പ്രകൃതി പൊഴിക്കുന്ന അനുരാഗ വീചികൾ

ആസ്വാദക ഹൃദയങ്ങളെ ത്രസിപ്പിക്കുകയും ചേതോഹര കാഴ്ചകളിലൂടെ സർഗവാസന കളുണർത്തുകയും ചെയ്യുന്ന പ്രകൃതി എത്ര മനോ ഹരമായ കവിതയാണ്. നിലാവിൻ്റെ മൃദുലപ്രകാശം രാത്രിയുടെ ഇരുളിനെ ഉടയാടയണിയിക്കുമ്പോൾ, പുലരിയിൽ ആകാശം ചുവന്ന പട്ടുടുത്തുനിൽക്കു മ്പോൾ, പച്ചപ്പുൽമൈതാനിയിൽ ഹിമകണങ്ങളി ൽ കുസൃതിക്കാറ്റു തൊടുമ്പോൾ... അദൃശ്യമായൊ രു സൗന്ദര്യസന്ദേശം നമ്മെ തൊട്ടുണർത്തുന്നു.

അലയടിച്ചുയരുന്ന കടലലകൾ പൊഴിക്കുന്ന സംഗീതത്തിലും പൂങ്കാവനങ്ങൾ തഴുകിത്തലോ ടി സുമധുര സൗരഭ്യം വിതറിവരുന്ന മന്ദമാരുത ൻ്റെ മർമരങ്ങളിലും ഹൃദയം ചേർത്തുവച്ചാൽ കേ ൾക്കാനാവുന്ന അനുരാഗവീചികളുണ്ട്. ആഹ്ലാ ദത്തിന്റെ കളകളാരവം മുഴക്കി പാറിപ്പറക്കുന്ന പക്ഷിക്കൂട്ടങ്ങളിലും മൗനംകൊണ്ടും മനോഹര മായ ഗസലുകൾ തീർക്കാനാകുമെന്നു ബോധ്യ പ്പെടുത്തുന്ന ശലഭങ്ങളിലും പർവതസാനുക്കളി ൽനിന്ന് പാറക്കെട്ടുകളിലേക്ക് ചാടിയുല്ലസിച്ച് ത്തം ചെയ്യുന്ന ജലധാരകളുടെ നയനമനോഹര ദൃശ്യങ്ങളിൽ വരെ ഒളിച്ചുവയ്ക്കുന്ന പ്രണയരഹ സ്യമുണ്ട്. അതെ, പ്രകൃതി അതിൻ്റെ ഓരോ അണു വിൽനിന്നും പൊഴിക്കുന്ന ഈ മധുരമനോഹര താളലയങ്ങൾ യുഗയുഗാന്തരങ്ങളായി സകല പ്ര പഞ്ചവും തിരുനബി(സ)ക്ക് സമർപ്പിക്കുന്ന അവി ശ്രമമായ പ്രണാമാഞ്ജലികളാണ്.

'അതിരില്ലാത്ത, ആരംഭമില്ലാത്ത, ഇവിടെയും അവിടെയും എവിടെയും എന്നുമെന്നും നിലനി ൽക്കുന്ന നിത്യചൈതന്യമായി, കാരുണ്യനിർഭര വും അമ്പരപ്പിക്കുന്ന അതിശയങ്ങളുടെയെല്ലാം അമ്പരപ്പുമായി, അത്ഭുതങ്ങളുടെയെല്ലാം വൻ അത്ഭുതമായി, അനാദിയായ മഹാവികസ്വര ശു ന്യതയിലെ നിത്യസനാതന ചൈതന്യമായി അങ്ങ നെയങ്ങനെ....' അനശ്വരപ്രകാശം പ്രഭാമയമായ വാക്കുകളാൽ ഹൃദ്യമായി വർണിക്കാൻ ശ്രമിക്കുന്ന ബഷീറിന് ആദരം.


