ജെൻഡർ ന്യൂട്രൽ യൂണിഫോം വാദികൾക്ക് ഉത്തരമില്ലാത്ത ചോദ്യങ്ങൾ
ഏതാണ് കംഫർട്ടബിൾ ?
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️
പെൺകുട്ടികളോട് പറയുന്നു നിങ്ങൾ ഇപ്പോൾ ഇട്ട വസ്ത്രം കംഫർട്ടബിൾ അല്ല.
നിങ്ങൾക്ക് ആൺകുട്ടികളുടെ വസ്ത്രമാണ് സുരക്ഷിതമെന്ന്.
ഇതിലൂടെ സംഭവിക്കുന്നത് പെൺകുട്ടികൾക്കുള്ള ആത്മാഭിമാനം കൂടി നഷ്ടപ്പെടുത്തുകയാണ്.
ഞങ്ങൾ ഇതുവരെ ധരിച്ചതും ഇനി ഞങ്ങൾ കല്യാണ സൽക്കാരങ്ങളിൽ ധരിക്കുന്നതുമായ ഞങ്ങളുടെ വസ്ത്രം തീരെ കംഫർട്ടബിൾ അല്ല എന്ന മനോഭാവം പെൺകുട്ടികളിൽ വളർത്തി മാനസികമായി അവരെ പിന്നോട്ട് നയിക്കുന്ന ഈ അപരിഷ്കൃത വിഡ്ഢിത്തം ആരുടെ തലയിൽ നിന്ന് വന്നതാണേലും കഷ്ടമായിപ്പോയി..
ചുരിദാറിന് ഇല്ലാത്ത എന്ത് കംഫർട്ടബിളാണ് പാന്റിന് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
ലിംഗസമത്വമാണെങ്കിൽ തലയിൽ നിന്ന് തുടങ്ങണ്ടേ.?
മുടി നീട്ടി വളർത്തുന്ന ആൺകുട്ടികളെ പിടിച്ച് പൊട്ടിക്കുന്നത് ശരിയാണോ?
അവർക്ക് സ്വാതന്ത്ര്യം ഇല്ലേ..?
അബൂ ത്വാഹിർ ഫൈസി മാനന്തവാടി
Post a Comment