെ 9 മര്യാദകൾ
സംയോഗത്തിന് ചില മര്യാദകളുണ്ട്. സംയോഗത്തിന് മുമ്പ് മൂന്ന്, സംയോഗ വേളയിൽ മൂന്ന്, ശേഷം മൂന്ന് എന്നീ ക്രമത്തിലാണ് മര്യാദകൾ വിവരിക്കുന്നത്.
സംയോഗത്തിനു മുമ്പുള്ള മൂന്നെണ്ണം ഇവയാണ്
*ഒന്ന്*: അവളുടെ ഹൃദയത്തെ ഒന്ന് സന്തോഷിപ്പിക്കാൻ വേണ്ടി ആമുഖലീലകൾ (foreplay) ചെയ്യുക.
അങ്ങനെ ചെയ്താൽ അവളുടെ ഹൃദയമിടിപ്പ് കൂടും. വികാരം ഉയരും. അവളെ പുൽകാൻ അവൾ തന്നെ ആവശ്യപ്പെടും.
*രണ്ട്*: സംയോഗ രീതിയെ പരിഗണിക്കുക.
അഥവാ അവളെ മുട്ടുകുത്തി നിർത്തി ചെയ്യാതിരിക്കലാണ് ഉചിതം. അതവൾക്ക് ശാരീരിക പ്രയാസമുണ്ടാക്കും.
ചെരിച്ചു കിടത്തിയും ചെയ്യാതിരിക്കുക അത് നാടിവേദനക്ക് കാരണമാകും.
അവളെ അവൻറെ മുകളിൽ കയറ്റി ചെയ്യാതിരിക്കുക.
അത് അവളെ വന്ധ്യയാക്കും(മച്ചി)
മറിച്ച് അവളെ മലർത്തി കിടത്തി അവളുടെ കാലുകൾ ഉയർത്തി വെച്ചാണ് ചെയ്യേണ്ടത്. ഇതാണ് ഏറ്റവും നല്ല സംയോഗ രീതി.
*മൂന്ന്:* ലിംഗം പ്രവേശിപ്പിക്കുന്ന സമയം ശ്രദ്ധിക്കുക.
ആ സമയത്ത് പിശാചിൽ നിന്നുള്ള അഭയപ്രാർത്ഥന നടത്തുക. ബിസ്മി ചൊല്ലുക. ലിംഗം കൊണ്ട് യോനിയുടെ ചുറ്റുവശങ്ങൾ തടവുക. അവളുടെ രണ്ട് സ്തനങ്ങളും ഞെരിക്കുക. ഇതെല്ലാം അവളുടെ വികാരം ഉത്തേജിപ്പിക്കാൻ വേണ്ടിയാണ്.
സംയോഗ വേളയിലെ മൂന്ന് മര്യാദകൾ
*ഒന്ന്:* നിശബ്ദതയിലും സമാധാനത്തിലും കാര്യം ചെയ്യാൻ പരിശീലിക്കുന്നതിൽ പ്രയത്നിക്കുക.
*രണ്ട്:* അവൾക്ക് സ്ഖലനം ഉണ്ടാകുന്നതുവരെ തൻറെ വികാര തള്ളിച്ചയെ പിടിച്ചമർത്തി സാവകാശം കാട്ടുക.
കാരണം അത് പരസ്പര സ്നേഹം വർധിപ്പിക്കും.
*മൂന്ന്:* അവൾക്ക് സ്ഖലിച്ചു എന്നറിയുന്ന ഉടനെ ലിംഗം പുറത്തേക്ക് പെട്ടെന്ന് വലിക്കുകയോ അവന്റെ ഇന്ദ്രിയം പുറത്തു കളയുകയോ ചെയ്യരുത്. കാരണം അത് ലിംഗത്തെ ബലഹീനമാക്കുകയും. അവളെ പ്രയാസപ്പെടുത്തുകയും ചെയ്യും.
സംയോഗ ശേഷമുള്ള മൂന്നു മര്യാദകൾ
*ഒന്ന്:* ഭാര്യയോട് വലത് വശത്തിൻമേൽ കിടന്നുറങ്ങാൻ കൽപ്പിക്കുക ഇങ്ങനെ ചെയ്താൽ ജനിക്കുന്ന കുട്ടി ആണാവും. കുട്ടി പെണ്ണാവണമെങ്കിൽ അവൾ ഇടതുവശത്തിനുമേലാണ് കിടക്കേണ്ടത്. ഇത് അനുഭവജ്ഞാന അടിസ്ഥാനത്തിൽ പറയുന്നതാണ്.
