ആലിക്കുട്ടി മുസ്‌ലിയാരുടെ വേർപാട്; ഇസ്ലാമിക സമൂഹത്തിന് തീരാനഷ്ടം

സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ പ്രിയങ്കരനായ ജനറൽ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്ല്യാരുടെ വിയോഗം സമസ്തയ്ക്കും ഇസ്ലാമിക സമൂഹത്തിനും ഉണ്ടാക്കുന്ന നഷ്‌ടം വളരെ വലുതാണ്. 1994 കാലഘട്ടത്തിലാണ് ഉസ്താദുമായി നേരിൽ ബന്ധപ്പെടാനും കൂടുത ൽ മനസ്സിലാക്കാനും അവസരമുണ്ടായത്. ദുബൈയിൽ സമസ്ത നേതൃത്വം നൽകുന്ന മദ്റസകൾ സന്ദർശിക്കുകയും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. മതകാര്യങ്ങളിലും പ്രബോധന രീതികളിലും അദ്ദേഹത്തിന്റെ ആഴത്തിലുള്ള അവഗാഹവും നിലപാടുകളും ഞങ്ങൾക്ക് വഴിവെളിച്ചമായി.

ബഹുഭാഷാ പണ്ഡിതനായിരുന്ന അദ്ദേഹത്തിന് അറബ് ലോകത്ത് പ്രത്യേക സ്ഥാനം ലഭിച്ചിരുന്നു. സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ, എം.എ യൂസഫലി, യഹ്യ തളങ്കര, മർഹും പി.എ ഇബ്രാഹിം ഹാജി പോലുള്ള പ്രമുഖരുമായി ഊഷ്മള ബന്ധം കാത്തുസൂക്ഷിച്ചിരുന്ന ഉസ്താദിന്റെ സ്നേഹക്കൂട്ടായ്മകളിൽ എനിക്കും പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നു. ഇത്തരം വേളകളിൽ ഉസ്താദ് കാര്യ മാത്ര പ്രസക്തമായ അനുഭവങ്ങൾ വിശദീകരിക്കുമായിരുന്നു. ഇത് ദുബൈയിലെ സമസ്തയുടെ ഖാദിമീങ്ങളായ ഞങ്ങൾക്ക് വലിയ പാഠങ്ങൾ പകർന്നുനൽകി.

ബഹുഭാഷാ പാണ്ഡിത്യം റാബിത്വയുടെ ഉന്നതവേദികളിൽ അർഹമായ സ്ഥാനം ലഭിക്കാനിടയാക്കി. റാബിത്വ യുടെ ഒരു ചടങ്ങിൽ അവതരി പ്പിച്ച പ്രബന്ധം അറബി സാ ഹിത്യകാരന്മാരേയും പണ്ഡി തൻമാരേയും ആശ്ചര്യപ്പെടു ത്തിയത് ഉൾപുളകത്തോടെ ഓർക്കുന്നു. ഉസ്താദിൻ്റെ പാ ണ്ഡിത്യത്തിന്റെ ആഴമാണ് അന്ന് അറബ് ലോകം കണ്ട ത്. ഇതേ തുടർന്ന് അദ്ദേഹ ത്തിൻ്റെ പാണ്ഡിത്യത്തിനു ള്ള പരിഗണനയും ബഹുഭാ ഷാ വിചക്ഷണനെന്ന ആദര വും നൽകി ദുബൈ സർക്കാർ ഉസ്താദിന് ഗോൾഡൻ വിസ നൽകി ആദരിച്ചു. ഗൾഫ് സന്ദ ർശന സമയങ്ങളിലൊക്കെ അറബ് ലോകത്തെ പ്രമുഖർ അടക്കം അദ്ദേഹത്തെ സ്വീക രിക്കാനും ചർച്ചകൾ നടത്താ നും മത്സരിക്കുന്നത് പതിവാ യിരുന്നു.

ദുബൈയിലെ മദ്റസകളിൽ സേവനമനുഷ്‌ടിക്കുന്ന ഫൈ സിമാർക്ക് ആവശ്യമായ മാ ർഗനിർദേശങ്ങളുമായി അവ സാന കാലത്തും സജീവമാ യിരുന്നു. സൗമ്യമായ പെരുമാ റ്റം അദ്ദേഹത്തെ പരിചയപ്പെട്ട ഒരാൾക്കും മറക്കാൻ കഴിയുന്ന തല്ല. ഉസ്താദിൻ്റെ വന്ദ്യപിതാവി ൻ്റെ മരണം അദ്ദേഹം ദുബൈ യിൽ സന്ദർശനം നടത്തുന്നവേളയിലായിരുന്നു. വിവരം അറിഞ്ഞയുടൻ ഉസ്താദ് നാട്ടി ലേക്ക് മടങ്ങിയത് ദീനിപ്രവ ർത്തനങ്ങൾക്കൊപ്പം പിതാ വിനോട് മക്കൾക്കുള്ള കടമ കളെക്കുറിച്ചുള്ള ഓർമപ്പെടു ത്തലായി.

