മുഹഖിഖുൽ ഉലമ ശൈഖുനാ എം.ടി അബ്ദുല്ല മുസ്‌ലിയാർ: അറിവിന്റെ ആഴമറിഞ്ഞ പണ്ഡിതൻ


കണ്ണിയത്ത് ഉസ്താദിൻ്റെയും  ശംസുൽ ഉലമ യുടെയും പ്രിയ ശിഷ്യൻ,
 ആയിരക്കണക്കിന് പണ്ഡിത മഹത്തുക്കളുടെ ഗുരുവര്യർ,
മുഹഖിഖുൽ ഉലമ എം.ടി ഉസ്താദ്...

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രഗൽഭനായ ജോയിൻ സെക്രട്ടറി, അതോടൊപ്പം മലപ്പുറം ജില്ല ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡണ്ടും, വിദ്യാഭ്യാസ ബോർഡ്  ജനറൽ സെക്രട്ടറി, പരീക്ഷാ ബോർഡ് ചെയർമാൻ, ഫത്‌വ കമ്മിറ്റി കൺവീനറുമാണ്, ശൈഖുന എം ടി ഉസ്താദ്...

സ്വദേശം :പെരിന്തൽമണ്ണ പനങ്ങാങ്ങര  
പഠനം : അരിപ്ര വേളൂർ, മോളുർ, മങ്കട, പള്ളിപ്പുറം, പട്ടിക്കാട് ജാമിയനൂരിയ ,
എ എംഎൽപി സ്കൂൾ രാമപുരം,
കണ്ണിയത്ത് ഉസ്താദ് , ശംസുൽ ഉലമ, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, സി അബ്ദുൽ ഖാദർ മുസ്ലിയാർ, ടി കുഞ്ഞുമുഹമ്മദ് മുസ്ലിയാർ, സി കെ മുഹമ്മദ് സഈദ് മുസ്ലിയാർ, കുമരംപുത്തൂർ അബ്ദുറഹ്മാൻ മുസ്‌ലിയാർ എന്നിവരാണ് പ്രധാന ഗുരുനാഥൻമാർ
നന്തി ദാറുസ്സലാം അറബിക് കോളേജ് പ്രിൻസിപ്പലായി, പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിൽ മുദരിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്,ഉസ്താദ് അവർകൾ
അനവധി മഹല്ലുകൾ ഖാസി സ്ഥാനവും  അലങ്കരിക്കുന്നു...
അറിയപ്പെടുന്ന ഇസ്ലാമിക ശാസ്ത്ര ഗവേഷകനാണ്, ഉസ്താദ് അവർകൾ നിരവധി രചനകളും പ്രഭാഷണങ്ങളും ക്ലാസ്സുകളും ഇക്കാര്യത്തിൽ നടത്തിയിട്ടുണ്ട്.
തസവുഫ്, ത്വരീഖത്ത് വിഷയങ്ങളിൽ  ആഴമേറിയ ഉസ്താദിൻ്റെ പാണ്ഡിത്യം
കേരള ജനത തൊട്ടറിഞ്ഞതാണ്.
ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കർമശാസ്ത്ര പണ്ഡിതനാണ് മഹാനവർകൾ...
ജാമിഅ നൂരിയ്യ, ജാമിയ ദാറുസ്സലാം, ജാമിയ യമാനിയ്യ കടമേരി റഹ്മാനിയ എന്നീ സ്ഥാപനങ്ങളിലെ പ്രഗൽഭരായ ആയിരക്കണക്കിന് ശിഷ്യഗണങ്ങൾ ഉസ്താദിന് ഉണ്ട്.  ഇന്നത്തെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡണ്ട് സയ്യിദുൽ ഉലമ ജിഫ്രി മുത്തുകോയ തങ്ങളും അവിടുത്തെ ശിഷ്യ മഹത്തുക്കളിൽ പെടുന്നു.
റഹ്മാനിയ കോളജ് പ്രിൻസിപ്പലായി സേവനമനുഷ്ടിച്ചു വരുന്നു...

ഉസ്താദിന്അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ ആമീൻ...

(കടപ്പാട്)