ബാഖിയാത്ത് പ്രിൻസിപ്പൽ ഷെയ്ഖുത്തഫ്സീർ അല്ലാമാ പി.എസ്.പി.സൈനുൽ ആബിദീൻ ഹസ്‌റത് അല്ലാഹുവിലേക്ക് യാത്രയായി


ഇന്നാ ലില്ലാഹി 
വ ഇന്നാ ഇലൈഹി റാജിഊൻ!  

ദക്ഷിണേന്ത്യയിലെ 
പ്രമുഖ ഇസ്‌ലാമിക സർവകലാശാലയായ 
വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്ത്  
പ്രിൻസിപ്പലും 
നിരവധി പണ്ഡിത മഹത്തുക്കളുടെ 
ഗുരുവര്യനുമായ
ഷെയ്ഖുത്തഫ്സീർ 
അല്ലാമാ  
പി.എസ്.പി.സൈനുൽ ആബിദീൻ ഹസ്‌റത് അല്ലാഹുവിലേക്ക് യാത്രയായി .....

അറബി ഉറുദു പേർഷ്യൻ തമിഴ് ഭാഷകളിൽ പ്രാവീണ്യവും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിൽ അഗാധ പാണ്ഡിത്യവും ഉണ്ടായിരുന്ന അദ്ദേഹം ദക്ഷിണേന്ത്യയിലെ മുൻ നിര ഇസ്‌ലാമിക പണ്ഡിതരിൽ പ്രമുഖസ്ഥാനം അലങ്കരിച്ചിരുന്നു.

ജീവിത കാലത്ത് ആയിരങ്ങൾക്ക് അറിവിന്റെ നിറവെളിച്ചം പകർന്നു നൽകിയ അദ്ദേഹത്തിന്റെ മറുലോകവാസം
പ്രകാശ പൂരിതമായ സ്വർഗീയ പദവികൾക്ക് അർഹമാക്കി റബ്ബ് സ്വീകരിക്കുമാറാവട്ടെ - ആമീൻ

അംറുബ്നുആസ്വി(റ) ൽ നിന്ന് നിവേദനം: നബി(സ) ഇപ്രകാരം പറയുന്നത്‌ ഞാൻ കേട്ടു. "നിശ്ചയം അല്ലാഹു അടിമകളിൽ നിന്ന് ഒറ്റയടിക്ക് വിജ്ഞാനം എടുത്തു കളയുകയില്ല. എന്നാൽ പണ്ഡിതന്മാരെ പിടിക്കുന്നതിലൂടെ വിജ്ഞാനം അല്ലാഹു എടുക്കും. അങ്ങനെ ഒരു പണ്ഡിതനേയും അല്ലാഹു അവശേഷിപ്പിക്കാത്തപ്പോൾ വിവരമില്ലാത്തവരെ ജനങ്ങൾ നേതാക്കളാക്കും. തുടർന്ന് അവരോടു ഫത് വ ചോദിക്കപ്പെടുകയും വിവരമില്ലാതെ അവർ ഫത്‌വ നല്കുകയും ചെയ്യും. അങ്ങനെ അവർ പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യും".(ബുഖാരി: 98, മുസ്ലിം: 4828)


ഇബ്നു മസ്ഊദ്(റ) പറയുന്നു: "പണ്ഡിതന്റെ മരണം വലിയൊരു വിടവാണ്. അന്ത്യനാൾ വരെ ഒന്നിനും അത് നികത്താനാവില്ല.