*രണ്ട്:* ആ സന്ദർഭത്തിൽ ചൊല്ലണമെന്ന് ഹദീസിൽ വന്ന ദിക്റ് മനസ്സിൽ ചൊല്ലുക
الحمد لله الذي خلق من الماء بشرا فجعله نسبا وصهرا وكان ربك قديرا.
എന്നതാണ് ആ ദിക്ർ.
*മൂന്ന്:* സംയോഗ ശേഷം ഉറങ്ങാൻ ഉദ്ദേശിക്കുന്നുവെങ്കിൽ വുളൂഅ് ചെയ്യുക. വീണ്ടും സംയോഗം ചെയ്യാൻ തന്നെ ഉദ്ദേശിക്കുകയാണെങ്കിൽ ലിംഗം കഴുകുക. ഇത് സുന്നത്താണ്.
ആൺകുട്ടി ജനിക്കാൻ
ചില വിശ്വാസിയോഗ്യരായ പണ്ഡിതന്മാർ പറഞ്ഞു: സംയോഗം ആരംഭിക്കുമ്പോൾ ആരെങ്കിലും ബിസ്മി ചൊല്ലുകയും സൂറത്തുൽ ഇഖ്ലാസ് ഓതുകയും തക്ബീറും തഹ്ലീലും ചൊല്ലിയ ശേഷം
بسم الله العلي العظيم اللهم اجعلها ذرية طيبة ان كنت قدرت ان تخرج من صلبي اللهم جنبني الشيطان وجنب الشيطان ما رزقتني
എന്ന ദിക്റ് ചൊല്ലി, സംയോഗശേഷം ഭാര്യയോട് വലതു ഭാഗത്തിന്മേൽ ചെരിഞ്ഞു കിടക്കാൻ കൽപ്പിക്കുകയും ചെയ്താൽ ആ ലൈംഗിക ബന്ധത്തിൽ ജനിക്കുന്ന കുട്ടി അല്ലാഹുവിൻറെ തീരുമാനപ്രകാരം ആണായിത്തീരും (ഇൻഷാ അള്ളാഹ്).
ഇത് ഞാൻ പതിവാക്കുകയും ശരിയാണെന്ന് എനിക്ക് ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അതിൽ ഒരു സംശയവുമില്ല. അല്ലാഹു തൗഫീഖ് നൽകട്ടെ.
ചില ആത്മീയ ഗുരുക്കൾ പറഞ്ഞു:
ആരെങ്കിലും ഇന്ദ്രിയം പുറപ്പെടുന്നു എന്നറിയുന്ന സമയത്ത് മനസ്സിൽ
لايدركه الأبصار وهو يدرك الأبصار وهو اللطيف الخبير
എന്ന ദിക്റ് ചൊല്ലിയാൽ, ആ ബന്ധത്തിൽ ജനിക്കുന്ന കുട്ടി മാതാപിതാക്കളെക്കാൾ ബുദ്ധിയും വിവരവും കർമവും ഉള്ളവനായി തീരും. (ഇൻ ഷാ അല്ലാഹ്)
ഇമാം ബുജൈരിമി(റ) തൻ്റെ ഹാശിയയിൽ പറഞ്ഞു:
ആരെങ്കിലും ഗർഭത്തിൻറെ ആദ്യ മാസങ്ങളിൽ ഭാര്യയുടെ വയറിൽ കൈവച്ചുകൊണ്ട്
بسم الله الرحمن الرحيم اللهم اني أسمي مافي بطنها محمدا فاجعله لي ذكرا
എന്ന ദിക്റ് ചൊല്ലിയാൽ ആ കുട്ടി ആണായി തീരും.(ഇൻ ഷാ അല്ലാഹ്) ഇതും ഒരു അനുഭവ വിജ്ഞാനമാണ്.
വിലപ്പെട്ട പ്രാർത്ഥനകൾ/ ദിക്റുകൾ, ക്രമം
അല്ലാഹു പറഞ്ഞു: “സ്വന്തത്തിനു വേണ്ടി നന്മ മുന്‍കൂട്ടി ചെയ്തുവെക്കണം.” അതായത് സംയോഗം കൊണ്ട് സന്താനങ്ങളെ ഉദ്ദേശിക്കുകയും സംയോഗം തുടങ്ങുമ്പോൾ ബിസ്മി ചൊല്ലുകയും ചെയ്തുകൊണ്ട് നിങ്ങൾ നാളേക്ക് വേണ്ടി നന്മകളെ മുന്തിക്കുക.
നബി(സ) തങ്ങൾ പറഞ്ഞു: സംയോഗ വേളയിൽ ആരെങ്കിലും ബിസ്മി ചൊല്ലുകയും അതിൽ സന്താനം ഉണ്ടാവുകയും ചെയ്താൽ ആ സന്താനത്തിന്റെ ശ്വാസത്തിന്റെയും കാലടികളുടെയും എണ്ണമനുസരിച്ച് പിതാവിന് അന്ത്യനാൾ വരെ നന്മകൾ രേഖപ്പെടുത്തപ്പെടും.
