വെള്ളിയാഴ്ചയിലെ പെരുന്നാൾ: നവീനവാദങ്ങളും പാരമ്പര്യ കാഴ്‌ചപ്പാടും

 ✎എം.ടി അബൂബക്ർ ദാരിമി 

ശ്രേഷ്ടമായ നിസ്കാരങ്ങളിൽ ഒന്നാ വെള്ളിയാഴ്ചയിലെ ജുമുഅ നിസ്കാരം. തുടർച്ചയായ മൂന്ന് ആഴ്ചകളിൽ മതിയായ കാരണമില്ലാതെ ജുമു ഒഴിവാക്കിയവന്റെ ഹൃദയം അല്ലാഹു മുദ്രയടിക്കുമെന്നും അവൻ ഇസ്‌ലാമിനെ പിറകോട്ടെറിഞ്ഞവനും കപടവിശ്വാസികളിൽ ചേർക്കപ്പെട്ടവനുമാണെന്നും ഹദീസുകളിൽ കാണാം. ഒരുനാട്ടിൽ ഒറ്റെ ജുമുഅ എന്നതാണ് അടിസ്ഥാനനിയമം. പ്രത്യേക കാരണങ്ങളുണ്ടെങ്കിലേ അവശ്യാ നുസരണം ഒന്നിലധികം സ്ഥലത്തായി പല ജൂ മുണ്ട പാടുള്ളൂ എന്നത് ജുമുഅയുടെ സാമൂഹി കപ്രസക്തി അറിയിക്കുന്നു. ആഴ്ചതോറുമുള്ള ജൂ മുഅയും അതിന് മുന്നോടിയായി അറബിയിൽ നിർവഹിക്കുന്ന ഖുത്ബയും ഇസ്ല‌ാമിന്റെ ഏക തയും മുസ്ലിംകളുടെ ഏകോപനവും ലക്ഷ്യമാ ക്കിയുള്ളതാണ്. അനറബി ഖുത്ബ നബി(സ്വ) യുടെയും സ്വഹാബത്ത് ഉൾപ്പെടെയുള്ള പൂർവി കരുടെയും നടപടിക്ക് വിരുദ്ധമാണ്. അതിനാൽ തന്നെ സഷാമത്ബ അസ്വീകാര്യവും മുഅയെ അസാധുവാക്കുന്നതുമാണ്.


മറ്റുപല ഇബാദത്തുകളെപ്പോലെജുമുഅയെ യും നഷ്ടപ്പെടുത്താൻ മലയാള ഖുത്വ്ബയിലു ടെ കേരളത്തിലെ പുത്തനാശയക്കാർ കഴിഞ്ഞ നൂറ്റാണ്ടിൽ തുടക്കം കുറിച്ചു. പക്ഷേ മുസ്‌ലിം ജനസാമാന്യം അത് തള്ളിക്കളഞ്ഞു. സുബ്ഹ് ബാങ്ക് വിളിച്ചാലും അത്താഴം പാത്രത്തിലുള്ളത് കഴിക്കാമെന്ന് ഈയിടെ അവർ പ്രചരിപ്പിച്ചത് ശ്വാസികളുടെ നോമ്പുകൂടി നഷ്‌ടപ്പെടുത്താനാ ണ്. അക്കൂട്ടത്തിൽ പുതിയ വെളിപാടുമായിട്ടാ ണ് വിസ്ഡം വിഭാഗം മുജാഹിദുകൾ ഇറങ്ങിയി രിക്കുന്നത്. വെള്ളിയാഴ്ച പെരുന്നാൾ വന്നാൽ, അന്ന് ജുമുഅ സംഘടിപ്പിക്കൽ നിർബന്ധമാ ണെന്നും പക്ഷേ സംബന്ധിക്കൽ നിർബന്ധമി ല്ലെന്നുമുള്ള വിചിത്ര വാദം. നാട്ടിൽ സാധാരണ ജുമുഅ നിസ്മരിക്കുന്നവരും അല്ലാത്തവരും പെ രുന്നാൾ നിസ്കാരത്തിൽ വന്നിട്ടുണ്ടാവും. അതി നാൽ അവർ ഇനി ജുമുഅയിൽ പങ്കെടുക്കേണ്ട തില്ല. അതേസമയം മഹല്ല് കമ്മിറ്റിക്ക് ജുമു നടത്തൽ നിർബന്ധമാണുപോലും യുക്തിഹീ നമായ ഈ വാദം, നാല് കർമശാസ്ത്ര മദ്ഹബു കളിലും ഇല്ലാത്തതാണ്. അതിനാൽതന്നെ ഈ നവീനവാദം തികച്ചും തെറ്റാണ്. ആരും സംബ ന്ധിക്കേണ്ടതില്ലെങ്കിൽ പിന്നെങ്ങനെയാണ് ജു മുത്ത സംഘടിപ്പിക്കൽ നിർബന്ധമാകുക.എന്ന ചോദ്യത്തിന് വിസ്ഡം വിഭാഗത്തിന് മറുപടിയി ല്ല. മുജാഹിദിലെ ഇതര ഗ്രൂപ്പുകൾ വിസ്ഡം വി ഭാഗത്തിന് വിരുദ്ധമാണെന്നാണ് അവരുടെ പ്ര തികരണങ്ങളിൽനിന്ന് മനസിലാകുന്നത്.