അല്ലാഹു വലിയവനാണ്. പരിശുദ്ധനാണ്. മാ നുഷിക വിചാരവികാര മാപിനികളിൽ അപ്രാപ്യ മായവനാണ്. ഏകൻ, നിരാശ്രയൻ. എന്നാൽ സർവസൃഷ്ടികളുടെയും ഏക ആശ്രയവും ജന്മം നൽകിയവനല്ല ജനിച്ചവനുമല്ല. എല്ലാ അർഥത്തി ലും അതുല്യൻ

സൃഷ്ടിക്കു പിന്നിൽ അപാരമായ പ്ലാനിങ്ങും യു ക്തിയും ഒളിപ്പിച്ചവൻ അത്യുന്നതൻ അല്ലാഹു പ്ര പഞ്ചം സംവിധാനിക്കാൻ ആരംഭിക്കുന്നതുതന്നെ അത്യുൽകൃഷ്ട സൃഷ്ടിയുടെ പ്രകാശം സൃഷ്‌ടിച്ചു കൊണ്ടാണ്. പ്രവാചക പ്രണയത്തിൻ് പ്രഭയിലാ ണ് പ്രപഞ്ചം തന്നെ പ്രകാശിതമാകുന്നത്. അഥവാ പ്രപഞ്ചം പ്രവാചകരോടുള്ള സ്രഷ്‌ടാവിന്റെ പ്രണ യാവിഷ്കാരമാണ്. കാരുണ്യവാൻ ലോകത്തിനു സമർപ്പിച്ച കരുണയുടെ ഉപഹാരം. മനുഷ്യനെന്ന നിലയിൽ സമ്പൂർണതയുടെ സാകല്യവും അല്ലാ ഹുവിന്റെ ഇഷ്ട‌ദാസനെന്ന നിലയിൽ സദ്ഗുണ ങ്ങളുടെ സമ്പന്നതയും സമ്മേളിച്ച അനുപമ വ്യ ക്തിത്വം. സൃഷ്ടികളിൽ അതുല്യൻ.

പുനരുത്ഥാന നാളിൽ ഭൂമി പിളർന്ന് ആദ്യം പുറ ത്തുവരുന്നത് ഞാനായിരിക്കുമെന്ന് പുണ്യനബി. നാം സൃഷ്ട‌ി ആരംഭിച്ചതുപോലെ തന്നെ പുനരു ത്ഥാന സമയം അത് ആവർത്തിക്കുമെന്ന് പരിശു ദ്ധ ഖുർആനിൽ അല്ലാഹു. സൃഷ്‌ടിയുടെ ആരംഭം എങ്ങനെയായിരുന്നുവെന്ന് ഇവിടെ ചേർത്തുവാ യിക്കാനാകുന്നുണ്ട്.

പ്രവാചകരേ, ആദം(അ) സ്വർഗത്തിൽ വസിച്ച പ്പോൾ അങ്ങ് എവിടെയായിരുന്നു? ഇബ്നു അബ്ബാ സ് (റ)വിന്റെ സംശയം ദൂരീകരിച്ച് തിരുദൂതർ(സ) പറഞ്ഞു: 'അന്ന് ഞാൻ ആദം(അ)ൻ്റെ മുതുകിലു ണ്ടായിരുന്നു. മഹാൻ്റെ മുതുകിലായാണ് ഞാൻ ഭൂ മിയിലേക്ക് ഇറങ്ങിയത്. നൂഹ്(അ)ൻ്റെ മുതുകിലാ യി പ്രളയസമയത്ത് കപ്പലിൽ കയറി ഇബ്റാഹീം (അ)നെ നംറൂദ് അഗ്നിയിൽ വലിച്ചെറിഞ്ഞപ്പോൾ ഞാൻ നബിയുടെ മുതുകിൽ ഉണ്ടായിരുന്നു. അങ്ങ നെ ഞാൻ എന്റെ പിതാക്കന്മാരുടെ മുതുകിൽനി ന്ന് മാതാക്കളുടെ ഗർഭാശയങ്ങളിലൂടെ സഞ്ചരിച്ച് അബ്ദുല്ല(റ)വിന്റെ മുതുകിലെത്തി ശേഷം എന്റെ മാതാവ് ആമിന(റ) എന്നെ ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്തു.

എല്ലാ പ്രവാചകന്മാരും നിയുക്തരായത് മുഹ മ്മദ് നബിയുടെ വരവറിയിക്കാനാണ്. അവസാ നം വരാനിരിക്കുന്ന പ്രവാചകൻ്റെ സദ് വാർത്ത അറിയിക്കാതെ ഒരുപ്രവാചകനും വന്നുപോയിട്ടി ല്ല. ആദം സന്തതികളെ അല്ലാഹു ആദരിച്ചതിൽ തന്നെ ഈ പ്രണയത്തിൻ്റെ പ്രഭാവമുണ്ട്. ആദം (അ)ന് സുജൂദ് ചെയ്യാൻ മലക്കുകളോട് അല്ലാഹു കൽപ്പിച്ചത് ആദം(അ)ൻ്റെ ഇരുനയനങ്ങൾക്ക് മധ്യേ പ്രശോഭിച്ച തിരുപ്രകാശത്തെ ആദരിക്കാ നായിരുന്നു എന്ന് പണ്ഡിതമതം.

