ട്രെന്റിനൊപ്പം ഓടുന്ന മുസ്ലിം സഹോദരങ്ങളോട് സ്നേഹപൂർവ്വം
✒️ഷബീർ അലി ഫൈസി പയ്യനാട്
വാട്സ് ആപ്പ് , ഫെയ്സ്ബുക്ക് , ഇ ൻസ്റ്റഗ്രാം തുടങ്ങിയ സൈബറിടങ്ങളിൽ കോമാളിക്കോലം കെട്ടി എഴുന്നള്ളുന്ന തിരക്കിലാണിപ്പോ എല്ലാവരും. 'ട്രെന്റിനൊപ്പം' എന്ന ഒരടിക്കുറിപ്പും...
സുഹൃത്തേ...സോഷ്യൽ മീഡിയ വളരെ ക്രിയാത്മകമായി ഉപയോഗിക്കേണ്ട സമയമാണിത് . പ്രത്യേകിച്ച് സംഘി - ജൂത - ക്രൈസ്തവ - യുക്തിവാദി ലോബികൾ ഒന്നടങ്കം മുസ്ലിംകൾക്കെതിരെ ശക്തമായ സൈബർ ആക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് നാമിനിയും കോമാളികളാവാൻ ശ്രമിക്കരുത് ...
സമുദായത്തിന്റെ അസ്തിത്വവും അവകാശവും നിലനിറുത്തേണ്ടത് നമ്മുടെ ബാധ്യതയാണ് . സോഷ്യൽ മീഡിയ കേവലം സമയം കൊല്ലികളായി കാണാതെ ക്രിയാത്മകമായ ഇടപെടലുകൾ നടത്താനുള്ള വേദിയായി കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .
മേൽ സൂചിപ്പിച്ച ശക്തികൾ ഒന്നടങ്കം സോഷ്യൽ മീഡിയകളിൽ മുസ്‌ലിംകളെ കൊന്ന് തിന്നുകയാണ്.
എതിരാളികളുടെ ആരോപണങ്ങൾക്ക് മാന്യവും വസ്തുതാപരമായ മറുപടി നൽകാൻ നാം തയ്യാറാവുന്നില്ല എന്നത് വളരെ ഖേദകരമാണ് . നമുക്കറിയാവുന്നത് തെറിയഭിഷേകങ്ങ ളും റിപ്പോർട്ടടിക്കലും മാത്രം ...
വാട്സാപ്പിലും ഫെയ്സ്ബുക്കിലും അനാവശ്യ വിവാദത്തിൽ കൊഴുപ്പിച്ച് സമുദായ ഭിന്നിപ്പിന്റെ വ്യാപ്തി കൂട്ടാൻ ശ്രമിക്കുന്നതിന് പകരം പൊതുശത്രുവിനെ എതിരിടുന്നതിൽ ഇനിയും നാം ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും ...
ഫെയ്സ്ബുക്ക് , ട്വിറ്റർ തുടങ്ങിയ സോഷ്യൽ പ്ലാറ്റ് ഫോമുകളിൽ സജീവമായി ഇസ്ലാമിന്റെ സുന്ദര സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിലും കുപ്രചരണങ്ങൾക്ക് സഭ്യമായ ഭാഷയിൽ വസ്തുതാപരമായി മറുപടി നൽകാൻ നമുക്കാവണം ...
ട്രെന്റുകളായും ചലഞ്ചുകളായും പലതും ഇനിയും വരും ... ഇവയൊക്കെ വിജയിപ്പിച്ചു കൊടുക്കേണ്ടവരായി മാത്രം നാം അധഃപതിക്കരുത്.നമു ക്കൊരു വ്യക്തിത്വവും അസ്തിത്വവുമുണ്ട്.അത് പണയം വെച്ച് ഒരു ട്രെന്റിനും പിന്നാലെ നാം ഓടരുത്....ഇതൊരപേക്ഷയാണ്... സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു...
Post a Comment