വർഗീയത പറഞ്ഞ് സസ്പെൻഷൻ: അനിൽ മുഹമ്മദിനെ ടൂറിസം വകുപ്പിൽ നിയമിക്കാൻ നീക്കം

കൊല്ലം: മതസ്പർധ വളർത്തുന്ന രീതിയിൽ അപകീർത്തിക മായ വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഷനിലായിരുന്ന ഉദ്യോഗസ്ഥനെ തിരിച്ചെടുത്ത് വിനോദ സഞ്ചാര വകുപ്പിന്റെ ഉന്നത സ്ഥാനത്ത് നി മിക്കാൻ നീക്കം. പൊതുമേ ഖലാ സ്ഥാപനമായ കൊല്ലത്തെ കെ.എം.എം.എൽ മിനറൽ സപ്പറേഷൻ യൂനിറ്റിലെ കമ്മ്യൂണിറ്റി ആൻഡ് പബ്ലിക് റിലേഷൻസ് മാനേജർ അനിൽ മുഹമ്മദിനെയാണ് ക്ലീൻ ചിറ്റ് നൽകി സസ്പെൻ ഷൻ പിൻവലിച്ച് തിരിച്ചെടുത്ത് ടൂറിസം ഇൻഫ്രാ സ്ട്ര ക്ചർ മാനേജിങ് ഡയരക്ടറാക്കാൻ നീക്കം നടക്കുന്നത്. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ഫയലെത്തിക്കാൻ മന്ത്രി നിർദേശം നൽകി യതായാണ് വിവരം.

സർക്കാർ ജീവനക്കാരനായിരിക്കെ വിവിധ മതങ്ങളുടെ മേലധ്യക്ഷരെ അവഹേളിക്കുന്ന, സാമുദായിക ലഹളയ്ക്ക് വഴിയൊരുക്കുന്ന വിഡിയോകളാണ് യുട്യൂബർ കൂടിയായ അനിൽ മുഹമ്മദ് പങ്കു വച്ചത്. കെ.എം.എം.എലിന്റെയോ സർക്കാരിൻ്റെയോ അനുമതി ഇല്ലാതെ ഓഫിസ് സമയങ്ങളിൽ ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗപ്പെടുത്തിയാണ് അനിൽ മുഹമ്മദ് വർഗീയ വിഡിയോകൾ ചെയ്തതെന്ന് വ്യവസായ വകുപ്പ് ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി കണ്ടെത്തിയിരുന്നു.

2024 നവംബർ 20നുകൊല്ലം ബിഷപ്പ് പോൾ ആന്റണി മുഖ്യട്ട് മന്ത്രിക്കു നൽകിയ പരാതിയെ തുടർന്ന് വ്യവസായ വകുപ്പ് ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി അന്വേഷണം നടത്തുകയും അനിൽ മുഹമ്മദിനെ തിരേയുള്ള ആരോപണങ്ങളെല്ലാം തെളിവുസഹിതം വ്യക്തമാക്കുകയും ഗുരുതര കുറ്റകൃത്യമാണ് ചെയ്തിട്ടുള്ളതെന്നു കണ്ടെത്തുകയും ചെയ്തിരുന്നു.

അനുമതി ഇല്ലാതെ വിദേശ യാത്രകൾ നടത്തിയെന്നും ഔദ്യോഗിക സംവിധാനം ദുരുപയോഗപ്പെടുത്തിയെന്നും കണ്ടെത്തി പിരിച്ചുവിടുന്നത് അടക്കമുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെ ട്ട് വ്യവസായ വകുപ്പ് പ്രിൻസി പ്പൽ സെക്രട്ടറി എം.പി മുഹ മ്മദ് ഹനീഷിന് റിപ്പോർട്ട് നൽകി. തുടർന്ന് 2025 മാർച്ച് 26ന് അനിൽ മുഹമ്മദിനെ അടിയന്തരമായി സസ്പൻഡ് ചെയ്ത് കൂടുതൽ അന്വേഷണം നടത്താനും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം.എം.എൽ എം.ഡി പ്രദീപ് കുമാറിന് നിർദേശം നൽകി. പിന്നാലെ അനിൽ മുഹമ്മദിനെ സസ്പെൻഡ് ചെയ്തു.