അർശിൽ അല്ലാഹുവിൻ്റെ വിശുദ്ധനാമത്തോ ടൊപ്പം തിരുദൂതരുടെ 'മുഹമ്മദ്' എന്ന പവിത്രനാ മം എഴുതിവച്ചത് ആദം നബി(അ) കണ്ടു. അതി നാൽ സൃഷ്‌ടികളിൽ വച്ച് അല്ലാഹുവിന് ഏറ്റവുംഇഷ്ട്‌ടം തിരുനബി(സ്വ)യോടാണെന്ന് ആദം(അ) മനസിലാക്കി. ആദം നബി(അ) എല്ലാ ആകാശങ്ങ ളിലൂടെയും കറങ്ങി. എല്ലായിടത്തും മുഹമ്മദ് നബി (സ)യുടെ നാമം രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. സ്വർഗത്തിലെ ഏതു മാളികകളിലും സ്വർഗീയ സ്ത്രീ കളുടെ നെഞ്ചിലും സ്വർഗീയ വൃക്ഷങ്ങളുടെ ഇലക ളിലും സ്വിദ്റത്തുൽ മുൻതഹായുടെ ഇലകളിലും മലക്കുകളുടെ കണ്ണുകൾക്കിടയിലും തിരുദൂതർ (സ)യുടെ നാമം എഴുതപ്പെട്ടതായി ആദം നബി (അ) കണ്ടിട്ടുണ്ട് (ഇബ്നു അസാക്കിർ).

ആത്മാവിന്റെ ലോകം, ഗർഭാശയലോകം, ഭൗ തികലോകം, പാരത്രികലോകം, വിചാരണയു ടെ ലോകം, സ്വർഗലോകം എന്നിങ്ങനെ ലോകം എന്നതിന്റെ എല്ലാതലങ്ങളും സംവിധാനിച്ചത് മു ഹമ്മദീയ പ്രണയത്തിൻ്റെ പാരമ്യതയുടെ സാക്ഷാ ത്കാരമായിട്ടാണ്. ഒരു കാലഘട്ടത്തിന്റെയോ ഒരു ജനപഥത്തിന്റെയോ അല്ല യുഗയുഗാന്തരങ്ങളാ യി കടന്നുപോയ മനുഷ്യകുലത്തിൻ്റെ മൊത്തം നേതാവ് വാഴ്ത്തപ്പെടുകയും അത്യുന്നത പദവി യിൽ അവരോധിക്കപ്പെടുകയും ചെയ്യുന്ന രംഗ ങ്ങൾക്ക്, ധന്യമുഹൂർത്തങ്ങൾക്ക് സാക്ഷ്യംവ ഹിക്കപ്പെടുന്ന ഘട്ടമാണ് മഹ്‌ശർ. ആദം നബി (അ) മുതൽ എല്ലാ അമ്പിയാക്കളെയും സമീപിച്ച് മനുഷ്യലോകത്തിൻ്റെ പ്രതിനിധികൾ ശുപാർശ ക്കുവേണ്ടി സംസാരിക്കും. അവസാനമാണ് മു ഹമ്മദ് നബി(സ)യുടെ അടുത്തേക്ക് എത്തുന്ന തും അവിടുന്ന് ശഫാഅത്തിനു വേണ്ടി എഴുന്നേ ൽക്കുന്നതും. എവിടെയും നടക്കില്ല എന്ന് ഉറപ്പു വരുത്തിയ ശേഷം മുഹമ്മദ് നബിയിലൂടെ അല്ലാ ഹു ഇക്കാര്യം നടത്തുന്നു.

