ക്രിസ്തുമസ് ക്രിസ്തീയ ആഘോഷം. ഇതര മതാഘോഷങ്ങൾ കൊണ്ടാടൽ മുസ്ലിമിന് അനുവാദമില്ല

✒️ളിയാഉദ്ദീൻ ഫൈസി മേൽമുറി

ക്രിസ്തുമസ് ഒരു മുസ്ലിം ആഘോഷമല്ല, ക്രിസ്തീയ ആഘോഷമാണ്, ആചാരമാണ്. ഇതര മതാഘോഷങ്ങൾ കൊണ്ടാടാനും ആചാരങ്ങൾ അനുഷ്ഠിക്കാനും മുസ്ലിമിന് അനുവാദമില്ല. അത് യുക്തിപരവുമല്ല. എല്ലാവരും എല്ലാവരുടെയും കർമങ്ങളും ആചാരങ്ങളും അനുഷ്ഠിക്കൽ മതസൗഹാർദമല്ല , മതലയനമാണ്. മത ലയനം എല്ലാ മത തത്വങ്ങൾക്കും വിരുദ്ധവുമാണ്. സ്വന്തം വിശ്വാസവും വ്യക്തിത്വവും നിലനിർത്തി മറ്റുള്ളവരുടെ വിശ്വാസത്തെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും മാനിക്കലാണ് യഥാർഥ മതസൗഹാർദം. അതാണ് മതങ്ങൾക്ക് വേർതിരിക്കാൻ കഴിയാത്ത മനുഷ്യ സൗഹാർദം. ഇസ്ലാമിക വ്യക്തിത്വം നശിപ്പിക്കാൻ ശത്രുക്കൾ നിരന്തരം ശ്രമിക്കുന്ന സാഹചര്യത്തിൽ സ്വന്തം വ്യക്തിത്വം സംരക്ഷിക്കാൻ നാം പ്രത്യകം ശ്രദ്ധിക്കേണ്ടതുണ്ട്.