യു.ഡി.എഫ് സർക്കാർ വന്ന ഉടനെ അനിൽ മുഹമ്മദിന് ക്ലീൻ ചീറ്റ് നൽകി റിപ്പോർ സമർപ്പിക്കുകയും സസ്പെൻ ഷൻ പിൻവലിക്കുകയും ചെയ്ത ശേഷമാണ് ടൂറിസം വകുപ്പിലെ ഉന്നത സ്ഥാനത്ത് കൊണ്ടുവരാൻ നീക്കം ആരംഭിച്ചത്. ടൈറ്റാനിയം ഓഫിസേഴ്സ് അലയൻസിന്റെ ജനറൽ സെക്രട്ടറിയാണ് അനിൽ മുഹമ്മദ്.

എല്ലാം ശരവേഗത്തിൽ

അനിൽ മുഹമ്മദിന്റെ സസ്പെൻഷൻ പിൻവലിച്ച് നടപടികൾ അവസാനിപ്പി ക്കാനുള്ള നീക്കം പുതിയ സർക്കാർ വന്നതിന് ശേഷം ശരവേഗത്തിലാണ് നീങ്ങിയ ത്. 2025 മെയ് 16ന് നിയോഗി ച്ച അന്വേഷണ കമ്മിഷൻ 2026 മെയ് 29ന് ആരോപണങ്ങൾ ക്ക് അടിസ്ഥാനമില്ലെന്നു കാ ട്ടി അനിൽ മുഹമ്മദിന് ക്ലിൻ ചീറ്റ് നൽകിയ റിപ്പോർട്ട് വേഗ ത്തിൽ സമർപ്പിച്ചു. പിന്നാലെ വ്യവസായ വകുപ്പിലെ ഉന്ന തൻ കെ.എം.എം.എൽ എം. ഡി പ്രദീപ് കുമാറിന് അനിൽ മുഹമ്മദിൻ്റെ സസ്പെൻഷൻ പിൻവലിക്കാനുള്ള നിർദേശ വും നൽകി.

ജൂൺ നാലിന് എം.ഡി ആഭ്യ ന്തര അന്വേഷണ റിപ്പോർട്ട് പരിശോധിച്ച് കുറിപ്പെഴുതി. ജൂൺ എട്ടിന് സസ്പെൻഷൻ പിൻവലിച്ച് എം.ഡി പ്രദീപ് കു മാർ ഉത്തരവിറക്കുന്നു. 11ന് എം.ഡി രാജിവച്ചു. സർവി സിൽ തിരച്ചെത്തിയ അനിൽ മുഹമ്മദ് കേരള ടൂറിസം ഇൻ ഫ്രാസ്ട്രക്‌ചർ മാനേജിങ് ഡയരക്ടറായി ഡെപ്യൂട്ടേഷ നിൽ പോകാൻ വ്യവസായ വകുപ്പിന്റെ അനുമതിക്കായി അപേക്ഷിച്ചു. മന്ത്രി പി.സി വിഷ്ണുനാഥ് നേരിട്ട് ഇടപെട്ട് ഫയൽ നീക്കം വേഗത്തിലാ ക്കി. തുടർന്ന് ബുധനാഴ്ച മന്ത്രി സഭാ യോഗത്തിൽ തീരുമാന മെടുക്കാൻ മന്ത്രി നിർദേശവും നൽകി.

മതസ്പർദ്ധ വളർത്തു ന്ന രീതിയിൽ അപകീർത്തികര മായ വിഡിയോകൾ സമുഹമാ ധ്യമങ്ങളിൽ പങ്കുവച്ചതിനെ തു ടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട കെ.എം.എം.എൽ മിനറൽ സപ്പ റേഷൻ യൂനിറ്റിലെ കമ്മ്യൂണിറ്റി ആൻഡ് പബ്ലിക് റിലേഷൻസ് മാനേജർ അനിൽ മുഹമ്മദിനെ ടൂറിസം മന്ത്രിയുടെ പ്രത്യേക താൽപര്യത്തിൽ ക്ലീൻ ചിറ്റ് നൽ കി സർവിസിൽ തിരിച്ചെടുത്തു. യു.ഡി.എഫ് സർക്കാർ അധികാ രത്തിൽ വന്ന് ഒരു മാസത്തിനു ള്ളിലാണ് നടപടി. വകുപ്പുതല അന്വേഷണത്തിൽ ഗുരുതരമായ ചട്ടലംഘനം നടത്തിയതിനെ തുടർന്ന് നടപടിക്രമങ്ങൾ പൂർ ത്തിയാക്കി പിരിച്ചുവിടാനായിരുന്നു വ്യവസായ വകുപ്പ് ശുപാർശ ചെയ്തത്.

