മുൻഗാമികളെ തള്ളുന്നവർ ഉമ്മതിനെ നാശത്തിലേക്ക് നയിക്കും, - സയ്യിദുൽ ഉലമ ജിഫ്‌രി മുത്തുക്കോയ തങ്ങൾ. സമസ്ത തിരൂർ മേഖലാ പ്രതിനിധി സമ്മേളനം പ്രൗഢം


മുൻഗാമികളെ തള്ളുന്നവർ ഉമ്മതിനെ നാശത്തിലേക്ക് നയിക്കും, 
തഖ് വയെ അടിസ്ഥാനമാക്കിയണ് ഇൽമിനെ വളർത്തിയെടുക്കേണ്ടത്. തഖ് വ ഇല്ലാത്ത ഇൽമ് തള്ളപ്പെടേണ്ടതാണ്. 
തഖ്വയിൽ അധിഷ്ഠിതമായ വിജ്ഞാനങ്ങൾക്ക് മാത്രമേ അമ്പിയാക്കളുമായി ബന്ധമുണ്ടാവുകയുള്ളൂ.
അതാണ് അമ്പിയാക്കളുടെ അനന്തരകാമികളാണ് പണ്ഡിതന്മാർ എന്ന് പറഞ്ഞതിന്റെ അർത്ഥം.
ആദ്യ മൂന്നു നൂറ്റാണ്ടിലെ ഏറ്റവും മഹാന്മാരായ പണ്ഡിതന്മാരെ പിൻപറ്റുക. 
അവരിലാണ് മുജ്തഹിദുകളായ പണ്ഡിതന്മാരും മദ്ഹബിലെ ഇമാമുകളും ഉണ്ടായിട്ടുള്ളത്.
സമസ്ത ഇവിടെ സംരക്ഷിച്ച പാരമ്പര്യവും പൈതൃകവും തകർത്തെറിയാൻ ഒരാളെയും അനുവദിക്കില്ല.
പുത്തൻ പ്രസ്ഥാനക്കാർ അവരുടെ ആശയങ്ങളോട് ഒത്തു കൊണ്ട് ഖുർആനിനെ വ്യാഖ്യാനം നടത്തുന്നു.
ഇതുപോലെയാണ് കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഒരാൾ ഖുർആൻ ദുർവ്യാഖ്യാനം നടത്തിയത്.
വിവാഹപ്രായം 21 ആയി നിശ്ചയിക്കുന്നത് സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ്.
ഇസ്ലാം സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകുകയാണ് ചെയ്യുന്നത്. എന്നാൽ അവരുടെ സുരക്ഷയ്ക്ക് വേണ്ടി ചില പ്രത്യേക മേഖലകളിൽനിന്ന് അവരെ ഇസ്ലാം മാറ്റി നിർത്തിയിട്ടുണ്ട്. അത് അവരുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കൈകടത്തൽ അല്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
പൈതൃകമാണ് വിജയം എന്ന പ്രമേയത്തിൽ നടക്കാനിരിക്കുന്ന മലപ്പുറം ജില്ല സമസ്ത ഗോൾഡൻ ജൂബിലി സമ്മേളനത്തിന്റെ പ്രചരണാർത്ഥം സംഘടിപ്പിക്കപ്പെട്ട
സമസ്ത തിരൂർ മേഖലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ.