സ്ത്രീ പുരുഷ സമത്വ-തുല്യതാ വാദികൾക്ക് ഉത്തരമില്ലാത്ത 12 ചോദ്യങ്ങൾ.
സ്ത്രീ പുരുഷ സമത്വ-തുല്യതാ വാദികളോട് ലളിതമായ 12 ചോദ്യങ്ങൾ.
യഥാർത്ഥത്തിൽ സ്ത്രീകളോട് സമത്വവും, തുല്യതയും കാണിക്കാത്തത് ഇവിടെയുള്ള സർക്കാർ സംവിധാനങ്ങൾ അല്ലേ?
ബസുകളിലും, ട്രെയിനുകകളും ഉൾപ്പെടെയുള്ള ഇപ്പോഴും പബ്ലിക് ട്രാൻസ്പോർട്ട് സർവീസുകളിൽ ഇംഗ്ലീഷിലും മലയാളത്തിലുമായി ചില എഴുത്തുകൾ നിങ്ങൾക്ക് ഇപ്പോഴും കാണാം.
വികലാംഗർ മാത്രം/ Disabled
സ്ത്രീകൾ മാത്രം/ Ladies Only
1️⃣ സ്ത്രീക്കും ,പുരുഷനും തുല്യ അവകാശവും സമത്വമുള്ള നമ്മുടെ നാടുകളിൽ യഥാർത്ഥത്തിൽ സ്ത്രീകൾ ദുർബലരും, അശക്തരുമാണ് എന്ന് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത് നമ്മുടെ സർക്കാർ സംവിധാനം തന്നെയല്ലേ?
2️⃣ പുരുഷനും സ്ത്രീക്കും തുല്യ സമത്വമുള്ള നമ്മുടെ നാട്ടിൽ പിന്നെ എന്തിനാണ് ഈ ഒരു റിസർവേഷൻ സംവിധാനത്തിലൂടെ സ്ത്രീകളെ മാനസികമായി തളർത്തുന്നത്?
വികലാംഗർ എന്ന ബോർഡ് കണ്ടാൽ തന്നെ അവർക്ക് ചില വൈകല്യങ്ങൾ ഉള്ളതുകൊണ്ടാണ് അവിടെ എഴുതേണ്ടി വന്നത് എന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാം.
അതിനു തൊട്ടടുത്ത സീറ്റുകളിൽ 'സ്ത്രീകൾ' എന്ന് എഴുതുന്നതോടുകൂടി കൂടി സ്ത്രീകൾക്കും ചില വൈകല്യങ്ങൾ ഉണ്ട് എന്ന് നാട്ടിലെ സർക്കാർ സംവിധാനങ്ങൾ തന്നെ പറയാതെ എഴുതി വെക്കുകയാണ്.
ദയവായി ഇത്തരം ബോർഡുകൾ ആദ്യം വലിച്ചെറിയുക എന്നിട്ട് നമുക്ക് സമത്വത്തെക്കുറിച്ച് സംസാരിക്കാം.
നൂറുകണക്കിന് ഉദാഹരണങ്ങൾ ഈ വിഷയത്തിൽ ചൂണ്ടിക്കാണിക്കാൻ കഴിയും ഇസ്ലാം മത നിയമങ്ങൾ നീതി അല്ലെന്ന് പറഞ്ഞു മുസ്ലിങ്ങളുടെ നേരെ വിരൽ ചൂണ്ടി പരിഹസിക്കുന്നവർ ബാക്കി നാല് വിരലുകളും അവരുടെ സ്വന്തം മുഖത്തിനു നേരെ ഇത്തരം വിഷയങ്ങളിൽ ചൂണ്ടുകയാണ് എന്ന് തിരിച്ചറിയുക.
3️⃣ വാതോരാതെ തുല്യതയും, സ്ത്രീസമത്വം പറയുന്നവരും പ്രസംഗിക്കുന്നവരും പാർലമെൻറിലേക്കും, നിയമസഭയിലേക്കും 50% സ്ത്രീകളെ എന്തുകൊണ്ട് വനിത സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നുല്ല എന്നതാണ് മറ്റൊരു ചോദ്യം.
4️⃣ സ്ത്രീക്കും, പുരുഷനും തുല്യ സമത്വം ഉണ്ടെന്ന് അവകാശപ്പെടുന്നവർ എന്തുകൊണ്ടാണ് പുരുഷന്മാരുടെ ബുദ്ധിമുട്ടുകൾക്കായി പ്രത്യേകം വനിതാ കമ്മീഷൻ എന്നതുപോലെ 'പുരുഷ കമ്മീഷൻ' നമ്മുടെ നാട്ടിൽ ഇല്ലാത്തത്?