2024 നവംബർ 20നാണ് കൊ ല്ലം ബിഷപ്പ് പോൾ ആന്റണി മു ല്ലശേരി അന്നത്തെ മുഖ്യമന്ത്രി പി ണറായി വിജയനു പരാതി നൽ കുന്നത്. കാത്തലിക്സഭയെയും ബിഷപ്പിനെയും മറ്റും അപകീർ ത്തികരമായി ചിത്രീകരിക്കുക യും വർഗീയലഹള ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നുമായിരുന്നു പരാതി. പരാതി പരിശോധിച്ച മു ഖ്യമന്ത്രി സർക്കാർ ഉദ്യോഗസ്ഥ നായ അനിൽ മുഹമ്മദ് ഗുരുത രമായ ചട്ടലംഘനം നടത്തിയി ട്ടുണ്ടെന്ന് വിലിയിരുത്തി. തുടർ ന്നാണ് വ്യവസായവകുപ്പ് അന്വേ ഷണത്തിന് ഉത്തരവിട്ടത്.

സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗികവും വ്യക്തിപരവു മായ പെരുമാറ്റങ്ങൾ പാലിക്കേ ണ്ട മാർഗനിർദേശങ്ങൾ അനിൽ മുഹമ്മദ്ംഘിച്ചുവെന്ന് അമ്പേ ഷണം നടത്തിയ വ്യവസായ വകുപ്പ് ഓൺ സ്പെഷൽ ഡ്യു ട്ടി കണ്ടെത്തി.

സമൂഹമാധ്യമങ്ങളിൽ വിഡി യോചെയ്യുന്നതിന്കമ്പനിയുടെമുൻകൂർ അനുമതി വാങ്ങേണ്ട താണെന്നും ഉള്ളടക്കം പരിശോ ധിച്ചു മാത്രമേ അനുമതി നൽ കാൻ പാടുള്ളു എന്നുമിരിക്കെ ഇതിൻ്റെ ലംഘനമാണ് അനിൽ മുഹമ്മദ് നടത്തിയതെന്നും കമ്പ നിയുടെ സി.ഡി.എ റൂൾസിലെ ലംഘനം നടത്തിയ സാഹചര്യ ത്തിൽ അച്ചടക്ക നടപടി സ്വീകരി ക്കണമെന്നും അന്വേഷണ കമ്മി ഷൻ ശുപാർശ ചെയ്തു.

അനിൽ മുഹമ്മദ് വിഡിയോ ചെയ്യുന്നത് കമ്പനി ക്യാബി നിലിരുന്നാണെന്ന് ദൃശ്യം പരി ശോധിച്ച് അന്വേഷണ കമ്മി ഷൻ കണ്ടെത്തിയിരുന്നു. കമ്പ നിയുടെ ലാപ്ടോപ്പ് ഐ.ടി വിദഗ്‌ധരുടെ സഹായത്തോ ടെ പരിശോധിക്കാൻ എം.ഡി ക്ക് നിർദേശവും നൽകി. ഇതേ ത്തുടർന്ന് എം.ഡി വ്യവസായ വകുപ്പിനു റിപ്പോർട്ടും നൽകി യിരുന്നു. അനിൽ ജോലിസമയ ത്ത് ഓഫിസിൽ ഇല്ലാതിരിക്കു കയും ജോലി സമയത്ത് യൂനി ഫോം ധരിക്കണമെന്ന കർശന നിർദേശം പാലിക്കാതിരിക്കുക യും ചെയ്തു. അനിൽ മുഹമ്മദിന്റെ അനുമതിയില്ലാതെയുള്ള വിദേശ യാത്രകളിലും ദുരുഹത യുണ്ടെന്നും വ്യവസായ വകുപ്പ് സ്പെഷൽ സെക്രട്ടറി കണ്ട ത്തിയിരുന്നു.