തിരുദൂതർ പറയുന്നു: 'അന്ത്യനാളിൽ ആദം സന്തതികളുടെ നേതാവ് ഞാനായിരിക്കും; ഖബ റിൽനിന്ന് ആദ്യം ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുന്ന വനും ആദ്യം ഭൂമി പിളർന്നു പുറത്തുവരുന്നവനും ഞാനായിരിക്കും. അല്ലാഹുവിങ്കൽ ആദ്യമായി ശുപാർശ ചെയ്യുന്നവനും, ശുപാർശ സ്വീകരിക്കപ്പെടു ന്ന ആദ്യ വ്യക്തിയും ഞാനായിരിക്കും.' പാരത്രിക ലോകത്ത് അല്ലാഹു മുഹമ്മദ് നബിക്ക് നൽകു ന്ന ഏറ്റവും ഉയർന്ന പദവിയാണ് മഖാം മഹ്‌മൂദ് (പ്രശംസനീയമായ സ്ഥാനം). അന്ന് തിരുനബിയു ടെ മഹിമയും ആദരവും കണ്ട് എല്ലാവരും തങ്ങ ളെ പ്രകീർത്തിക്കും. അന്നത്തെ കഠിനമായ ദാഹ ത്തിൽനിന്ന് തന്റെ അനുയായികൾക്ക് കുടിക്കാൻ പ്രവാചകർക്ക് നൽകപ്പെടുന്ന വിശേഷ പാനീയം ഹൗളുൽ കൗസർ. പ്രവാചകരുടെ കൈയിലായിരി ക്കും അന്ന് 'സ്തുതിയുടെ പതാക' (ലിവാഉൽ ഹംദ്) നൽകപ്പെടുന്നത്.

വല്ലാത്തൊരു ആസക്തിയാണീ പ്രവാചകാനു രാഗം. കുടിക്കുംതോറും ദാഹം കൂടിക്കൊണ്ടേയിരി ക്കുന്ന ഈ ലഹരി ഉള്ളകങ്ങളെ കുളിരണിയിക്കും. മൃതസഞ്ജീവനിയായി രാസപ്രവർത്തനം നടത്തും. ഹബീബിന്റെ ഗുണങ്ങൾ അനുരാഗിയിലേക്ക് പട രുന്നു. പ്രണയഭാജനത്തിനു ഇഷ്‌ടമില്ലാത്തതൊ ന്നും ചെയ്യാതിരിക്കാൻ മനസ് സ്വയം ജാഗ്രത പുല ർത്തുന്നു. മസ്തിഷ്‌കത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന താൽക്കാലിക സന്തോഷ ഹോർമോണുകൾക്കപ്പു റം അപാരമായ സന്തോഷവും സംതൃപ്തിയുമാണ് ഈ അനുരാഗം നൽകുന്നത്.

'ഞാൻ അനുരാഗത്തിന്റെ ശുദ്ധമായ ഉറവയി ൽനിന്ന് സ്നേഹത്തിൻ്റെ മധുരം കുടിച്ചിരിക്കുന്നു, പ്ര വാചക തങ്ങളോടുള്ള സ്നേഹത്തെ ഞാൻ എൻ്റെ സർവ രോഗങ്ങൾക്കുമുള്ള ഔഷധവുമാക്കിയിരി ക്കുന്നു. അല്ലാഹുവിൻ്റെ പ്രവാചകന്മാരുടെ കിരീട മേ, ഞാൻ അങ്ങയോടുള്ള അനുരാഗത്തിൽ ലയി ച്ചുചേർന്നവനാണ്, എൻ്റെ ഹൃദയം അങ്ങയോടു ള്ള ആഗ്രഹത്തിന്റെ്റെയും വിരഹത്തിൻ്റെയും വേദ നയാണ് പറയുന്നത്!'


