ദുൽ ഹിജ്ജ മാസത്തെ ആദരിക്കുന്നവർക്ക് പത്ത് നേട്ടങ്ങൾ
وقيل: من أكرم هذه الأيام العشرة أكرمه الله تعالى بعشر كرامات: البركة فى عمره، والزيادة فى ماله، والحفظ لعياله، والتكفير لسيئاته، والتضعيف لحسناته، والتسهيل لسكراته، والضياء لظلماته، والتثقيل لميزانه، والنجاة من دركاته، والصعود على درجاته.
(غنية :٤٢)
ശൈഖ് മുഹ്‌യിദ്ദീൻ അബ്ദുൽ ഖാദർ ജീലാനി (റ) പറയുന്നു: ആരെങ്കിലും ഈ പത്ത് ദിനങ്ങളെ (ദുൽഹിജ്ജയിലെ ആദ്യ പത്ത് ദിനങ്ങൾ) ആദരിച്ചാൽ അല്ലാഹു ﷻ അവനെ പത്ത് നേട്ടങ്ങൾ കൊടുത്ത് ആദരിക്കും.
01)- ആയുസ്സിൽ ബറകത്തുണ്ടാവും.
02)- സമ്പത്തിൽ വർദ്ധനവുണ്ടാവും.
03)- കുടുംബത്തെ സംരക്ഷിക്കപ്പെടും.
04)- തെറ്റുകൾ പൊറുക്കപ്പെടും.
05)- നന്മകൾക്ക് ഇരട്ടി പ്രതിഫലം ലഭിക്കും.
06)- മരണവേദന ലഘൂകരിക്കപ്പെടും.
07)- തുലാസിൽ നന്മകൾക്ക് തൂക്കം കൂടും. (നന്മതിന്മകൾ തൂക്കപ്പെടുന്ന)
08)- ഖബറിലെ ഇരുളിൽ പ്രകാശം ലഭിക്കും.
09)- പദനങ്ങളിൽ (നരകത്തിൽ) നിന്ന് രക്ഷ ലഭിക്കും.
10)- സ്ഥാനക്കയറ്റം ലഭിക്കും.
(ഗുൻയത്ത്:42)
Post a Comment