കെ.എം.എം.എൽ ജീവന ക്കാർ വിദേശയാത്ര നടത്തുന്ന തിന് അനുമതി വാങ്ങണമെ ന്നും സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രസംഗം നടത്തുന്ന വർക്കെതിരേ സർക്കാർ ഉദ്യോ ഗസ്ഥരുടെ പെരുമാറ്റ ചട്ടത്തിൽ നിഷ്‌കർഷിച്ച ശിക്ഷ നൽകണ മെന്നും അന്വേഷണ ഉദ്യോഗ സ്ഥൻ ശുപാർശ ചെയ്തു. തുടർ ന്നാണ് വ്യവസായ വകുപ്പ് പ്രിൻ സിപ്പൽ സെക്രട്ടറി 2025 മാർച്ച് 26ന് ഔദ്യോഗിക തെളിവുകൾ നശിപ്പിക്കാതിരിക്കാൻ അടിയ ന്തരമായി സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തത്.

ഇതിന്റെ അടിസ്ഥാനത്തി ലാണ് എം.ഡി പ്രദീപ് കുമാർ അനിൽ മുഹമ്മദിനെ സസ്പെൻ ഡ് ചെയ്ത് പിരിച്ചുവിടുന്നതിനു മുമ്പായുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ആഭ്യന്തര അന്വേഷ ണത്തിന് ഉത്തരവിട്ടത്.സംജ്ഞാവാദവുമായി

അനിലിനെ കഴിഞ്ഞ എൽ. ഡി.എഫ് സർക്കാരിന്റെ കാ ലത്താണ് സസ്പെൻഡ് ചെയ്ത തെന്നും അവർ തന്നെയാണ് തിരിച്ചെടുത്തതെന്നുമുള്ള വി ചിത്രവാദവുമായി സർക്കാർ. എന്നാൽ, ടൂറിസം മന്ത്രിയു ടെ ഇടപെടലിലൂടെയാണ് തി രിച്ചെടുക്കാനുള്ള ഫയൽ നീ ക്കം വേഗത്തിലാക്കിയത്. പു തിയ സർക്കാർ സത്യപ്രതി ജ്ഞ ചെയ്തതിനു പിന്നാലെ അനിൽ മുഹമ്മദിനെതിരേയു ള്ള ആഭ്യന്തര അന്വേഷണ റി പോർട്ട് എം.ഡിക്ക് എത്തി എന്നാൽ എൽ.ഡി.എഫ് സർ ക്കാർ നിയോഗിച്ചിരുന്ന എം .ഡി പ്രദീപ് കുമാർ അതിൽ തീരുമാനമെടുക്കാതെ മാറ്റി

പിന്നാലെ മന്ത്രി പി.സി വിഷ്ണുനാഥ് നേരിട്ടു വിളിച്ച് അന്വേഷണ റിപ്പോർട്ട് പരി ഗണിച്ച് അനിൽ മുഹമ്മദി ന്റെ സസ്പെൻഷൻ പിൻവലി ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നിട്ടും എം.ഡി തീരുമാന മെടുക്കാത്തതിനെ തുടർന്ന് മന്ത്രി വ്യവസായവകുപ്പിലെ ഉന്നതനെ കൊണ്ട് എം.ഡി യെ ഭീഷണിപ്പെടുത്തിയാണ് സസ്പെൻഷൻ പിൻവലിച്ച തെന്ന ആരോപണവുമുണ്ട്.

കൊല്ലം: മതസ്പർധ വളർത്തു ന്ന വിഡിയോകൾ സമൂഹമാ ധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെ ന്ന് കണ്ടെത്തിയതിനെ തുടർ ന്ന് പിരിച്ചുവിടാൻ വ്യവസായ വകുപ്പ് സ്പെഷൽ ഓഫിസറാ യിരുന്ന ഇപ്പോഴത്തെ കൊല്ലം ജില്ലാ കലക്ടർ ആനി ജൂല തോ മസ് ശുപാർശ ചെയ്ത കെ.എം. എം.എൽ മിനറൽ സപ്പറേഷൻ യൂനിറ്റിലെ മാനേജർ അനിൽ മുഹമ്മദിന് വഴിവിട്ട നീക്കത്തി ലൂടെ സസ്പെൻഷൻ പിൻവലി ച്ച് സ്ഥാനക്കയറ്റം നൽകി സം രക്ഷണമൊരുക്കുന്നതിനെതി രേ പരാതി. സസ്പെൻഷൻ പിൻ വലിച്ചതും ചട്ടം ലംഘിച്ച് സ്ഥാ നക്കയറ്റം നൽകിയതും അടിയ ന്തരമായി പുനഃപരിശോധിക്ക ണമെന്നും സർവിസിൽ നിന്ന് മാറ്റിനിർത്തി വ്യവസായ വകു പ്പ് നേരിട്ട് തുടരന്വേഷണം നട ത്തണമെന്നും ആവശ്യപ്പെട്ട് വ്യ വസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഒരു വിഭാഗം പരാ തി നൽകി.

