പ്രവാചകരോട് സ്നേഹമില്ലാത്ത വഹാബികൾ - ഡോ. ശൈഖ് സഈദ് റമദാൻ ബൂഥി
ഓ വഹാബികളെ, എന്തുകൊണ്ട് പ്രവാചക സ്നേഹം നിങ്ങളുടെ ഹൃദയത്തെ സ്പർശിക്കുന്നില്ല. നിങ്ങളിൽ മെലിഞ്ഞൊട്ടി പോകുന്ന ആ സ്നേഹത്തെ പരിപോഷിപ്പിക്കാൻ നിങ്ങൾ എന്തുകൊണ്ട് തയ്യാറാവുന്നില്ല.?
നിങ്ങളുടെ മനസ്സിൽ ആ സ്നേഹം വളർന്നാൽ മുത്ത് നബിയുടെ തിരുശേഷിപ്പുകളെ നശിപ്പിക്കുന്നതിന് പകരം അത് സംരക്ഷിക്കാനാണ് നിങ്ങൾ മുന്നോട്ടു വരിക.
പക്ഷേ നിങ്ങളിൽ പൂർവിക സച്ചരിത സമൂഹത്തിൽ നിന്നുള്ള ഒരു മാതൃകയും ശേഷിക്കുന്നില്ല.
ഹാജിമാരോട് നിങ്ങൾ പറയുന്ന വാക്കുകൾ : “എന്തിനാണ് പ്രവാചക സ്നേഹത്തിൽ നിങ്ങൾ അതിശയോക്തി കാണിക്കുന്നത്.?”
നിങ്ങൾ മനസ്സിലാക്കുന്നത് ഇതൊരു സാരോപദേശമാണ് എന്നാണ്. എന്നാൽ ഈ വാക്കുകൾ വലിയ പിഴവാണ്.
നിങ്ങൾ നിസ്സാരമെന്ന് കരുതുന്നു. പക്ഷേ അല്ലാഹുവിൻറെ അടുക്കൽ അതിന് വലിയ കുറ്റമുണ്ട്.
لا تطروني كما أطرت النصارى ابن مريم
“ഈസാനബിയെ ക്രിസ്ത്യാനികൾ പുകഴ്ത്തിയത് പോലെ നിങ്ങൾ എന്നെ പുകഴ്ത്തരുത്” എന്ന് നബി (സ) തങ്ങൾ അവിടുത്തെ അനുയായികളോട് പറഞ്ഞിരുന്നു. നിങ്ങൾ ഇതുപോലെ പറഞ്ഞിരുന്നെങ്കിൽ പ്രശ്നമില്ലായിരുന്നു.
പക്ഷേ നിങ്ങൾ ചെയ്യുന്നത് അതല്ല. ഒരാൾ തന്റെ മനസ്സിൽ പ്രിയപ്പെട്ട മറ്റൊരാളുടെ അടുത്തു വരുമ്പോൾ വൈകാരികതയും അകലെ പോകുമ്പോൾ അസ്വസ്ഥതയും ഉണരുന്നത് - അത് പുണ്യ പ്രവാചകൻ ആവുകയും ചെയ്താൽ - എങ്ങനെയാണ് അതിശയോക്തി ആകുന്നത്.?
ഈ സ്നേഹം
അല്ലാഹുവിലേക്ക് അയാൾ കൂടുതൽ അടുത്തു എന്നതിൻറെ വിലാസം മാത്രമല്ലേ.!?
കാരണം കേവലം ഒരു മുസ്ലിമായ മനുഷ്യനെ അല്ലാഹുവിന്റെ മാർഗത്തിൽ സ്നേഹിക്കുന്നതുപോലും തൗഹീദിന്റെ അനിവാര്യതകളിൽ പെട്ടതായി അള്ളാഹു പഠിപ്പിച്ചിട്ടുണ്ട്.
നമ്മിലെ പ്രവാചക സ്നേഹം എത്ര അതിരുകടന്നാലും എത്ര കൂടുതലാണെന്ന് നമുക്ക് തോന്നിയാലും മുത്തുനബി (സ) പഠിപ്പിച്ച പരിധിയിലേക്ക് അത് എത്തുകയില്ല.
لا يؤمن أحدكم حتى أكون أحب إليه من والده وولده والناس أجمعين
മാതാപിതാക്കൾ, മക്കൾ, സർവ്വ ജനങ്ങളെക്കാളും എന്നെ സ്നേഹിക്കുന്നത് വരെ നിങ്ങളിൽ ഒരാളും പരിപൂർണ്ണ വിശ്വാസിയാകില്ല. (ബുഖാരി, മുസ്ലിം)
ഈ സ്നേഹം നിങ്ങളുടെ ഹൃദയത്തിൽ പൂവിട്ടാൽ അതിന്റെ ഗന്ധം എത്ര തന്നെ പരന്നാലും അത് പ്രവാചക സ്നേഹത്തിന്റെ പരിധിയിൽ എത്തിയിട്ടില്ല എന്ന് നിങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കും.
അതോടൊപ്പം പ്രവാചക തിരുശേഷിപ്പുകളെ തച്ചുടച്ച് നാമാവശേഷമാക്കുന്നതിനു പകരം അത് സംരക്ഷിക്കാൻ - അതിൽ നിന്ന് വല്ലതും ഇന്ന് നിങ്ങളുടെ കയ്യിൽ ശേഷിപ്പുണ്ടെങ്കിൽ - നിങ്ങളുടെ ഹൃദയം വെമ്പൽ കൊള്ളും.
(മുഖദ്ദിമ അന്നസ്വീഹ ലിഇഖ്വാനിനാ അഹ്ലി നജ്ദ്, ഫാജിഅത്തുൽ ബഖീഅ്)
ഡോ.ശൈഖ് റമദാൻ ബൂഥി
വിവ: അബൂ ത്വാഹിർ ഫൈസി മാനന്തവാടി
(ശൈഖ് റമദാൻ ബൂഥിയും വഹാബികളും-1)
https://www.facebook.com/100063978995740/posts/417545420388088/
Post a Comment