എന്തുകൊണ്ട് നബിദിനം ആഘോഷിക്കുന്നു? എന്തുകൊണ്ട് ക്രിസ്മസ് ആഘോഷിക്കുന്നില്ല?
എന്തുകൊണ്ട് നബിദിനം ആഘോഷിക്കുന്നു? എന്തുകൊണ്ട് ക്രിസ്മസ് ആഘോഷിക്കുന്നില്ല?
✒️എം.ടി അബൂബക്കർ ദാരിമി പനങ്ങാങ്ങര
വഹാബിസ്റ്റ് കമന്റർമാരുടെ ഇമ്മിണിപ്പോന്ന ചോദ്യമാണിത്. ടവറിൽ നിന്ന് വിതരണം ചെയ്യുന്ന ക്യാപ്സൂൾ വെള്ളം തൊടാതെ വിഴുങ്ങാനല്ലാതെ കമന്റർമാർക്ക് യാതൊന്നും അറിയില്ല. 'അമ്പിയാക്കൾക്കിടയിൽ വേർതിരിവ് പാടില്ല' എന്ന സഹക്യാപ്സൂളിന്റെയും വിതരണം നടന്നിട്ടുണ്ട്.
﴿النَّبِيُّونَ مِنْ رَبِّهِمْ لَا نُفَرِّقُ بَيْنَ أَحَدٍ مِنْهُمْ﴾ أَيْ نُؤْمِنُ بِالْكُلِّ لَا نُفَرِّقُ بَيْنَ أَحَدٍ مِنْهُمْ فَنُؤْمِنُ بِبَعْضٍ وَنَكْفُرُ بِبَعْضٍ كَمَا فَعَلَتِ الْيَهُودُ وَالنَّصَارَى (تفسير البغوي)
"അമ്പിയാക്കൾക്കിടയിൽ വ്യത്യാസം കൽപ്പിക്കുകയില്ല എന്നതിനർത്ഥം, നാം സർവ്വ പ്രവാചകന്മാരെകൊണ്ടും വിശ്വസിക്കുന്നു; ചിലരെകൊണ്ട് വിശ്വസിക്കുകയും ചിലരെകൊണ്ട് അവിശ്വസിക്കുകയും ചെയ്യുന്ന ജൂത ക്രൈസ്തവ നയം നമുക്കില്ല" എന്നാണ് എന്ന് വഹാബിസ്റ്റുകൾക്കറിയില്ല. എല്ലാ വെള്ളിയാഴ്ചയും സുന്നികൾ നബി(സ്വ)യുടെ മേൽ സ്വലാത്ത് സലാം ചൊല്ലുന്നു. ഖുത്വ്‌ബയിലും നിസ്കാരത്തിലും വാങ്കിലും നബിയുടെ സ്വലാത്തും ശഹാദത്തും നടത്തുന്നു. എന്തേ നിങ്ങൾ ഈസാ നബിയുടെ മേൽ സ്വലാത്ത് സലാമും ശഹാദത്തും നടത്താത്തത് എന്ന ചോദ്യം വഹാബിസ്റ്റുകൾ ഉയർത്തുന്ന കാലം വിദൂരമല്ല. ഉമ്മത്തിന്റെ 'സമകാലിക ഇജ്മാഅ്' ഇല്ലാത്ത വിഷയങ്ങളിൽ ആശംസ നേരാൻ നേരമിരുട്ടുന്നതുവരെ മടിച്ചുനിൽക്കുന്ന 'മതേതര'ക്കാർക്ക് പിന്നെ സുന്നികളുടെ സ്വലാത്തു-സലാമു-ശഹാദത്തുമൊക്കെ തർക്കവിഷയമായി മാറും.
നബി(സ്വ)യുടെ ജന്മസന്തോഷം നുബുവ്വത്തിനു ശേഷം നബി(സ്വ) തന്നെ ആവർത്തിച്ചു കാണിച്ചുതന്നു. നബി(സ്വ) അഖില ലോകങ്ങൾക്കും കാരുണ്യമാണെന്നും ആ കാരുണ്യം കൊണ്ട് സന്തോഷിക്കണമെന്നും അല്ലാഹു പഠിപ്പിച്ചു. അതിനാലാണ് മുസ്‌ലിം ലോകം നബിദിനം ആഘോഷിക്കുന്നത്. ഈസാ നബിയെ കുറിച്ച് ഇപ്രകാരമുള്ള പ്രമാണങ്ങൾ കാണിച്ചുതരുവാൻ വഹാബിസ്റ്റുകളെ വെല്ലുവിളിക്കുന്നു. അത് കാണിക്കുന്നതു വരെ നിങ്ങളുടെ ചോദ്യം പൊട്ടത്തരമായി അവശേഷിക്കും.
Post a Comment