SKSSF നേതാക്കളെ കയ്യേറ്റം ചെയ്തു; കണ്ണൂർ ഇസ്ലാമിക് സെൻ്റർ തച്ചു പൊളിച്ചു:വസ്തുത എന്ത് ?നിഷ്പക്ഷമായി വിലയിരുത്താം


പ്രിയപ്പെട്ട സമസ്ത പ്രവർത്തകരെ, നമ്മളെയൊക്കെ വളരെ വേദനിപ്പിക്കുന്ന വാർത്തയാണ് കേട്ടു കൊണ്ടിരിക്കുന്നത്.നമ്മുടെ അഭിമാനമായ സമസ്തയുടെ വിദ്യാർത്ഥി സംഘടന SKSSF ൻ്റെ മേഖലാ ജില്ല സംസ്ഥാന നേതാക്കളെ ചിലർ കയ്യേറ്റം ചെയ്യുകയും കണ്ണൂർ ഇസ്ലാമിക് സെൻറർ അടിച്ചു പൊളിക്കുകയും ചെയ്ത വാർത്ത നിങ്ങളൊക്കെ കണ്ടിരിക്കും.അതിനോടനുബന്ധിച്ച് കൊണ്ട് ഒരുപാട് കളവുകൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതു കൊണ്ടാണ് അതിൻ്റെ സത്യാവസ്ഥ എന്താണെന്ന് നിങ്ങളെ ബോധ്യപ്പെടുത്തുന്നത്.

നമുക്കറിയാം അടുത്ത രണ്ട് വർഷത്തേക്കുള്ള SKSSF ശാഖ തലം തൊട്ടു സംസ്ഥാനതലം വരയുള്ള കമ്മിറ്റികൾ നടന്നു വരികയാണ്. അതിൻ്റെ ഭാഗമായി മട്ടന്നൂർ മേഖലയിലെ 29 ശാഖകളിൽ നിന്ന് 26 ശാഖകളാണ് അദാലത്ത് പൂർത്തിയാക്കി പുതിയ കമ്മിറ്റികൾ നിലവിൽ വന്നത്.കൂരൻമുക്ക്,ഉളിയിൽ എടയന്നൂർ എന്നീ മൂന്ന് ശാഖകൾ അദാലത്ത് പൂർത്തയാകാത്തത് കൊണ്ട് അവർക്ക് കമ്മിറ്റി രൂപീകരിക്കാൻ സാധ്യമല്ല.

26 ശാഖകളും നിലവിൽ വന്നു.അതിൽ നിന്ന് ക്ലസ്റ്ററിലേക്ക് കൗൺസിൽമാരെ തെരഞ്ഞെടുത്തു.അവർക്കാണ് ക്ലസ്റ്റർ കമ്മിറ്റി രൂപീകരിക്കാനുള്ള അധികാരം ഉള്ളത്.അങ്ങനെ കൗൺസിൽ കമ്മിറ്റിയും നിലവിൽ വന്നു.അതിൽ നിന്നാണ് മേഖലയിലേക്കുള്ള കൗൺസിൽമാരെ തെരഞ്ഞെടുത്തിട്ടുള്ളത്.ആ കൗൺസിൽമാരാണ് മേഖലാ കമ്മിറ്റി തെരഞ്ഞെടുക്കാൻ വേണ്ടി 19-10-2026 തിങ്കളാഴ്ച പഴശ്ശിയിൽ വെച്ച് കൗൺസിൽ യോഗം നടത്താൻ തീരുമാനിച്ചത്.

ഈ യോഗത്തിൽ വച്ചാണ് ആദ്യ പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. തിങ്കളാഴ്ച പഴശ്ശിയിൽ വച്ച് യോഗം ആരംഭിച്ചു.സ്വാഗതം പറഞ്ഞു. അധ്യക്ഷത വഹിച്ചു. ഉദ്ഘാടനം കഴിഞ്ഞു.പഴയ കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിക്കുമ്പോഴാണ് ചില ആളുകൾ പ്രശ്നങ്ങളുമായി രംഗത്തു വരുന്നത്.അവർ പല പരാതികളും മുന്നോട്ടുവെച്ചു.അതോടൊപ്പം മേഖല കമ്മിറ്റിയിൽ മേജർ പോസ്റ്റ് അടക്കം നമ്മൾ പറയുന്ന ആറു പേരെ നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് നിബന്ധനയുമായി രംഗത്തു വന്നു. ഭൂരിപക്ഷം കൗൺസിലർമാറും അതിനെ എതിർത്തു.

