നബിദിനാഘോഷവും നബിയുടെ പൊരുത്തവും




നബിദിനം, 'ആദ്യകാലത്ത് ആഘോഷിച്ചവർ സ്വർഗത്തിലും ഇക്കാലത്ത് ആഘോഷിക്കുന്നവർ നരകത്തിലും' എന്ന വിചിത്ര വിഡ്ഢിത്തം ആഘോഷിക്കാൻ വിധിക്കപ്പെട്ടവരാണ് ആധുനിക വഹാബികൾ. കെഎൻഎം, വിസ്‌ഡം, സുല്ലമി ഗ്രൂപ്പ്‌ തുടങ്ങിയ സകല വഹാബികളും ഈ വിഡ്ഢിത്തത്തിൽ തിമർത്താടുകയാണ്. ഇതിനുവേണ്ടി, "നബിദിനാഘോഷം ശിർക്കാണ്" എന്ന പഴകിപുളിച്ച ഭീകരവാദം ഇന്നും അവർ പേറിനടക്കുന്നു.

ഈ ഭീകരവാദത്തിന് അവർ പറയുന്ന ന്യായം അതീവ ഭയാനകമാണ്. അതുമൂലം അവർ ദീനിൽ നിന്ന് തന്നെ പുറത്തായേക്കാം.

"മൗലിദിൽ / നബിദിനാഘോഷത്തിൽ നബി(സ്വ)യുടെ പൊരുത്തം ആഗ്രഹിക്കുന്നു. അല്ലാഹു അല്ലാത്തവരുടെ പൊരുത്തം ആഗ്രഹിക്കൽ ശിർക്കാണ്. അതിനാൽ നബിദിനാഘോഷം ശിർക്കാണ്." ഇതാണ് അവരുടെ ന്യായം.

എന്നാൽ ഈ ന്യായത്തെ ഈ ഉമ്മത്തിലെ ഒന്നാമരായ അബൂബക്ർ സിദ്ദീഖ് (റ) തകർക്കുന്ന ഒരു ഹദീസ് കാണുക :-

واللهِ ما تركتُ الدارَ والمال َوالأهلَ والعشيرةَ إلا ابتغاءَ مَرضاةِ اللهِ ومَرضاةَ رسولِه ومرضاتِكم أهلَ البيتِ (السنن الكبرى للبيهقي ٦/٣٠١)

"അല്ലാഹു തന്നെയാണ് സത്യം! ഞാൻ വീടും സമ്പത്തും കുടുംബവും കുടുംബിനിയും ഒന്നും തന്നെ ഒഴിവാക്കിയിട്ടില്ല ; അല്ലാഹുവിന്റെ പൊരുത്തവും, അവന്റെ റസൂലിന്റെ പൊരുത്തവും, അഹ്‌ലുബൈത്തിന്റെ പൊരുത്തവും ആഗ്രഹിച്ചിട്ടല്ലാതെ."

ചോദ്യം:

നബിയുടെയും അഹ്‌ലുബൈത്തിന്റെയും പൊരുത്തം കാംക്ഷിച്ച സിദ്ദീഖ് (റ) അതിനുവേണ്ടി സർവ്വതും ത്യജിച്ചതും സമർപ്പിച്ചതും ശിർക്കാണോ വഹാബികളേ?

▪️എംടി അബൂബക്ർ ദാരിമി
20-08-2026