മുഹമ്മദ് നബി(സ) വിസ്മയങ്ങളുടെ വിസ്മയവുംകൗതുകങ്ങളുടെ കൗതുകവുമാണ്. കാലാന്തരങ്ങ ൾക്ക് മായ്ക്കാനാവാത്ത കവനകൗമുദി അറിയൂ ന്തോറും കൂടുതൽ അറിയാനുള്ള ജിജ്ഞാസ പ്ര ണയിക്കുന്തോറും പ്രണയഭാജനത്തിന്റെ പ്രഭാവ ത്തിനും പ്രതാപത്തിനും മുമ്പിൽ തന്റെ പ്രണയ മെത്ര നിസാരമെന്ന ബോധ്യം. അവിടെ മുറ്റത്തെ മുല്ലയ്ക്ക് ഏറെ സൗരഭ്യമുണ്ടായിരുന്നു. സഹചാരി കൾ തന്നെ വീണ്ടും വീണ്ടും കണ്ടിരിക്കാൻ കൊ തിച്ചു. ചേർന്നിരിക്കാൻ ആഗ്രഹിച്ചു. തൃക്കൈസ്പ ർശത്തിനായി മോഹിച്ചു. നെഞ്ചോട് ചേർത്തുപി ടിക്കാൻ കാരണങ്ങളുണ്ടാക്കി. അവിടുന്ന് ഉപയോ ഗിച്ച് മിച്ചംവന്ന വെള്ളത്തിനായി, വിയർപ്പുകണങ്ങ ൾക്കായി, നീക്കം ചെയ്ത തിരുകേശത്തിനായി തി രക്കുകൂട്ടി. അവിടുത്തേക്ക് സേവനത്തിലായി ദി നരാത്രങ്ങൾ തള്ളിനീക്കാൻ നേർച്ച നേർന്നു. നി സ്ക്‌കാരം കഴിഞ്ഞു വലതുഭാഗത്തേക്ക് തിരിഞ്ഞി രിക്കുന്നതും പ്രതീക്ഷിച്ച്, തിരുനോട്ടം കാംക്ഷിച്ച് നിരയുടെ വലതുഭാഗത്തുതന്നെ നിലയുറപ്പിക്കാ ൻ തിടുക്കംകൂട്ടി.

നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും, തലമുറകൾ മാറിയി ട്ടും അവിടുത്തോടുള്ള അഭിനിവേശത്തിനു വല്ല ഭംഗവുമുണ്ടോ? ജനലക്ഷങ്ങളുടെ സാന്നിധ്യത്തി ലും മദീന ഇന്നും മൗനിയാകുന്നത് അദമ്യവും അനു യോജ്യവുമായ ആദരവുകൊണ്ടല്ലേ. റൗളയിലണ യാൻ, പുണ്യഖബ്ർ സന്ദർശിക്കാൻ, കിനാവിലെ ങ്കിലും തിരുവദനമൊന്ന് ദർശിക്കാൻ കരഞ്ഞുക ലങ്ങിയ കണ്ണുകളോടെ ഇരവുപകൽ പേർത്തും പേർത്തും കെഞ്ചുന്ന മനസുകളുടെ പ്രണയമള ക്കാൻ കഴിയുമോ?

അനുരാഗം ഹൃദയത്തിൽ ആവാഹിച്ചാൽ അതു വികാരങ്ങളിൽ വരുത്തുന്ന പ്രതിഫലനങ്ങൾ വിസ്മ യകരമാവുമെന്ന് വ്യക്തമാക്കുന്നതാണ് സ്വഹാബ ത്തിന്റെ ജീവിതസന്ദർഭങ്ങൾ. സ്വന്തം ജീവനേക്കാളും കുടുംബത്തേക്കാളും ധനത്തേക്കാളും അവർ പ്രവാചകരെ സ്നേഹിച്ചു. തിരുനബിയുടെ അസാ ന്നിധ്യം പോലും അവർക്ക് അസഹനീയമായിരു ന്നു. നബിയെ കാണാതിരിക്കുമ്പോൾ മുഖം മങ്ങി വിഷാദത്തിലായിരുന്ന സൗബാൻ(റ)വിനോട് കാ രണമന്വേഷിച്ചപ്പോൾ, 'പരലോകത്ത് അങ്ങ് ഉയ ർന്ന പദവിയിലാകുമ്പോൾ അങ്ങയെ കാണാൻ കഴിയാതെ പോകുമോ എന്ന ചിന്തയാണ് എന്നെ തളർത്തുന്നത്' എന്നായിരുന്നു മറുപടി.