5️⃣ ഈയടുത്ത കാലത്ത് സ്വന്തം മക്കളെ, അതുപോലെ ശിഷ്യന്മാരെയും ലൈംഗികമായി ഉപയോഗിച്ച പല സ്ത്രീകളെക്കുറിച്ചുള്ള വാർത്തകളും വന്നു എന്തേ അവരുടെ ഫോട്ടോ പത്രമാധ്യമങ്ങളിൽ പുരുഷന്മാർ തെറ്റ് ചെയ്താൽ കൊടുക്കുന്നതുപോലെ പരസ്യപ്പെടുതാത്തത്?
6️⃣ ഭർത്താവ് ഭാര്യയെ വിട്ടു പോകുമ്പോൾ ക്രിമിനൽ കേസും ശേഷം ഭാര്യക്ക് നഷ്ടപരിഹാരവും വിധിക്കുന്ന കോടതികൾ എത്രയോ ഭാര്യമാർ ഭർത്താക്കന്മാരെ ഉപേക്ഷിച് കാമുകന്മാരോട് കൂടി ഒളിച്ചോടുമ്പോൾ സ്വന്തം ഭർത്താവിന് ഉണ്ടായിരിക്കുന്ന മാനഹാനിക്കും, നഷ്ടങ്ങൾക്കും എന്തുകൊണ്ടാണ് ആ ഭാര്യയോട് നഷ്ടപരിഹാരം കോടതികൾ വാങ്ങി കൊടുക്കാത്തത്?
7️⃣ പുരുഷന്മാർക്ക് പ്രത്യേക ടീം ക്രിക്കറ്റിലും, ഫുട്ബോളിലും, ഹോക്കിയിലും ഒക്കെ നിജപ്പെടുത്തുമ്പോൾ മുഖ്യധാരാ മത്സരങ്ങളിൽനിന്ന് സ്ത്രീകൾ വേറിട്ടു നിർത്തുന്നു എന്ന് എന്തുകൊണ്ട് ഇവർ കാണുന്നില്ല.?
കാരണം സ്ത്രീകൾക്ക് മാത്രമുള്ള മത്സരങ്ങൾ ഒരിക്കലും വേണ്ടത്ര പോപ്പുലാരിറ്റി കിട്ടാറില്ല.
8️⃣ ക്രിക്കറ്റ് ലോകത്ത് ഏറ്റവും പ്രശസ്തമായ ടൂർണ്ണമെൻറ് ആണ് ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ഓരോ വർഷവും കോടികളാണ് ടീമുകളും അതിലുള്ള പുരുഷ കളിക്കാരും നേടിയെടുക്കുന്നത്.എന്തേ മോഡിയും അമിത് ഷായും ഇടപെട്ട് ബിസിസിഐയോട് ആറു പേരെയെങ്കിലും വനിതകളെ ഒരു ടീമിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെടാത്തത്? അവർക്കും മുഖ്യധാര ടൂർണമെൻറ്കളിൽ കളിക്കണ്ടേ?
ഈ സമത്വം ഇല്ലായ്മ കാരണം വനിത ക്രിക്കറ്റ് താരങ്ങൾക്ക് വേണ്ടത്ര പ്രശസ്തിയും സാമ്പത്തികമായ ഉയർച്ചയും നേടാനാകാതെ പോകുന്നു. ഈ നേട്ടങ്ങളെല്ലാം പുരുഷന്മാർക്ക് മാത്രം മതിയോ? തുല്യതയും, സമത്വവും ഭരണഘടന അംഗീകരിച്ചിട്ടുണ്ട് എന്ന് പറയുന്ന നമ്മുടെ ഇന്ത്യ മഹാരാജ്യത്ത് എന്തുകൊണ്ടാണ് ഇത്തരം ഇരട്ടത്താപ്പുകൾ?
9️⃣ വിമ്പിൾഡൺ, ഓസ്ട്രേലിയൻ ഓപ്പൺ, യു എസ് ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ തുടങ്ങി വളരെ ചരിത്രപ്രാധാന്യമുള്ള ലോകോത്തര ടെന്നീസ് ടൂർണമെൻറ് കളിൽ എന്തിനാണ് പുരുഷന്മാർക്ക് അഞ്ചു സെറ്റ് മത്സരവും സ്ത്രീകൾക്ക് മൂന്നു സെറ്റും മത്സരവും മാത്രമാക്കി ചുരുക്കിയത്?
