മുക്കം ഉമർ ഫൈസി ലീഗിന് അനഭിമതനായതിന്റെ നാൾ വഴികൾ



1989 ലെ സമസ്തയിലെ പിളർപ്പിന് ശേഷം മുസ്ലിം ലീഗ് സമസ്തയോട് സ്വീകരിച്ചിരുന്ന സമീപനത്തിൽ 2004 ലെ മഞ്ചേരി ലോക്സഭാ ഇലക്ഷനിലെ ലീഗ് സ്ഥാനാർത്ഥി കെ.പി.എ മജീദിന്റെ തോൽവിയോടെ ചില മാറ്റങ്ങൾ വന്നു തുടങ്ങി.
മജീദിനെ തോൽപ്പിച്ചത് തങ്ങളാണ് എന്ന് കാന്തപുരം വിഭാഗം അവകാശപ്പെട്ടതോടെ സമസ്തയെ പരിഗണിച്ചത് പോലെ തന്നെ കാന്തപുരം വിഭാഗത്തെയും ലീഗ് പരിഗണിക്കാൻ തുടങ്ങി.
ലീഗിന്റെ മുഖപത്രമായ ചന്ദ്രികയിൽ സമസ്തയുടെ വാർത്ത വരുന്നതു പോലെ തന്നെ കാന്തപുരം വിഭാഗത്തിന്റെയും ചില ന്യൂസുകൾ അതിപ്രധാന്യത്തോടെ പ്രത്യക്ഷപ്പെടാൻ തുടങ്ങി.
അതോടെയാണ് സമസ്തക്കും ഒരു പത്രം എന്ന ആശയത്തിന് തുടക്കം കുറിച്ചത്. പത്രത്തിന്റെ വിജയ സാധ്യതകളെക്കുറിച്ച് പഠിക്കാൻ സമസ്ത മുശാവറ വിദഗ്ധസമിതിയെ നിയമിച്ചു.
ലീഗിന്റെ നയം മാറ്റത്തിൽ പ്രതിഷേധിച്ച് SKSSF മലപ്പുറം ജില്ലാ സമ്മേളനം പ്രഖ്യാപിക്കുകയും ജില്ലാ സമ്മേളനത്തിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങളെ സാക്ഷിനിർത്തി കുഞ്ഞാലിക്കുട്ടിയെ സ്റ്റേജിൽ ഇരുത്തി ലീഗിന്റെ നയം മാറ്റത്തിനെതിരെ അബ്ദുസമദ് പൂകോട്ടൂർ പൊട്ടിത്തെറിച്ചു.
മറുപടി പ്രസംഗത്തിൽ കുഞ്ഞാലിക്കുട്ടി നിലപാട് തിരുത്തി.
സമസ്തയെ പ്രോത്സാഹിപ്പിച്ചിട്ടേ കാര്യമുള്ളൂ ,സമസ്തയാണ് ലീഗിന്റെ ശക്തി എന്നും കുഞ്ഞാലിക്കുട്ടി എസ്.കെ.എസ്.എസ് മലപ്പുറം ജില്ലാ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. 2004 ലെ മഞ്ചേരിയിലെ ലീഗിന്റെ തോൽവിക്ക് ശേഷം
2009 ൽ നടന്ന ലോക്സഭ ഇലക്ഷനിൽ കൂടുതൽ ആവേശത്തോടെയും ആത്മവിശ്വാസത്തോടെയും കാന്തപുരം വിഭാഗം ലീഗിനെതിരെ രംഗത്തുവന്നു.
അതുവരെ സി.പി.എം നിർത്തുന്ന സ്ഥാനാർത്ഥിയെ എ.പി വിഭാഗം പിന്തുണയ്ക്കുകയായിരുന്നു പതിവെങ്കിൽ 2009 ൽ നേരെ മറിച്ചാണ് സംഭവിച്ചത്.
കാന്തപുരം വിഭാഗം നിർത്തിയ സ്ഥാനാർത്ഥിയെ സി.പി.എം പിന്തുണയ്ക്കുന്നത് പോലെയായി.
നീണ്ട ജയിൽവാസത്തിനുശേഷം കോയമ്പത്തൂർ ജയിലിൽ നിന്ന് പുറത്തിറങ്ങിയ അബ്ദുനാസർ മഅദനിയും കൂടെ കൂടിയപ്പോൾ ചരിത്രകാരനും കാന്തപുരം വിഭാഗത്തിന്റെ മാനസപുത്രനുമായ ഡോ.ഹുസൈൻ രണ്ടത്താണി പൊന്നാനിയിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സര രംഗത്തെത്തി.
2004 ലെ തോൽവിയിൽ ആശങ്കപ്പെട്ട് നിന്ന മുസ്ലിം ലീഗിന് ഹുസൈൻ രണ്ടത്താണിക്കെതിരെ ഒരു പൊതുസമ്മതനെ കണ്ടെത്തൽ വലിയ വെല്ലുവിളിയായി.