പ്രവാചകനോടുള്ള സ്നേഹം വെറുമൊരു വൈ കാരിക പ്രകടനം മാത്രമായിരുന്നില്ല, മറിച്ച് അതി രറ്റ ആദരവും ബഹുമാനവും നിറഞ്ഞതായിരുന്നു. അംറ് ബ്‌നുൽ ആസ്(റ) പ്രവാചകനോടുള്ള തന്റെ സ്നേഹത്തെയും ആദരവിനെയും കുറിച്ച് വിവരിക്കു ന്നത് ഇങ്ങനെയാണ്:

'എനിക്ക് അല്ലാഹുവിൻ്റെ റസൂലിനേക്കാൾ പ്രി യപ്പെട്ടവനായി മറ്റാരുമുണ്ടായിരുന്നില്ല. അവിടു ത്തെക്കാൾ എനിക്കു വലിയവനായി മറ്റാരുമുണ്ടാ യിരുന്നില്ല. പ്രവാചകനോടുള്ള അതിരറ്റ ആദരവു കാരണം അവിടുത്തെ കണ്ണുനിറയെ നോക്കാൻ പോലും എനിക്കു സാധിച്ചിരുന്നില്ല. അതിനാൽ പ്രവാചകന്റെ രൂപം വിവരിച്ചുതരാൻ എന്നോട് ആരെങ്കിലും ആവശ്യപ്പെട്ടാൽ എനിക്കതിനു സാ ധിക്കില്ല; കാരണം ഞാൻ അവിടുത്തെ കണ്ണുനിറ യെ കണ്ടിട്ടില്ലായിരുന്നു.'

നിങ്ങൾ പ്രവാചകനെ എങ്ങനെയാണ് സ്നേഹി ച്ചിരുന്നത്?' അലി(റ)വിനോടാണ് ചോദ്യം. അദ്ദേ ഹം നൽകിയ മറുപടി ഇതായിരുന്നു.

'അല്ലാഹുവിനെത്തന്നെ സത്യം, അവിടുന്ന് ഞങ്ങൾക്ക് ഞങ്ങളുടെ ധനത്തെക്കാളും മക്കളെ ക്കാളും മാതാപിതാക്കളെക്കാളും എന്തിനധികം, കഠിനമായ ദാഹമുള്ളപ്പോൾ ലഭിക്കുന്ന തണു ത്ത വെള്ളത്തേക്കാളും പ്രിയപ്പെട്ടവരായിരുന്നു.'
മനുഷ്യ- ജിന്ന് സമൂഹങ്ങൾക്ക് അവിടുത്തെ ജീ വിതവഴി വെളിച്ചമായിരുന്നെന്ന് മാത്രമല്ല, പ്രകാശ ധാവള്യം തന്നെയായിരുന്നു. നിഴലുണ്ടായിരുന്നില്ല, സൂര്യപ്രകാശത്തിൽ അവിടുത്തെ പ്രകാശം സൂര്യ നെ അതിജയിച്ചിരുന്നു. വിളക്കിനടുത്ത് നബി(സ) യുടെ പ്രകാശം വിളക്കിനെ വെല്ലുന്നതായിരുന്നു. തുന്നിക്കൊണ്ടിരിക്കവേ വീണുപോയ സൂചി നബി വെളിച്ചത്തിൽ കണ്ടെടുത്തുവെന്ന് പത്നി ആഇശ (റ) സാക്ഷ്യപ്പെടുത്തുന്നുണ്ട്.

അനസ്(റ) പറയുന്നു: നബി(സ) തങ്ങൾ മദീന യിൽ പ്രവേശിച്ച ദിവസം മദീനയിലെ എല്ലാ വസ്തു ക്കളും പ്രകാശിച്ചു. തങ്ങൾ വിടപറഞ്ഞ ദിവസം എല്ലാ വസ്തുക്കളിലും ഇരുൾ പരക്കുകയും ചെയ്തു. നബി(സ)യെ മറവുചെയ്തപ്പോൾ ഞങ്ങളുടെ മന സുകളിൽ അസ്വസ്ഥത പ്രകടമാവുകയുണ്ടായി'. കൂ രിരുൾ തിങ്ങും രാത്രിയിൽ തങ്ങളുടെ നെറ്റിത്തടം പ്രോജ്ജ്വലിക്കുമ്പോൾ കുരിരുട്ടിൽ ആളിക്കത്തുന്ന കുപ്പിവിളക്കോ എന്ന് തോന്നിപ്പോകുമെന്ന് ഹസ്സാ നുബ്നു‌ സാബിത്(റ). റോസാദളങ്ങൾ പോലെ മൃ ദുലമായ മേനി, പൗർണമിയുടെ ഔന്നത്യം, കട ലോളം ഔദാര്യം, കാലത്തെ കവച്ചുവയ്ക്കും കരു ത്തും... ഇമാം ബൂസ്വീരി (റ) തൻ്റെ ഖസ്വീദത്തുൽ ബുർദയിൽ തിരുനബി(സ)യുടെ ബാഹ്യവും ആന്ത രികവുമായ സൗന്ദര്യത്തെക്കുറിച്ച് വാചാലനാവു ന്നതിങ്ങനെയാണ്. തിരുനബി(സ)യുടെ സാന്നിധ്യ മുള്ള വീട്ടിൽ വിളക്ക് വേറെ വേണ്ടതില്ലെന്ന് മൻഖൂ സ് മൗലൂദിൻ്റെ ഈരടികൾ. പുണ്യറസൂലിന്റെ ജാ ജ്ജ്വല്യമാനമായ ആദർശജീവിതം സമ്പൂർണമായി രേഖപ്പെടുത്തപ്പെട്ടപോലെത്തന്നെ അത്യത്ഭുതപൂ ർവം പുണ്യപ്പൂമേനിയുടെ ആകാരയഴകും വാങ്‌മ യചിത്രങ്ങളാൽ കൊത്തിവച്ചു. അരുണിമയാർന്ന ധവളമേനിയുടെ കൗതുകങ്ങൾ പകർത്തിവച്ചു.