നബി(സ) തങ്ങൾ പറഞ്ഞു: നിങ്ങളിൽ ഏറ്റവും ഉത്തമർ ഭാര്യമാരോട് നല്ല നിലയിൽ പെരുമാറുന്നവരാണ്.
ചില പണ്ഡിതന്മാർ സംയോഗത്തിന് ഒരു മനോഹരമായ ക്രമം പറഞ്ഞിട്ടുണ്ട്. അതിങ്ങനെയാണ്.
പുരുഷൻ സംയോഗം ചെയ്യാൻ ഉദ്ദേശിച്ചാൽ ആദ്യം അവളോട്
السلام عليكم يا باب الرحمن
എന്നു പറയുക.
അതിനു മറുപടിയായി അവൾ
وعليكم السلام يا سيد الأمين
എന്ന് പറയുക.
പിന്നെ അവൻ അവളുടെ കൈ പിടിച്ചുകൊണ്ടു
رضيت بالله ربا
എന്ന് പറയണം.
പിന്നെ രണ്ട് സ്തനങ്ങൾ പിടിച്ച്
اللهم صل على سيدنا محمد وعلى آل سيدنا محمد
എന്ന് ചൊല്ലണം.
പിന്നെ അവൻ അവളുടെ മൂർദ്ധാവ് ചുംബിച്ചുകൊണ്ട്
يا لطيف الله نور على نور شهد النور على من يشاء
എന്ന് ചൊല്ലണം.
പിന്നെ അവളുടെ തല ഇടത്തോട്ട് ചെരിച്ചിട്ട്
في سمعك الله سميع
എന്നു പറഞ്ഞുകൊണ്ട്
വലത് ചെവിയിൽ ചെറിയ രീതിയിൽ ഊതണം.
പിന്നെ തല വലത്തോട്ട് ചെറുതായി ചെരിക്കുക.
في سمعك الله سميع
എന്ന് ഇടതു ചെവിയിലും പറയുക
പിന്നെ അവളുടെ വലതും ഇടതും കണ്ണ് ചുംബിച്ചുകൊണ്ട്
اللهم انا فتحنا لك فتحا مبينا
എന്നു ചൊല്ലുക.
പിന്നെ വലതും ഇടതും കവിളിൽ ചുംബിച്ചു കൊണ്ട്
يا كريم يا رحمن يا رحيم يا الله
എന്ന് ചൊല്ലുക.
ശേഷം മൂക്ക് ചുംബിച്ചുകൊണ്ട്
فروح وريحان وجنة نعيم
എന്നു ചൊല്ലുക.
ശേഷം തോളൻ കയ്യ് ചുംബിച്ചുകൊണ്ട്
يا رحمن الدنيا يا رحيم الآخرة
എന്ന് ചൊല്ലുക.
ശേഷം പിരടി ചുംബിക്കുക
الله نور السموات والأرض
എന്ന് ചൊല്ലുക.
പിന്നെ താടിയെല്ല് ചുംബിക്കുക
نور حبيب الإيمان من عبادك الصالحين
എന്ന് ചൊല്ലുക.
പിന്നെ അവളുടെ രണ്ട് പലതും ഇടതും മുൻകൈ ചുംബിക്കുക
ما كذب الفؤاد ما رأى
എന്ന് ചൊല്ലുക.
പിന്നെ അവളുടെ രണ്ട് സ്തനങ്ങൾക്കിടയിൽ ചുംബിക്കുക.
وألقيت عليك محبة مني
എന്നു ചൊല്ലുക
പിന്നെ അവളുടെ ഇടത് നെഞ്ചിൽ ഹൃദയത്തിന്റെ ഭാഗത്തായി ചുംബിക്കുക.
ياحي يا قيوم
എന്ന് ചൊല്ലുക.
പിന്നെ സംയോഗം ചെയ്യുക.
മുഖം നോക്കി എല്ലാം അറിയാം (ഫിസിയോണമി)
ഫിസിയോണമിയുടെ ആളുകൾ പറയുന്നു: ഒരു സ്ത്രീയുടെ വായ വലുതാണെങ്കിൽ അവളുടെ യോനിയും അതുപോലെ വലുതായിരിക്കും വായ ചെറുതാണെങ്കിൽ യോനിയും അതുപോലെ ചെറുതായിരിക്കും
കവി ഇങ്ങനെ പാടി:
إذا ضاق فم البكر ضاقت فروجها * وكان لفمها شعار لفرجها
(മേൽപ്പറഞ്ഞത് തന്നെയാണ് കവിതയുടെ ആശയം)
ചുണ്ട് കട്ടിയുള്ളതാണെങ്കിൽ യോനിയുടെ ഇരുവശങ്ങളും കട്ടിയുള്ളതായിരിക്കും ചുണ്ട് നേരിയതാണെങ്കിൽ യോനിയും തഥൈവ.
