വഹാബിസം, കമ്മ്യൂണിസം ഏതാണ് കൂടുതൽ അപകടം എന്ന് ആരെങ്കിലും ചോദിച്ചാൽ ?
ആരാണ് ഏറ്റവും വലിയ ശത്രു.?
*********************************
താഴെ ഞാൻ വിവരിക്കുത് ഒന്നും തന്നെ എന്റെ അഭിപ്രായമല്ല.
നിരീശരവാദത്തേക്കാൾ അപകടകാരികൾ നവീനവാദികളെന്നാണ് പണ്ഡിത മതം.
قال أبو الوفاء علي بن عقيل الفقيه : قال شيخنا أبو الفضل الهمداني : مبتدعة الإسلام والوضاعون للأحاديث أشد من الملحدين ؛ لأن الملحدين قصدوا إفساد الدين من الخارج ، وهؤلاء قصدوا إفساده من الداخل ؛ فهم كأهل بلد سعوا في إفساد أحواله ، والملحدون كالمحاصرين من الخارج ، فالدخلاء يفتحون الحصن ؛ فهم شر على الإسلام من غير الملابسين له.
و لا شك أن الكفر ملة واحدة إلا أن الملحدين أشد ! اليهود والنصارى - كما لا يخفى
- ابن الجوزي رحمه الله - الموضوعات ( 1/50 )
അർത്ഥം : ശൈഖുനാ അബുൽ-ഫദ്‌ൽ അൽ-ഹംദാനി പറഞ്ഞു : നിരീശ്വരവാദികളേക്കാൾ തീവ്രതയുള്ളവരാണ് ഇസ്‌ലാമിന്റെ അകത്തുള്ള പുത്തൻ വാദികളും ഹദീസ് നിഷേധികളും. കാരണം നിരീശ്വരവാദികൾക്ക് മതത്തെ പുറത്തുനിന്ന് ദുഷിപ്പിക്കാനേ കഴിയൂ ഉള്ളിൽ നിന്ന് അതിനെ ദുഷിപ്പിക്കുന്നവരാണ് നവീനവാദികൾ.
ഒരു നാടിനെ നശിപ്പിക്കാൻ വേണ്ടി ഉപരോധിച്ച സൈന്യവും ഉള്ളിൽ നിന്ന് തകർക്കുന്ന ആളുകളും ഇതിനുദാഹരണമാണ്.
എന്നാൽ സത്യനിഷേധികളെല്ലാം ഒറ്റക്കെട്ടാണെന്നും നിരീശ്വരവാദികൾ അവരിൽ ഏറ്റവും അപകടകാരികളാണ് എന്നതും വിസ്മരിക്കുന്നില്ല. - ഇബ്നുൽ ജൗസി
قال سعيد بن جبير : لأن يصحب ابني فاسقا ، شاطرا ، سنيا ، أحب إلي من أن يصحب عابدا مبتدعا. ( لسان العرب ) : 4 / 408
സഈദ് ബിൻ ജുബൈർ(റ) പറഞ്ഞു: എന്റെ മകൻ ഒരു തെമ്മാടിയോട് സഹവസിക്കുന്നതാണ് ആരാധനാ കർമ്മങ്ങളിൽ മുഴുകുന്ന ഒരു നവീന വാദിയോട് സഹവസിക്കുന്നതിനേക്കാൾ എനിക്കിഷ്ടം. (ലിസാനുൽ അറബ്)
ചുരുക്കി പറഞ്ഞാൽ രണ്ടും അപകടം തന്നെയാണ്.
എന്നാൽ ഒന്ന് മറ്റൊന്നിനേക്കാൾ എന്ന് ആരെങ്കിലും ചർച്ചയാക്കിയാൽ അവിടെ പറയാനുള്ളത് നവീനവാദികൾ തന്നെയാണ് നമ്മെ സംബന്ധിച്ച് ഏറ്റവും അപകടകാരികൾ എന്നാണ്.
അവരെയാണ് കൂടുതൽ സൂക്ഷിക്കേണ്ടത്.
ഇതാണ് പണ്ഡിതർ രേഖപ്പെടുത്തിയത്.
എന്നാൽ ഏറ്റവും അല്ലാഹുവിന്റെ അടുക്കൽ ശിക്ഷ ലഭിക്കുന്നവർ സത്യനിഷേധികൾ തന്നെയാണെന്നത് സുവ്യക്തമാണ്.
✒️അബൂ ത്വാഹിർ ഫൈസി മാനന്തവാടി
Post a Comment