വ്യവസായ വകുപ്പ് സ്പെ ഷൽ ഓഫിസർ നടത്തിയ അന്വേഷണത്തിൽ കുറ്റം തെ ളിഞ്ഞിട്ടും ആഭ്യന്തര അന്വേ ഷത്തിൽ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയത് നിയമവ്യവസ്ഥ കളെ വെല്ലുവിളിക്കുന്നതാണെ ന്നും അന്വേഷണം നടത്തിയ ഐ.എ.എസ് ഉദ്യോഗസ്ഥയുടെ യും വ്യവസായ വകുപ്പിൻ്റെയും വിശ്വാസ്യതയെ പൊതു സമൂ ഹത്തിനിടയിൽ ചോദ്യം ചെയ്യു ന്നതാണെന്നും അനിൽ മുഹമ്മ ദിന്റെ രാഷ്ട്രീയ സ്വാധീനം വച്ച് ആഭ്യന്തര അന്വേഷണം അട്ടി മറിച്ചതിനാലും സസ്പെൻഷൻ നടപടി പിൻവലിച്ച് സ്ഥാനക്ക യറ്റം നൽകിയ നടപടി പിൻവ ലിച്ച് ഏതെങ്കിലും അന്വേഷണ ഏജൻസിയെ കൊണ്ട് അനി ലിനെതിരേ അന്വേഷണം നട ത്താൻ അടിയന്തര നടപടി സ്വീ കരിക്കണമെന്നും പരാതിക്കാ രൻ ആവശ്യപ്പെടുന്നു.

പരാതി പ്രകാരം സോഷ്യൽ മീഡിയ വഴി വർഗീയലഹളയ്ക്ക് ആഹ്വാനം ചെയ്യുന്ന ബി.എൻ. എസ്സെക്ഷൻ 192 പ്രകാരമുള്ള ഗുരുതര കുറ്റകൃത്യമാണ് അനിൽ
മുഹമ്മദ് ചെയ്തിരിക്കുന്നതെന്ന് പ്രഥമദൃഷ്‌ട്യാ ബോധ്യമാകുമെ ന്നും ഇത്തരമൊരു സാഹചര്യ ത്തിൽ അനിൽ മുഹമ്മദിനെ കു റ്റവിമുക്തനാക്കിയ ആഭ്യന്തര അന്വേഷണ കമ്മിഷൻ നടപ ടി നീതീകരിക്കാൻ കഴിയാത്തതാ ണെന്നും ഐ.എ.എസ് റാങ്കിലു ള്ള ഉദ്യോഗസ്ഥയായ വ്യവസായ വകുപ്പ് ഓഫിസർ ഓൺ സ്പെ ഷൽ ഡ്യൂട്ടി വ്യക്തമായ തെളി വുകളുടെയും രേഖകളുടെയും സഹായത്തോടെ കൃത്യമായ അന്വേഷണം നടത്തി കണ്ട ത്തിയ കുറ്റങ്ങൾക്ക് വിപരീത മായി ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാന ത്തിൽ കുറ്റവിമുക്തനാക്കിയ ത് ശരിയല്ലെന്നും പൊതു പ്ര വർത്തകനായ ചവറ സ്വദേശി പ്രണബ് നൽകിയ പരാതിയിൽ പറയുന്നു.

ഉത്തരമുണ്ടോ ?

. അനിൽ മുഹമ്മദിനെതിരേ കൊല്ലം ബിഷപ്പ് പോൾ ആൻ്റ ണി മുല്ലശേരി നൽകിയ പരാ തി അന്വേഷിച്ച വ്യവസായ വകുപ്പ് സ്പെഷൽ ഓഫിസ റായിരുന്ന ആനി ജൂല തോമ സ് തെളിവുകളുടെ അടിസ്ഥാ നത്തിൽ കണ്ടെത്തിയ കുറ്റം എങ്ങനെ ആഭ്യന്തര അന്വേഷ ണത്തിൽ ആവിയായി?