അടിയിലെ ചുണ്ട് നേരിയതാണെങ്കിൽ യോനി ചെറുതായിരിക്കും അവളുടെ വായ നല്ല ചുവപ്പുള്ളതാണെങ്കിൽ യോനി ജലാംശം കുറഞ്ഞതായിരിക്കും.
മൂക്കിൻറെ എല്ല് പൊന്തിയവളാണെങ്കിൽ വിവാഹത്തിൽ താൽപര്യം കുറയും.
താടി നീണ്ടതാണെങ്കിൽ യോനി അൽപം വിടർന്നതും രോമങ്ങൾ കുറഞ്ഞതും ആയിരിക്കും. ചെറിയ പുരികം ആണെങ്കിൽ യോനി കൂടിയതായിരിക്കും.
വലിയ മുഖവും ചടപിടിച്ച മുടിയുമാണെങ്കിൽ ചന്തികെട്ട് ചെറിയതും യോനി വലിയതും ആയിരിക്കും. കാൽപാദത്തിലെ തടിപ്പ് കൂടുതലാണെങ്കിൽ യോനിയും തഥൈവ.
തണ്ടങ്കാൽ ഉയർന്നതാണെങ്കിൽ വികാരം കൂടുതലായിരിക്കും. കണ്ണു വലുതാണെങ്കിൽ ഗർഭപാത്രം ചെറുതായിരിക്കും. തോൾഭാഗം വലുതും ചന്തികെട്ട് ചെറുതും ആണെങ്കിൽ യോനി തടിച്ചതായിരിക്കും.
വിവാഹം കഴിക്കാൻ ഉചിതമല്ലാത്ത സ്ത്രീകൾ
ജ്ഞാനികൾ പറഞ്ഞു: ഒരു സ്ത്രീയിൽ ഈ പറയാൻ പോകുന്ന പത്ത് കാര്യങ്ങൾ കാണുകയാണെങ്കിൽ അവളെ വിവാഹം ചെയ്യാതിരിക്കലാണ് ഉത്തമം.
ഒന്ന്: പറ്റെ കുറിയവൾ
രണ്ട്: മുടി പറ്റെ കുറിയവൾ
മൂന്ന്: അമിത ഉയരം
നാല്: നാവിന് മൂർച്ച കൂടിയവൾ
അഞ്ച്: കുട്ടികൾ ജനിക്കാത്തവൾ
ആറ്:അമിത ശാഠ്യക്കാരി
ഏഴ്: ദുർവിനിയോഗം ചെയ്യുന്നവൾ
എട്ട്: കൈ അമിത നീളം കൂടിയവൾ
ഒൻപത്: പുറത്തിറങ്ങുമ്പോൾ അലങ്കാരം അമിതമായവൾ
പത്ത്: മറ്റൊരാളാൽ ത്വലാഖ് ചൊല്ലപ്പെട്ടവൾ.
എനിക്ക് ശേഖരിക്കാൻ പറ്റിയതിൽ ഏറ്റവും അവസാനത്തെതാണ് ഇത്. സർവ്വസ്തുതിയും പ്രശംസയും അല്ലാഹുവിനാണ്. അവന്റെ പ്രവാചകർ മുഹമ്മദ് നബി (സ) തങ്ങളിലും അനുചരന്മാരിലും കുടുംബത്തിലും അവൻ രക്ഷയും ഗുണവും ചെയ്യട്ടെ. കൂടുതൽ സൽകർമ്മങ്ങൾ ചെയ്യാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ ഈ നിസ്സാരമായ ലഘുലേഖ സ്ത്രീകൾക്കും പുരുഷന്മാർക്കും ഉപകരിക്കട്ടെ. ആമീൻ.
കവി പറഞ്ഞതുപോലെ ഞാനും പറയുന്നു:
أموت ويبقى كل ما قد كتبته * فيا ليت من يقرأ كتابي دعالي
ഞാൻ മരിക്കും, ഞാൻ എഴുതിയത് ബാക്കിയാവും. ആരെങ്കിലും എൻറെ ഈ കിത്താബ് വായിക്കുകയാണെങ്കിൽ അവർ എനിക്ക് വേണ്ടി ദുആ ചെയ്യണം.
അല്ലാഹു മുസന്നിഫിന് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
(അവസാനിച്ചു)
Post a Comment