നയനചാരുതയും ദന്തനിരകളുടെ മനോഹാരിത യും താടിരോമങ്ങളുടെ ശോഭയും തുടങ്ങി പുഞ്ചി രിയുടെ ലാവണ്യവും വാക്‌വൈഭവത്തിന്റെ നൈ ർമല്യവും ഇടപെടലുകളിലെ സൗകുമാര്യതയും അങ്ങനെ എല്ലാമെല്ലാം ആയിരം നാവിൽ അവർ വർണിച്ചുകൊണ്ടിരുന്നു. ഭാഷയിലൊതുങ്ങാത്ത വ്യക്തിത്വമാണെന്ന് വാതോരാതെ പറഞ്ഞുകൊ ണ്ടിരുന്നു. വർണിക്കാനും സാമ്യപ്പെടുത്താനും ലോ കത്ത് പ്രതിരൂപമില്ലാത്തത്ര സൗന്ദര്യത്തിനുടമയാ യിരുന്നു തിരുനബി(സ)യെന്ന് വിവിധ സ്വരങ്ങളിൽ, സന്ദർഭങ്ങളിൽ ആവർത്തിച്ചു.
മാപ്പ്! അല്ലാഹുവിൻ്റെ റസൂലേ, അവിടുത്തെ വി ശേഷണങ്ങൾ വർണിക്കുന്നതിൽ വീഴ്ച പറ്റിയിട്ടു ണ്ടെങ്കിൽ എന്നോട് ക്ഷമിച്ചാലും, അങ്ങയുടെ പ്ര ഭയും പ്രഭാവവും വർണിച്ചുതീർക്കുക അസാധ്യം! പണ്ടൊരിക്കൽ അങ്ങയുടെ പ്രകാശത്തിൽനിന്ന് ഒരൊറ്റ കണിക മാത്രമാണ് വെളിവായത്. അതി ൽനിന്നാണ് അല്ലാഹു യൂസുഫ് നബിക്ക് അപാ രമായ സൗന്ദര്യം നൽകി അലങ്കരിച്ചത്. ലോക ത്തിലെ മുഴുവൻ സമുദ്രങ്ങളിലെ ജലവും മഷി യാക്കി മാറ്റിയാൽ പോലും അങ്ങയുടെ അപദാ നങ്ങൾ എഴുതിത്തീർക്കാൻ അതു തികയുകയില്ല! അങ്ങയുടെ തിരുറൗളയിൽ നിന്നുള്ള പ്രകാശം ഒരുവേള വെളിപ്പെടുകയാണെങ്കിൽ, പൗർണമി പോലും പ്രകാശം മങ്ങി അപ്രത്യക്ഷമാകും! സൂ ര്യചന്ദ്രാദികളുടെ പ്രകാശം ഗ്രഹണം മൂലം മങ്ങി പ്പോകാം. എന്നാൽ മുഹമ്മദ് നബിയുടെ(സ) ആത്മീയപ്രകാശം ഒരിക്കലും മങ്ങുകയോ അണ യുകയോ ഇല്ല.

(ഹനീഫ് റഹ്മാനി പനങ്ങാങ്ങര - 
ഞായർ പ്രഭാതം)