ഖബറു ഖലീഫയും ബുർജ് ഖലീഫയും: 18000 മില്യൺ ഡോളർ ആസ്തിയുള്ളവനും അവസാനം പോയത് വെറും കയ്യോടെ ഇവിടേക്ക്..

ലോകത്തിന്റെ സിംഹഭാഗവും വെട്ടിപ്പിടിച്ച അലക്സാണ്ടർ ചക്രവർത്തി മരിക്കാൻ നേരം തന്റെ പരിചാരകന്മാരോട് ഒരു ഒസിയത്ത് പറഞ്ഞത്രേ: "വിലാപയാത്രയായി എന്റെ മൃതദേഹം കുഴിമാടത്തിലേക്ക് കൊണ്ടുപോകുമ്പോൾ ശവപ്പെട്ടിയിൽ നിന്ന് എന്റെ രണ്ടു കൈകളും പുറത്തേക്ക് പ്രദർശിപ്പിച്ചു വക്കണം. ലോകം മുഴുവൻ വെട്ടിപ്പിടിച്ച അലക്സാണ്ടറും അവസാനം പോവുന്നത് ഒന്നും കൊണ്ടു പോവാതെയാണെന്ന് ആളുകളെല്ലാവരും അറിയട്ടെ!"

നോക്കൂ, ലോകത്തെ ഏറ്റവും നാലാമത്തെ ധനാഢ്യനായ ഭരണാധികാരി ശൈഖ് ഖലീഫ ബിൻ സായിദും (ആസ്ഥി ഏകദേശം 18000 മില്യൺ ഡോളർ) അവസാനം പോയത് വെറും കയ്യോടെയാണ്. അല്ലാഹു അദ്ദേഹത്തിന് മർഹമത്ത് നൽകട്ടെ, ആമീൻ.

അതുകൊണ്ട് ഖുർആന്റെ ഒരു വിളംബരം ഒരിക്കലും നാം മറക്കാതിരിക്കുക: "മനുഷ്യന് അവൻ സമ്പാദിച്ച നന്മകളല്ലാതെ മറ്റൊന്നുമില്ല."

(ചിത്രത്തിന്റെ ഒരു ഭാഗത്ത് പ്രസ്തുത ഖലീഫയുടെ ഖബർ. മറുഭാഗത്ത് അദ്ദേഹത്തിന്റെ നാമഥേയത്തിലുള്ള ലോകത്തെ ഏറ്റവും വലിയ ടവർ.)