സൗദി പതാകയിൽ നിന്ന് വാള് മാറ്റാൻ നീക്കം, അവഗണനയിൽ നിന്ന് രക്ഷ നേടാനെന്ന് ശൂറ - വാളിനെ ന്യായീകരിച്ച സലഫികൾ വീണ്ടും പെട്ടു, ഖാസിമിയുടെ പ്രഭാഷണം പ്രസക്തമാകുന്നു..

▪️പതാകയിൽ നിന്ന് വാള് മാറ്റിയേക്കും
▪️റഹ്മത്തുള്ള ഖാസിമിയുടെ പ്രഭാഷണം കേട്ട് വിറളി പൂണ്ട് പതാകയെ ന്യായീകരിച്ച സലഫികൾക്ക് തിരിച്ചടി

പതാകയിൽ വാള് വന്ന ചരിത്രം ഖാസിമി വിശദീകരിക്കുന്നു👇

സൗദി ദേശീയ പതാക , ചിഹ്നം , ദേശീയ ഗാനം എന്നിവയുടെ നിയമത്തിലെ കരട് ഭേദഗതിക്ക് ഭൂരിപക്ഷ വോട്ടോടെ ശൂറ കൗൺസിൽ അംഗീകാരം നൽകി. ഇസ്ലാമിന്റെ വിശ്വാസപ്രമാണങ്ങളും വാളും ആലേഖനം ചെയ്ത പച്ച പതാകയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ നിർദ്ദേശിച്ചിരിക്കുന്ന മാറ്റങ്ങൾ, ദേശീയ ചിഹ്നത്തിന്റെ ശരിയായ ഉപയോഗങ്ങൾ കൂടുതൽ വ്യക്തമായി നിർവചിക്കുന്നതാണ്. കൂടാതെ പതാകയുടെയും ദേശീയഗാനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുകയും നിയമ ലംഘനങ്ങളിൽ നിന്നും അവഗണനയിൽ നിന്നും പതാകയെ സംരക്ഷിക്കുകയും ചെയ്യുന്ന തരത്തിലാണ് പുതിയ നിർദേശങ്ങളുള്ളത്.
മുൻ സെഷനുകളിൽ ഷൂറയുടെ സുരക്ഷാ സൈനിക കാര്യ സമിതി പുതിയ ഭേദഗതി ചർച്ച ചെയ്തതിന് ശേഷം ശൂറാ കൗൺസിൽ അംഗം സഅദ് സാലിബ് അൽ ഉതൈബിയാണ് ഇതുമായി ബന്ധപ്പെട്ട് കരട് പദ്ധതി കൗൺസിൽ മുമ്പാകെ സമർപ്പിച്ചത്. ഏകദേശം 50 വർഷം മുൻപ് രൂപകൽപന ചെയ്ത പതാകയാണ് ഇപ്പോഴും ഉപയോഗിച്ച് വരുന്നത്. സമീപ വർഷങ്ങളിൽ വിഷൻ 2030 ലൂടെയും മറ്റു പദ്ധതികളിലൂടെയും സൗദി കൈവരിച്ച നേട്ടങ്ങളുടേയു പരിഷ്കാരങ്ങളുടേയു വികസനമാറ്റങ്ങളുടേയും പശ്ചാത്തലത്തിലാണ് ബന്ധപ്പെട്ട നിയമങ്ങളും വികസിപ്പിക്കുന്നത്. നിലവിൽ ഇതുമായി ബന്ധപ്പെട്ട വ്യക്തമായ നിയമ വ്യവസ്ഥകൾ നിലവില്ലാത്തതിനാൽ ദേശീയ ഗാനത്തെ നിർവചിക്കുന്നതും അതുമായി ബന്ധപ്പെട്ട വ്യവസ്ഥകളുമടങ്ങിയ ഒരു സംവിധാനത്തിന്റെ ആവശ്യകത ഇത് ഊന്നിപ്പറയുന്നു.

പതാകയിലും ചിഹ്നത്തിലും പരിഷ്ക്കാരങ്ങൾ വരുത്തുകയും അവയുമായി ബന്ധപ്പെട്ട വ്യക്തമായ നിയമനിർമാണവുമാണ് പുതിയ ഭേദഗതിയിലൂടെ സൗദി ലക്ഷ്യമിടുന്നത് . എന്നാൽ ഇവയുടെ ഉള്ളടക്കം , സ്വഭാവം , ഉപയോഗവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ , ദുരുപയോഗം , നിയമലംഘനം തുടങ്ങിയ കാര്യങ്ങളിലും വ്യക്തത വരുത്തുകയാണ് ലക്ഷ്യം . എന്നാൽ , വരാൻ പോകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പവ്യക്തമാക്കിയിട്ടില്ല . ഇതിനു മുമ്പും ദേശീയ പതാക പരിഷ്ക്കരിക്കണമെന്ന ആവശ്യം ഉയർന്നുവന്നിരുന്നു . ദേശീയ ചിഹ്നം വ്യാപാരമുദ്രയായോ വാണിജ്യപരമായ ആവശ്യങ്ങൾക്കോ മറ്റേതെങ്കിലും ആവശ്യങ്ങൾക്കോ ഉപയോഗിക്കുന്നതുമെല്ലാം ഭേദഗതിയുടെ പരിഗണനയിൽ വരുന്നുണ്ട് . ഫൈസൽ രാജാവിന്റെ ഭരണകാലത്ത് , സൗദി പതാക നിയമം പുറപ്പെടുവിച്ച 1973 മാർച്ച് 15 മുതലാണ് ഈ പതാക ഉപയോഗിച്ചു തുടങ്ങിയത് . 1950 ലാണ് ദേശീയ ചിഹ്നം അംഗീകരിച്ചത് .