നിങ്ങൾ നിക്ഷ്പക്ഷമായി ചിന്തിച്ചു നോക്കൂ.. ഏതെങ്കിലും കമ്മിറ്റികൾ നിലവിൽ വരുമ്പോൾ ഭൂരിപക്ഷം പറയുന്നതിനെ മുഖവിലടുക്കാതെ ന്യൂനപക്ഷം പറയുന്നതിന് ആരെങ്കിലും അംഗീകരിച്ചു കൊടുക്കുമോ?എന്നിട്ടും ഈ വിഷയത്തിൽ 10 മണിക്കൂറോളം ന്യൂനപക്ഷ കൗൺസിലർമാർക്ക് വേണ്ടി ചർച്ച ചെയ്തു.

ന്യൂനപക്ഷം കൗൺസിലർമാർ പറയുന്നത് ഭൂരിപക്ഷം കൗൺസിലർമാർ എതിർത്ത്തോടു കൂടി പ്രശ്നങ്ങൾ രൂക്ഷമായി. ഇതേ സമയം കൗൺസിലൻമാർ അല്ലാത്ത പലയാളുകളും ഈ യോഗത്തിന്റെ സ്ഥലത്ത് തമ്പടിക്കുകയും പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇതോടുകൂടി മേഖലാ കൗൺസിൽ യോഗം നടക്കാത്ത വരികയും ജില്ലാ നേതൃത്വം നേരിട്ട് യോഗം നടത്താമെന്ന് തീരുമാനത്തിൽ പിരിഞ്ഞു.

ഈ വിഷയം രമ്യമായി പരിഹരിക്കാൻ മസ്ലഹത്തിന് വേണ്ടി ജില്ലാ നേതൃത്വം രണ്ട് കൂട്ടരേയും കണ്ണൂരിലേക്ക് വിളിപ്പിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു.അവർ കൊടുത്ത പല പരാതികളും തെളിവില്ലാത്തതിന്റെ പേരിൽ തള്ളിക്കളഞ്ഞു. കമ്മിറ്റിയിൽ അഞ്ച് പേരെ നിർബന്ധമായി ഉൾപ്പെടുത്തണമെന്ന് വാശി അവർ വീണ്ടും തുടർന്നു.ഭൂരിപക്ഷം കൗൺസിലമാർ എന്താണ് തീരുമാനിക്കുന്നത് അത് മാത്രമേ നടക്കുകയുള്ളു എന്ന് തിരിച്ചും പറഞ്ഞു. ആ മസ്ലഹത്ത് ചർച്ച പരാജയപ്പെടുകയും അവർ സമാന്തര കമ്മിറ്റി ഉണ്ടാക്കും എന്ന് പ്രഖ്യാപിച്ചു പോവുകയും ചെയ്തു.

വീണ്ടും സമസ്ത നേതാക്കൾ ഈ വിഷയം മസ്ലഹത്തിനു വേണ്ടി ചർച്ച ചെയ്യുകയും സത്താർ കൂടാളിയുടെ നേതൃത്വത്തിൽ ചർച്ച തുടങ്ങി.ന്യൂനപക്ഷ കൗൺസിലർമാരുടെ ആവശ്യമായ 5 പേരെ കമ്മിറ്റിയിൽ ഒരു മേജർ പോസ്റ്റും കൊടുക്കാം എന്ന് ഭൂരിപക്ഷം സമ്മതിച്ചപ്പോൾ അത് അവർ പറയുന്ന ആളുകൾ തന്നെ വേണം എന്ന വാശിയിൽ തുടർന്നു.ആ ചർച്ചയും പരാജയപ്പെട്ടു.