പുരുഷന്മാരെപ്പോലെ നിങ്ങൾക്ക് കഴിവില്ല എന്ന് അപമാനിക്കുന്നതിനു തുല്യം അല്ലേ ഇങ്ങനെ അവർക്ക് മത്സരം ചുരുക്കി നൽകുന്നതിലൂടെ ഇതിൻറെ സംഘാടകർ നൽകുന്നത്?
വനിതാ കായികതാരങ്ങൾ ഇതിൻറെ പേരിൽ എത്രമാത്രം മാനസിക വിഷമം അനുഭവിച്ചിട്ടുണ്ടാകും..
🔟 ഇന്ത്യൻ ആർമിയിൽ പുരുഷന്മാർ 12 ലക്ഷത്തിലധികം ഉണ്ടെങ്കിൽ സ്ത്രീകൾ വെറും 7000 ത്തിൽ താഴെ മാത്രം.
1️⃣1️⃣ ഇന്ത്യൻ എയർഫോഴ്സിൽ ഒരു ലക്ഷത്തി 47000 അധികം പുരുഷന്മാർ രാജ്യത്ത് സേവിക്കുമ്പോൾ വനിതകൾ കേവലം 1650 ൽ താഴെ മാത്രം.
1️⃣2️⃣ ഇന്ത്യൻ നേവിയിൽ 11000 താഴെ പുരുഷന്മാർ രാജ്യത്തിന് സേവനം ചെയ്യുമ്പോൾ കേവലം 750 താഴെ മാത്രമാണ് വനിതകൾ..
ഇവരെയൊക്കെ പുറകോട്ടു വലിച്ചു കൊണ്ടു പോയത് ഇവിടെയുള്ള സുന്നികളും, സമസ്തയും, ഇസ്‌ലാമിക നിയമങ്ങളും ആണോ?
വാതോരാതെ സമത്വം തുല്യത ഇവയൊക്കെ ഗീർവാണ പ്രഭാഷണങ്ങളും ലേഖനങ്ങളും എഴുതുന്ന മാധ്യമങ്ങൾക്കും രാഷ്ട്രീയക്കാർക്കും സർക്കാറുകൾക്കും ഇത്തരം കാര്യങ്ങൾ വിവേചനം ആയി തോന്നിയിട്ടില്ലേ?
ഇവിടെയൊക്കെ സമത്വവും, തുല്യതയും കൊണ്ടുവന്നിട്ട് ആകാം ഇസ്ലാമിൻറെ മതപരമായ സദസ്സുകളിൽ സ്ത്രീകൾക്കും അവകാശമുണ്ടെന്ന് ഒച്ചപ്പാട് ഉണ്ടാക്കാൻ പറഞ്ഞ് തുല്യതക്ക് വേണ്ടി ഒച്ചപ്പാട് ഉണ്ടാക്കാൻ.
മതപരമായി പള്ളിയിൽപോയി ജമാഅത്തായി നിസ്കരിക്കുന്ന മുസ്ലിം പുരുഷന്മാർക്ക് ലഭിക്കുന്ന ആത്മീയമായ പ്രതിഫലത്തെകാൾ അല്ലെങ്കിൽ അതിന് തത്തുല്യമായ പ്രതിഫലം ഇസ്ലാമിലെ സ്ത്രീകൾക്ക് സ്വന്തം വീട്ടിൽ വച്ച് നിസ്കരിക്കുമ്പോൾ ലഭിക്കുമെന്ന് പഠിപ്പിച്ചത് പുണ്യ നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ ആണ്.
അതുകൊണ്ടാണ് നിങ്ങൾക്ക് നിങ്ങളുടെ വീട് ആണ് ഉത്തമം എന്ന് കൃത്യമായി ഇസ്ലാം മതം പഠിപ്പിച്ചത്. പക്ഷേ വീടല്ല ഉത്തമം എന്ന് പറയുന്ന സർക്കാരുകൾ ആണെങ്കിൽ മേലെ ചൂണ്ടിക്കാണിച്ച നിരവധി സ്ഥലങ്ങളിൽ പുരുഷന്മാർക്ക് മാത്രം മേധാവിത്വം നൽകി സ്ത്രീകളെ ഒതുക്കി ഇരിക്കുകയാണ്.ഇവരാണ് മത നേതാക്കന്മാരോട് സമത്വവും, തുല്യതയും, ഭരണഘടന അവകാശവും പറഞ്ഞുകൊണ്ട് വല്ലാതെ ചിരിപ്പിക്കുന്നത്.
(കടപ്പാട്)
Post a Comment