പരാതിക്ക് പിന്നിൽ വാസ്‌തവ വിരുദ്ധമായ കാര്യങ്ങൾ: കെ. ഉമർ ഫൈസി മുക്കം.



പരാതിക്ക് പിന്നിൽ വാസ്‌തവ വിരുദ്ധമായ കാര്യങ്ങൾ: കെ. ഉമർ ഫൈസി മുക്കം.

കോഴിക്കോട്: സി.പി.ഐ.എം. മലപ്പുറത്ത് നടത്തിയ വഖ്ഫ് സെമിനാറിലെ എൻ്റെ

പ്രസംഗത്തിന്റെ പേരിൽ എനിക്കെതിരെ നടപടി ആവശ്യപ്പെട്ടവർ ഉന്നയിച്ച ആരോ പണങ്ങൾ വാസ്ത‌വ വിരുദ്ധവും അടിസ്ഥാന രഹിതവുമാണ്. മുനമ്പം വഖ്‌ഫ് ഭൂമി വിഷയത്തിലും, കേരള സംസ്ഥാന വഖ്‌ഫ് ബോർഡുമായി ബന്ധപ്പെട്ടും, വഖ്ഫ് ബോർഡ് അംഗമായ എനിക്കെതിരെയും നടക്കുന്ന തെറ്റായ പ്രചരണങ്ങളുടെ യതാർത്ഥ വസ്തുതകൾ സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത് വഖ്ഫ് ബോർഡ് അംഗ മെന്ന നിലയിൽ എൻ്റെ ബാധ്യത കൂടിയായത് കൊണ്ടാണ് പ്രസ്‌തുത പരിപാടിയിൽ ഞാൻ സംബന്ധിച്ചത്. പ്രസ്‌തുത സെമിനാറിൽ മുൻ ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ഉൾപ്പെടെ വിവിധ സംഘടന പ്രതിനിധികളും സംബന്ധിച്ചിരുന്നു. വഖ്ഫ് ബോർഡുമായി ബന്ധപ്പെട്ട നിലവിലുള്ള ചില കാര്യങ്ങൾ വ്യക്തമാക്കുക മാത്രമാണ് പ്രസംഗത്തിലൂടെ ഞാൻ ചെയ്ത‌ത്.

ഹൈക്കോടതിയിൽ ആർ.എസ്.എസിനും ബി.ജെ.പി നേതാവിനും അനുകൂ ലമായി സംസ്ഥാന സർക്കാർ സ്റ്റേറ്റ്‌മെൻ്റ് ഫയൽ ചെയ്‌തപ്പോഴും സർക്കാർ അഭിഭാ ഷകൻ ഹൈക്കോടതിയിൽ ആർ.എസ്.എസിന് അനുകൂലമായി നിലപാട് സ്വീകരി ച്ചപ്പോഴും മൗനം പാലിച്ചവരാണ് ഇപ്പോൾ തനിക്കെതിരെ പരാതിയുമായി രംഗത്തുവ ന്നിട്ടുള്ളത്.

ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് ഫയൽ ചെയ്ത‌ ഹരജി യിൽ വഖ്ഫ് ബോർഡ് കേരളത്തിൻ്റെ പൊതു ക്രമത്തിന് തടസ്സമാണെന്ന ആർ.എ സ്.എസ് നിലപാട് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഹൈക്കോടതിയിൽ നൽകിയ മറുപടിയിൽ സർക്കാർ ഈ വാദത്തെ തള്ളിക്കളയാതെ അംഗീകരിക്കുക യാണ് ചെയ്തത്.

മുനമ്പം വിഷയം മുൻനിർത്തി വഖ്ഫ് ബോർഡ് പിരിച്ചുവിടുമെന്ന ആർ.എസ്. എസ് വാദത്തിന് സർക്കാർ അനുകൂല മറുപടി നൽകിയതായി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ഫയൽ ചെയ്‌ത ഹരജിയിലെ തെളിവുരേഖയിലുണ്ട്. മുനമ്പത്തെ വഖ്ഫ് ഭൂമി കയ്യേറിയവരെ ഇറക്കിവിടില്ലെന്ന് വി.ഡി. സതീശൻ ഉറപ്പു നൽകിയതായും,
മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കും ഇതേ നില പാടാണെന്നും ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ഫയൽ ചെയ്‌ത ഹരജിയിലെ തെളിവുരേഖയിലുണ്ട്. ആർ.എസ്.എസിൻ്റേയും കാസയുടേയും നിലപാടുകളെ തള്ളി ക്കളയാതെ പൂർണ്ണമായി അംഗീകരിക്കുന്ന രീതിയിലാണ് സർക്കാർ ഹൈക്കോടതി യിൽ സ്റ്റേറ്റ്മെന്റ് ഫയൽ ചെയ്തത്.

ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജിന്റെ ഹരജിയിലെ മേൽപറഞ്ഞ നിലപാടുകൾ അംഗീകരിച്ച് കൊണ്ട് രണ്ട് അമുസ്‌ലിംകളെ വഖ്ഫ് ബോർഡിൽ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതി മുമ്പാകെ നൽകിയ ഉറപ്പ് പാലിക്കപ്പെട്ടാൽ, വഖ്ഫ് ബോർഡിൽ നിയമിക്കപ്പെടുന്ന അമുസ്‌ലിംകൾ ആർ.എസ്. എസുകാരാകാനുള്ള സാധ്യതയാണ് ഞാൻ പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചത്. ഹൈക്കോടതി രേഖകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകുന്നതാണ്.