അങ്ങനെയാണ് അവസാനം ഇന്ന്
 23-10-2026 വെള്ളിയാഴ്ച രാത്രി 8 മണിക്ക് സമസ്തയുടെ ആസ്ഥാനത്ത് ഇസ്ലാമിക് സെൻ്ററിൽ മേഖല കൗൺസിൽ യോഗം നടത്താൻ ജില്ലാ നേതൃത്വം തീരുമാനിക്കുകയും അവിടെ എത്തിച്ചേരാൻ വേണ്ടി കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട ആളുകൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു.അങ്ങനെ ഇന്ന് രാത്രി കൃത്യം 8:00 മണിക്ക് തന്നെ വളരെ ശാസ്ത്രീയമായി ജില്ലാ നേതൃത്വം മെമ്പർഷിപ്പിൽ നൽകിയിട്ടുള്ള ഫോൺ നമ്പറിൽ ഒ.ടി.പി അയച്ചു രജിസ്റ്റർ ചെയ്തു കൗൺസിലർമാരെ മാത്രമാണ് അകത്തേക്ക് കടത്തിയത്. ഭൂരിപക്ഷം കൗൺസിലർമാർ രജിസ്റ്റർ ചെയ്തു ഹാളിലേക്ക് പ്രവേശിച്ചു.അതിനുശേഷം വന്ന ടീം എന്ത് ഒടിപി അതൊന്നും നടക്കില്ല എന്ന് പറഞ്ഞു ഹാളിലേക്ക് തള്ളി കയറാൻ ശ്രമിക്കുകയും നേതാക്കൾ അവരെ പ്രതിരോധിച്ചു കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തു കയറ്റുകയും ചെയ്തു.

ഇങ്ങനെ കൃത്യം എട്ടുമണിക്ക് തന്നെ ഫാത്തിഹ ഓതി യോഗം ആരംഭിച്ചു. നേതാക്കൾ കാര്യങ്ങൾ വിശദീകരിച്ചു.SKSSF ഭൂരിപക്ഷം കൗൺസിലർമാർ കൊടുത്ത ഒരു കമ്മിറ്റി ലിസ്റ്റ് അവിടെ വായിക്കുകയും പാസാക്കാം എന്ന് പറയലോട് കൂടി പ്രശ്നങ്ങളും അക്രമങ്ങൾക്കും തുടക്കം കുറിച്ചു. കസേരകൾ വലിച്ചെറിഞ്ഞു അടി തുടങ്ങി.നേതാക്കന്മാരെ കയ്യേറ്റം ചെയ്യുന്നു,ചീത്ത വിളിക്കുന്നു,മേഖലാ നേതാക്കൾ ജില്ലാ നേതാക്കൾ സംസ്ഥാന നേതാക്കൾ അടക്കമുള്ള ആളുകളെ കേട്ടാൽ അറക്കുന്ന രീതിയിലുള്ള തെറി വിളികളുമായി രംഗത്തു വന്നു.അതേ സമയത്തും സമസ്ത ഓഫീസിന്റെ ഡോർ തുറക്കാനുള്ള ശ്രമങ്ങൾ നടത്തി. അവിടെ ഉണ്ടായിരുന്ന പ്രവർത്തകർ അതിനെ തടഞ്ഞു വാതിൽ തുറക്കാൻ പറ്റാത്തപ്പോൾ ഒരുപാട് ചവിട്ടി തുറക്കാൻ ശ്രമിച്ചു.അതിനു ശേഷം ഓഫീസിലുള്ള ജനലുകൾ അടിച്ചു പൊളിക്കുന്നു.കൗൺസിലർമാർ അല്ലാത്ത പലരും അവിടെ ഒത്തു ചേരുന്നു.എടയന്നൂർ,കൊതേരി,പുന്നാട് വെളിയമ്പറ ശിവപുരം,വളോര കണ്ണൂർ സിറ്റി തുടങ്ങിയ പല ഭാഗങ്ങളിൽ നിന്ന് എത്തിയ ലീഗിൻ്റെ പ്രാദേശിക ജില്ല നേതൃത്വങ്ങൾ കടന്നു വരുന്നു. പ്രശ്നങ്ങൾ ഉണ്ടാക്കുന്നു നേതാക്കളെ കയ്യേറ്റം ചെയ്യുന്നു.അവസാനം പോലീസിന്റെ സഹായത്തോടെയാണ് അവിടെ കൂടിയ ആളുകളെ നിയന്ത്രിച്ചത് പിരിച്ചു വിട്ടത്. ഇതൊക്കെയാണ് ഇന്ന് നടന്നിട്ടുള്ള പ്രശ്നങ്ങളുടെ ആകെത്തുക.
✍️✍️✍️✍️✍️✍️✍️
*അബു ഫാത്തിമ സഹറ*