അങ്ങനെയാണ് സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും E.T മുഹമ്മദ് ബഷീറിനെ ദേശീയ രാഷ്ട്രീയത്തിലേക്ക് ലീഗ് പരീക്ഷിക്കുന്നത്.
ആത്മവിശ്വാസത്തിന്റെ പരകോടിയിലായ കാന്തപുരം വിഭാഗം വിജയം ഉറപ്പിച്ച മട്ടിലായിരുന്നു പ്രവർത്തിച്ചിരുന്നത്.
ഇലക്ഷന് രണ്ടു നാൾ മുമ്പാണ് മേൽമുറി മഅദിൻ അക്കാദമിയുടെ "എൻകൗമിയം" എന്ന പ്രോഗ്രാം സമാപിക്കുന്നത്.
ആ സമാപന സമ്മേളനത്തിൽ പൊന്നാനിയിലെയും മലപ്പുറത്തെയും എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ T.K ഹംസ,ഹുസൈൻ രണ്ടത്താണി എന്നിവർക്ക് വലിയ വരവേൽപ്പാണ് ലഭിച്ചത്.
അതൊരു ആത്മീയ സമ്മേളനം എന്നതിനേക്കാൾ ഉപരി ആർക്ക് വോട്ട് ചെയ്യണം എന്നതിനെക്കുറിച്ചുള്ള കാന്തപുരം വിഭാഗത്തിന്റെ നയപ്രഖ്യാപന സമ്മേളനം പോലെയായി മാറി.
എൻകൗമിയം സമ്മേളനത്തിൽ
 "മുഖപത്രം" എന്ന പേരിൽ നാല് പേജുളള സ്പെഷ്യൽ സമ്മേളന പതിപ്പ് തന്നെ ഇറക്കി.ആ സമ്മേളന പതിപ്പിൽ "കത്തികൊണ്ട് കുത്തിയ ലീഗിനെ ചൂണ്ടുവിരൽ കൊണ്ട് പരാജയപ്പെടുത്തക" എന്ന ഹെഡ് ലൈനിൽ ലീഗിനെതിരെ വോട്ട് ചെയ്യാനുള്ള പരസ്യ ആഹ്വാനം വരെ ഉണ്ടായി.
വോട്ടെണ്ണിയപ്പോൾ അര ലക്ഷത്തിലധികം വോട്ടിന് ലീഗ് സ്ഥാനാർത്ഥി ഇ.ടി വിജയ്ച്ചു.
വിജയാഹ്ലാദത്തിന്റെ ഭാഗമായി കാന്തപുരത്തിന്റെയും മഅദനിയുടെയും കോലങ്ങൾ കത്തിക്കപ്പെട്ടു, ഇരുവരെയും പരിഹസിച്ചു കൊണ്ട് ലീഗിന്റെ തെരുവ് നാടകങ്ങൾ അരങ്ങേറി.
അതോടെ ലീഗും കാന്തപുരം വിഭാഗവും തമ്മിൽ കൂടുതൽ ശത്രുതയിലായി.
അങ്ങനെയിരിക്കെയാണ് മുടി വിവാദവും അനുബന്ധ കോലാഹാലങ്ങളും ഉണ്ടായത്.
2012 ലെ കാന്തപുരത്തിന്റെ രണ്ടാം കേരള യാത്രയിൽ ലീഗ് പൂർണമായും വിട്ടുനിന്നു.
മുടി വിവാദം അവസാനം കോടതിയിലും എത്തി.
"തിരുകേശത്തിനൊരു ഉത്തമ കേന്ദ്രം" എന്ന പേരിൽ കോഴിക്കോട് ടൗണിൽ 25000 പേർക്ക് നിസ്കരിക്കാൻ പറ്റിയ പള്ളി നിർമ്മിക്കാനായി നാല് ലക്ഷം ആളുകളിൽ നിന്ന് 1000 രൂപ വീതം 40 കോടി രൂപ കാന്തപുരം സമാഹരിച്ചതടക്കം കോടതിയിൽ ചർച്ചയായി.
തങ്ങൾ അങ്ങനെ ഒരു പിരിവ് നടത്തിയിട്ടില്ല എന്ന കാന്തപുരം വിഭാഗത്തിന്റെ വാദത്തിന്റെ സത്യാവസ്ഥ അറിയാൻ കോടതി അന്നത്തെ ഉമ്മൻചാണ്ടി സർക്കാരിനോട് സത്യവാങ് മൂലം ആവശ്യപ്പെട്ടു.
അങ്ങനെ ഒരു പിരിവ് കേരളത്തിൽ നടന്നിട്ടില്ല എന്ന രീതിയിൽ ലീഗിന്റെ സമ്മതത്തോടെ കേരള സർക്കാർ കോടതിയിൽ അഫിഡബിറ്റ് സമർപ്പിച്ചു.
ഇതിനെതിരെ നാസർ ഫൈസി കൂടത്തായി,
ഓണംപ1ള്ളി മുഹമ്മദ് ഫൈസി, അബ്ദുസമദ് പൂകോട്ടൂർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ലീഗിനെ ഉന്നം വെച്ച് വമ്പൻ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടന്നു.
പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത് മുക്കം ഉമർ ഫൈസിയും.
അന്നുമുതൽ തുടങ്ങിയതാണ് ഉമർ ഫൈസി അടക്കമുള്ള സമസ്തയിലെ യുവനിരയോടുള്ള ലീഗിന്റെ അസഹിഷ്ണുത.
ഇതിൽനിന്ന് ഓണംപിള്ളി ഫൈസിയും,കൂടത്തായി ഫൈസിയും, പൂക്കോട്ടൂരും സമസ്തയെ ഒറ്റുകൊടുത്ത് ലീഗിനൊപ്പം ചേർന്നു.
മുക്കം ഉമ്മർ ഫൈസി തന്റെ നിലപാടിൽ ഉറച്ചുനിന്നു.അതോടെ ഉമർ ഫൈസി ലീഗ് നേതൃത്വത്തിന് കൂടുതൽ അനഭിമതനായി മാറി.
LDF ഭരണകാലത്ത് കാന്തപുരം വിഭാഗത്തിന് മാത്രമായിരുന്നു പരിഗണന കിട്ടിയിരുന്നത്.
പതിവിന് വിപരീതമായി എൽഡിഎഫ് സർക്കാർ മൈനോറിറ്റി കമ്മീഷനിൽ മുക്കം ഉമർ ഫൈസിക്ക് മെമ്പർ സ്ഥാനം നൽകി.
അതോടെ ലീഗ് കൂടുതൽ പ്രകോപിതമായി.
ലീഗ് നേതൃത്വത്തിന്റെയും സൈബർ പോരാളികളുടെയും വേട്ടയാടൽ ശക്തിയായപ്പോൾ മുക്കം ഉമ്മർ ഫൈസിയും ലീഗിനോടുള്ള നിലപാട് കടുപ്പിക്കുകയും വിമർശനത്തിന്റെ മൂർച്ച കൂട്ടുകയും ചെയ്തു.
മുക്കം ഉമർ ഫൈസിയെ കല്ലെറിയാൻ ലീഗിന് വിട്ടുകൊടുത്തിട്ട് ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും,കൂടത്തായി നാസർ ഫൈസിയും,അബ്ദുസമദ് പൂക്കോട്ടൂരും ഇപ്പോൾ അതുകൊണ്ട് നന്നായി ആസ്വദിക്കുന്നുണ്ട്.
യഥാർത്ഥത്തിൽ ലീഗിന്റെ കല്ലേറ് ലഭിക്കേണ്ടവർ ഓണമ്പിള്ളി,പൂക്കോട്ടൂർ, കൂടത്തായി എന്നീ മൂവർ സംഘമായിരുന്നു.
ലീഗ് നേതൃത്വവും,ലീഗ് സൈബർ പോരാളികളും ഒരു പണ്ഡിതനെ നിരന്തരം വേട്ടയാടുമ്പോൾ അയാൾ മറ്റൊരു ഭാഗത്തേക്ക് അൽപം മാറി ചിന്തിക്കുക മനുഷ്യസഹജമാണ്.
അതാണ് ഉമർ ഫൈസിയുടെ വിഷയത്തിലും ഉണ്ടായത്.
കമ്മ്യൂണിസ്റ്റ് എന്ന് പറഞ്ഞ് ഉമർ ഫൈസി ആക്ഷേപിക്കുകയാണെങ്കിൽ LPF ലെ സി.പി.എമ്മിനെക്കാൾ കൊടിയ കമ്മ്യൂണിസ്റ്റുകാർ വാഴുന്നത് UDFലാണ്.
CPM ന് കമ്മ്യൂണിസത്തിൽ ശോഷണം സംഭവിച്ചു എന്ന് പറഞ്ഞാണ് KK രമയുടെ RMP, സിപി ജോണിന്റെ CMP, എൻ.കെ പ്രേമചന്ദ്രന്റെ RSP എന്നീ ഉഗ്ര കമ്യൂണിസ്റ്റ് പാർട്ടികൾ രൂപപ്പെട്ടത്.
UDFലെ ഈ മൂന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികളെ ജയിപ്പിക്കാൻ ആ പാർട്ടികളിലെ പ്രവർത്തകരേക്കാളും മുന്നിൽ നിന്നതും ആവേശത്തോടെ പ്രവർത്തിച്ചതും മുസ്ലിം ലീഗ് കാരാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയോടുള്ള സഹകരണമാണ് മുക്കം ഉമർ ഫൈസിയെ സഖാവെന്ന് വിളിക്കാൻ ലീഗുകാരെ പ്രേരിപ്പിച്ചതെങ്കിൽ സഖാവ് എന്ന വിളി മുക്കം ഉമ്മർ ഫൈസി യെക്കാൾ കൂടുതൽ യോജിക്കുന്നത് യോജിക്കുക പാണക്കാട് തങ്ങൻമാർ അടക്കമുള്ള ലീഗ് നേതൃത്വത്തിനല്ലേ.?

✍️ - നിയാസ് മദനി, ചേലക്കാട്.