പ്രവാസികൾക്കും നാട്ടിലു ള്ളവർക്കുമിടയിലെ പാലമായി അദ്ദേഹം വർത്തിച്ചു. ദുബൈ സുന്നി സെന്ററിലെ അധ്യാപ കരെല്ലാം ഉസ്താദിൻ്റെ ശിഷ്യ ന്മാരായിരുന്നു. അവരെല്ലാം പ്രവർത്തിച്ചിരുന്നത് ഉസ്താദി ൻ്റെ നിർദേശാനുസരണമായി രുന്നു. ഇവിടെയുള്ള ഉസ്താദു മാർക്ക് അദ്ദേഹം നൽകിയിരു ന്ന ഉദ്ബോധനങ്ങൾ മദ്റസ കളുടെ വളർച്ചക്ക് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ദുബൈ സർക്കാരിൻ്റെ ഹോളി ഖുർആൻ അവാർഡ് കമ്മിറ്റിയുടെ ക്ഷണിതാവായി ദുബൈയിലെത്തി വലിയൊ രു പരിപാടിയുടെ ഭാഗമാകാ നും അദ്ദേഹത്തിനുകഴിഞ്ഞു. അന്ന് അദ്ദേഹത്തിൻ്റെ പ്രസം ഗം ഒട്ടനവധിയാളുകളെ ആക ർഷിക്കുകയും ഇതിലൂടെ മല യാളി സമൂഹത്തിന് പ്രത്യേക ഉണർവ്വ് ഉണ്ടാക്കാനും കഴി ഞ്ഞിരുന്നു. ഇതേ തുടർന്ന് അറബി പ്രമുഖർ അദ്ദേഹത്തെ സന്ദർശിക്കുകയും ആദരവുക ളർപ്പിക്കുകയും ചെയ്തു.

ദുബൈ സുന്നി സെന്റർ മദ്റ സയുടെ പ്രധാനാധ്യാപകൻ ഇബ്രാഹിം ഫൈസി നെല്ലൂർആലിക്കുട്ടി ഉസ്താദിൻ്റെ നാലു വർഷത്തെ ശിഷ്യത്വംകൊണ്ട് അനുഗ്രഹീതനാണ്. യു.എ.ഇ സുന്നി കൗൺസിലിൻ്റെ പ്രഥമ യോഗം മിനായിൽവെച്ച് ബഹു മാന്യരായ അത്തിപ്പറ്റ ഉസ്താദി ന്റേയും ആലിക്കുട്ടി ഉസ്താദിന്റേ യും സാന്നിധ്യത്തിലാണ് നട ന്നത്. 1994ൽ അദ്ദേഹം സർക്കാ രിൻ്റെ അതിഥിയായി ഹജ്ജി നെത്തിയപ്പോഴാണ് സുന്നി കൗൺസിലെന്ന പ്രസ്ഥാന ത്തിൻ്റെ രൂപീകരണമുണ്ടായ ത്. അന്നത്തെ യോഗത്തിൽ ഉസ്താദുമാരോടൊപ്പം പങ്കെ ടുക്കാൻ എനിക്കും കാരുണ്യ വാനായ അല്ലാഹു തൗഫീഖ് തന്നുവെന്നതും സാന്ദർഭിക മായി ഓർക്കുന്നു.

ആലിക്കുട്ടി ഉസ്താദ് സമസ്ത യുടെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യ യു.എ.ഇ സന്ദർശനത്തി നെത്തിയപ്പോൾ സയ്യിദ് ഹാമി ദ് കോയമ്മ തങ്ങളുടെ നേതൃ ത്വത്തിൽ ദുബൈ എയർപോ ർട്ടിൽ സ്വീകരണം നൽകിയ തും തുടർന്ന് നടന്ന യോഗങ്ങ ളും തെളിച്ചമുള്ള ഓർമകളാ യി ഹൃദയത്തിൽ നിറഞ്ഞുനി ൽക്കുന്നു. അല്ലാഹു അവരെ മഹാന്മാരോടുകൂടി സ്വർഗ്ഗത്തി ൽ ഒരുമിച്ചു കുട്ടി അനുഗ്രഹിക്ക ട്ടെ. ആമീൻ.

അബ്ദു‌ൽജലിൽ ഒറ്റപ്പാലം
(വൈസ് പ്രസിഡന്റ്, ദുബൈ സുന്നിസെന്റർ)