'എന്തേ ഇത് വലിയ്യ് അറിയാതെപോയി' ഔലിയാക്കളെ പരിഹസിക്കുന്ന വഹാബികൾ മുനാഫിഖുകളാണോ?
ഔലിയാക്കളെ പരിഹസിക്കുന്ന വഹാബികൾ മുനാഫിഖുകളാണോ?
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഔലിയാക്കൾക്ക് പലപ്പോഴും മറഞ്ഞ അറിവ് ഉണ്ടാകുമെന്നത് യാഥാർഥ്യമാണ്. അഥവാ അവർക്ക് അല്ലാഹു മറഞ്ഞ അറിവ് അറിയിച്ചു കൊടുക്കുമെന്നത് അഹ്‌ലുസ്സുന്നയുടെ അഖീദയാണ്. എല്ലാ മറഞ്ഞ അറിവും എപ്പോഴും ഉണ്ടാകണം എങ്കിലേ വലിയ്യാകൂ എന്നൊന്നും അഹ്‌ലുസ്സുന്ന പറഞ്ഞിട്ടില്ല. العارف بالله (അല്ലാഹുവിനെ കുറിച്ച് അറിയുന്നവൻ) എന്ന വലിയ്യിന്റെ അറിവ് മറഞ്ഞ അറിവാണല്ലോ.
നമുക്ക് ദൃശ്യ അറിവ് ഉണ്ടെന്ന് നാം പറയുന്നു. അതിനർത്ഥം എല്ലായ്പോഴും എല്ലാ ദൃശ്യ അറിവും ഉണ്ടാകണമെന്നാണോ? അല്ല. അതേസമയം ഔലിയാക്കൾക്ക് ഒരിക്കലും ഒരു ഗൈബും അറിയില്ലെന്നാണ് വഹാബികളുടെ വാദം. അതിന് അവർ ഏതെങ്കിലും സംഭവം എടുത്തുകൊണ്ട്, 'എന്തേ ഇത് വലിയ്യ് അറിയാതെപോയി' എന്ന് പരിഹാസ സ്വരത്തിൽ ചോദിക്കുന്നു. എന്നാൽ ഇമ്മാതിരി ചോദ്യങ്ങൾ മുന്നേയുള്ള മുനാഫിഖുകളുടെ (കപടവിശ്വാസികളുടെ) വിമർശന തന്ത്രമാണ്. നോക്കൂ, നബിയുടെ കാലത്തുണ്ടായിരുന്ന മുനാഫിഖുകൾ ചെയ്തത്:-
لما رجع عليه الصلاة والسلام من غزوة بني المصطلق جاءت ريح في الطريق ففرت الدواب منها، فأخبر النبي صلى الله عليه وسلم بموت رفاعة بالمدينة وكان فيه غيظ للمنافقين. وقال انظروا أي ناقتي، فقال عبد الله بن أبي مع قومه ألا تعجبون من هذا الرجل يخبر عن موت رجل بالمدينة ولا يعرف أين ناقته. فقال عليه السلاة والسلام: " إن ناسا من المنافقين. قالوا كيت وكيت وناقتي في هذا الشعب قد تعلق زمامها بشجرة " فوجدها على ما قال، فأنزل الله تعالى: * (قل لا أملك لنفسي نفعا ولا ضرا إلا ما شاء الله)
ബനുൽ മുസ്വ് ത്വലിഖ് യുദ്ധത്തിൽ നിന്ന് നബി(സ്വ) മടങ്ങുംവഴി ഒരു കൊടുംകാറ്റ് അടിച്ചുവീശി. മൃഗങ്ങൾ ഓടിപ്പോയി. അപ്പോഴാണ് നബി(സ്വ) മദീനയിൽ രിഫാഅ മരണപ്പെട്ട മറഞ്ഞ വിവരം അറിയിച്ചത്. അതിൽ മുനാഫിഖുകൾക്ക് കടുത്ത അമർഷം ഉണ്ടായിരുന്നു. എന്നിട്ട് നബി(സ്വ) പറഞ്ഞു: എന്റെ ഒട്ടകം എവിടെയെന്നു അന്വേഷിക്കൂ. അന്നേരം മുനാഫിഖുകളായ അബ്ദുല്ലാഹി ബ്നു ഉബയ്യും കൂട്ടരും പരിഹസിച്ചു. "നിങ്ങൾ ആശ്ചര്യപ്പെടുന്നില്ലേ. ഇയാൾ മദീനയിലുള്ള ഒരാളുടെ മരണ വിവരം പറയുന്നു. എന്നാൽ സ്വന്തം ഒട്ടകം എവിടെ എന്ന് അറിയുന്നുമില്ല.!" ഇതറിഞ്ഞ നബി(സ്വ) പ്രതികരിച്ചു. "മുനാഫിഖുകളായ ചിലയാളുകൾ ചിലതൊക്കെ പറഞ്ഞിട്ടുണ്ട്. എന്നാൽ കേട്ടോളൂ. എന്റെ ഒട്ടകം ഈ മലഞ്ചെരുവിൽ അതിന്റെ മൂക്കയർ ഒരു മരത്തിൽ കുടുങ്ങി നിൽക്കുന്നുണ്ട്." ചെന്നുനോക്കുമ്പോൾ ഒട്ടകം അതേപോലെ അവിടെ നിൽക്കുന്നതായി കണ്ടു. അപ്പോഴാണ് അല്ലാഹു (قل لا أملك لنفسي نفعا ولا ضرا إلا ما شاء الله) എന്ന ആയത്ത് അവതരിപ്പിച്ചത്. (തഫ്സീർ റാസി)
M T ദാരിമി..
മറഞ്ഞ കാര്യം ജിഫ്‌രി തങ്ങൾ അറിഞ്ഞില്ലേ ?വധഭീഷണിയിലും സലഫിക്ക് പരിഹാസം തന്നെ!!
🎙️അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്
Post a Comment