സർക്കാർ സംവിധാനത്തിനു ള്ളിലെ ഐ.എ.എസ് ഉദ്യോ ഗസ്ഥയുടെ കണ്ടെത്തലുകൾ അന്വേഷിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് പുറത്ത് എന്തിന് ആഭ്യന്തര അന്വേഷ ണം നടത്തി?

ആഭ്യന്തര അന്വേഷണം കമ്പനിയുടെ വിവേചനാധി കാരം എന്ന് പറയുമ്പാഴേം ഐ.എ.എസ് ഉദ്യോഗസ്ഥയു ടെ റിപ്പോർട്ടിന്റെ അടിസ്ഥാ നത്തിൽ സസ്പെൻഡ് ചെയ്ത

ഉദ്യാഗേസ്ഥനെ എങ്ങനെ കുറ്റമുക്തനാക്കി?

. സർക്കാർ സംവിധാനത്തിന് പുറത്തുള്ള അന്വേഷണ കമ്മി ഷൻ ആയിട്ടും അന്വേഷണ റിപ്പോർട്ട് നൽകാൻ എന്തു കൊണ്ട് ഒരു വർഷത്തോളം വൈകി?

. ബിഷപ്പ് ഉന്നയിച്ച പരാതി ക്കൊപ്പം നൽകിയ വിഡിയോ കൾ ആഭ്യന്തര അന്വേഷണ കമ്മിഷന്റെ അന്വേഷണം നട ക്കുമ്പോഴും പൊതു ഡൊമൈ നിൽ ഉണ്ടായിരിക്കെ എന്തു കൊണ്ട് അന്തിമ റിപ്പോർട്ടിൽ വെള്ളപൂശി?

സസ്പെൻഷൻ കാലയളവി ലും സമാന കുറ്റം ചെയ്തിട്ടും എന്തുകൊണ്ട് അന്വേഷണ കമ്മിഷൻ അതൊന്നും കാ ണാതെ പോയി?

എന്തുകൊണ്ട് പരാതിക്കാരനായ ബിഷപ്പിന്റെ മൊഴി രേ ഖപ്പെടുത്തിയില്ല? . 

. അനിൽ മുഹമ്മദിൻ്റെ വിദേശ യാത്രകളെ കുറിച്ച് അന്വേഷി ച്ചിരുന്നോ?

ആഭ്യന്തര അന്വേഷണ കമ്മി ഷൻ റിപ്പോർട്ട് ലഭിക്കുമ്പോൾ വ്യവസായ വകുപ്പ് സ്പെഷൽ ഓഫിസറുടെ കണ്ടെത്തലു കൾ തള്ളിയത് എന്തുകൊ ണ്ട് കെ.എം.എം.എൽ മാനേ ജ്‌മെൻ്റ് ചോദ്യം ചെയ്തില്ല?

ആഭ്യന്തര അന്വേഷണ റി പ്പോർട്ട് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകി തീരുമാനം അന്തിമമാ ക്കാതെ അടിയന്തരമായി റി പ്പോർട്ട് ജൂൺ നാലിന് പരിഗ ണിച്ച് എട്ടിന് സസ്പെൻഷൻ പിൻവലിച്ചത് ആരുടെ നിർ ദേശ പ്രകാരം?

• സസ്പൻഷനിലായിരുന്ന് ജൂൺ എട്ടിന് ജോലിയിൽ തിരികെ പ്രവേശിച്ച അനിൽ മുഹമ്മ ദിന് ചട്ടം ലംഘിച്ച് 16 ദിവസ ത്തിനുള്ളിൽ എ.ജി.എം ആയി എങ്ങനെ പ്രമോഷൻ നൽകി? ആരുടെ നിർദേശ പ്രകാരം?

. അനിൽ മുഹമ്മദ് നടത്തിയ വിദേശ യാത്രകൾ അനുമതി ഇല്ലാതെയാണെന്ന് പറയു മ്പോഴും അത് കുറ്റകരമല്ലാ താകുന്നതെങ്ങനെ?

(കടപ്പാട്  സുപ്രഭാതം ദിനപത്രം)