ഇന്ന് സുന്നികളോട് വഹാബികൾ ചോദിക്കുന്ന ചോദ്യം നബി തങ്ങളോട് അന്നത്തെ വഹാബികളായ മുനാഫിക്കുകൾ ചോദിച്ച ചോദ്യം
പുണ്യ നബി ﷺ യുടെ ഇങ്ങേ തലമുറയിലെ പേരകുട്ടിയായ ജിഫ്രി തങ്ങളെ പരിഹസിച്ച വഹാബി പ്രഭാഷകനായ റഫീഖ് സലഫിയുടെ ചോദ്യത്തിൻറെ ഉത്ഭവം ഇവിടെയാണ്... (തുടർന്ന് വായിക്കുക)
നബി ﷺ യും, സഹാബത്തും ഒരു യാത്രാ മധ്യേ വഴിയിൽ ശക്തമായ പൊടിക്കാറ്റ് അടിച്ചു നബി ﷺ ഉടനെ പറഞ്ഞു (അനേകം കിലോമീറ്ററുകൾ ദൂരെ) മദീനയിൽ ഉള്ള 'രീഫയത്ത്' എന്ന മുനാഫിക്ക് മരിച്ചിട്ടുണ്ട് സ്വഹാബികളെ
അതിനുശേഷം നബി ﷺ പറഞ്ഞു 'ഓ സ്വഹാബികളെ എൻറെ ഒട്ടകം എവിടെയോ ഓടി പോയിരിക്കുന്നു നിങ്ങളതിനെ നോക്കി കണ്ടെത്തി വരിക'.
ഈ സന്ദർഭം മുതലെടുത്ത് അന്നത്തെ മുനാഫിക്കുകളുടെ നേതാവ് അബ്ദുല്ലാഹിബ്നു
ഉബയ്യ്യ് ബിൻ സലൂൽ ഉടനെ സ്വഹാബികളോട് പരിഹസിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു
'കണ്ടോ ഈ മനുഷ്യൻ (പുണ്യ നബിﷺയെ പറ്റിയാണ് പറയുന്നത്) കിലോമീറ്ററുകൾ ദൂരെ മദീനയിൽ മരിച്ച വ്യക്തിയുടെ കാര്യം പറയുന്നു അതേസമയം തൊട്ടടുത്ത് കാണാതായ സ്വന്തം ഒട്ടകത്തെ എവിടെയാണെന്ന് അദ്ദേഹത്തിന് അറിയുന്നില്ല'.
ശേഷം സ്വഹാബികൾ ഈ വിവരം പുണ്യ നബി ﷺ യോട് പറയുകയും, ഒട്ടകം എവിടെയാണെന്ന് അവർക്ക് നബി ﷺ തന്നെ കാണിച്ചു കൊടുക്കുകയും ചെയ്തു.( ഈ സംഭവം മുസ്ലിം ലോകത്തെ നിരവധി ഇമാമുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.)
ആ പുണ്യ നബി ﷺ യുടെ ഇങ്ങേയറ്റത്തെ പേരകുട്ടിയായ ബഹുമാനപ്പെട്ട ജിഫ്രി മുത്തുകോയ തങ്ങളെ അന്നത്തെ അബ്ദുല്ലാഹിബ്നു ഉബയ്യ്ൻറെ പിൻ തലമുറക്കാരനായ റഫീഖ് സലഫിയും കൂട്ടരും അന്ന് അബ്ദുള്ള ചോദിച്ച ചോദ്യത്തിന് സമാനമായി ചോദ്യം ചോദിച്ചു പരിഹസിക്കുന്നതിൽ സുന്നി സമൂഹത്തിന് അത്ഭുതപ്പെടാനില്ല ഇത് ചരിത്രത്തിലെ ഒരു ആവർത്തനം മാത്രം.
അബു നവവി✍️
പാഴൂരിൽ ജിഫ്രി തങ്ങളെ പരിഹസിച്ച അനസ് മൗലവിക്ക് മറുപടി
വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
Post a Comment