ഒരു യോഗ്യതയുമില്ലാതെ ഏതാനും ഹദീ സുകളിൽ സ്വയം ഗവേഷണം നടത്തിയതാണ്വിസ്ഡം മുജാഹിദുകളെ ഈ വാദത്തിലേക്ക് നയിച്ചത്. യോഗ്യതയില്ലാതെയുള്ള ഗവേഷണ ഫലം സത്യമാണെങ്കിൽപോലും തള്ളപ്പെട്ടതാ ണെന്നാണ് ഇമാം നവവി പറഞ്ഞത്(ശർഹു മു സ്‌ലിം 12-14). ഇമാം ശാഫിഈ(റ) 'രണ്ട് ഈദു കൾ ഒരുമിച്ചുകൂടൽ' എന്ന തലവാചകത്തിൽ, ഉമർ ബിൻ അബ്ദിൽ അസീസ്(റ)ൽനിന്ന് നിവേ ദക പരമ്പരയോടെ ഉദ്ധരിക്കുന്നു. 'നബി(സ്വ) യുടെ കാലത്ത് രണ്ട് ഈദുകൾ (ജുമുഅയും പെ മൂന്നാളും) ഒരുമിച്ചുവന്നു. അപ്പോൾ നബി(സ്വ) പറഞ്ഞു: 'ആലിയ' 'ആലിയ'ത്തിൽനിന്ന് പെരുന്നാൾ പെര നി സ്കാരത്തിന് വന്നവരിൽ താൽപര്യമുള്ളവർ ജൂ മുങ്ങയ്ക്ക് ഇരിക്കട്ടെ നിർബന്ധമില്ല.


ഉദ്ധ ഉസ്മാൻ (റ)വിന്റെ കാലത്ത് ജുമുഅയും പെരു ന്നാളും ഒന്നിച്ചുവന്നപ്പോൾ പെരുന്നാൾ ഖുത്ബ യിൽ അദ്ദേഹം പറഞ്ഞതായി അബു ഉബൈ ദിൽനിന്ന് സനദ് സഹിതം ശാഫിഈ രിക്കുന്നു. 'ആലിയത്തിൽനിന്ന് വന്നവരിൽ 8 മൂത്തയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കാത്തിരിക്കുക മടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് മടങ്ങിപ്പോകാം. ഞാൻ അവർക്ക് സമ്മതം നൽ കിയിരിക്കുന്നു'. ഇതിൽ പുറംനാട്ടുകാർക്ക് മാ ത്രമുള്ള ഇളവാണ് നബി(സ്വ)യും ഉസ്മാൻ (റ) വും അനുവദിച്ചത്. എന്നിരുന്നാലും അവർ ജു മുഅയിൽ സംബന്ധിക്കലാണ് ഉത്തമം. മദിന യിൽതന്നെ കാത്തിരുന്നോ, മടങ്ങിപ്പോയവർ സാധിക്കുമെങ്കിൽ തിരിച്ചുവന്നോജുമുഅയിൽ കൂടണം. അവർ ജുമുത്സയിൽ പങ്കെടുത്തില്ലെ ങ്കിൽ തെറ്റില്ല എന്നേയുള്ളൂ. എന്നാൽ ജുമുന്നു നടക്കുന്ന നാട്ടിലുള്ള ആളുകൾക്ക് അകാരണ മായി ഒരു നിലയ്ക്കും ജുമുഅ ഒഴിവാക്കാൻ പറ്റി ല്ല. പെരുന്നാളിലാണെങ്കിൽ പോലും' ('കിതാ ബുൽ ഉമ്മ് പേ. 1-274). 'ആലിയത്ത് മദിനയു ടെ കിഴക്കുള്ള പുറംനാടുകളാണ്. 'അവാലി' എന്ന് ബഹുവചനമായും പറയും. 'അവാലി' ഏറ്റവും വിദൂരത്തുള്ളത് എട്ട് മൈലും സമീപ ത്തുള്ളത് രണ്ട് മൈലും ചിലത് മൂന്ന് മൈലും അകലത്തിൽ മദീനയുടെ ചുറ്റിലുമുണ്ടായിരു ന്ന കുഗ്രാമങ്ങളാണ് എന്നാണ് ഇമാം നവവി (റ) ശർഹ് മുസ്‌ലിമിൽ വിവരിച്ചത് (പേജ് 5-122). ജുമുഅ നടക്കുന്ന നാടിൻ്റെ അറ്റത്തുനിന്ന് ഉച്ചത്തിൽ ബാങ്ക് വിളിച്ചാൽ കേൾക്കാൻ പറ്റൂ ന്ന പുറംനാട്ടുകാർക്ക് സാധാരണ ജുമുഅ നി സ്കാരം നിർബന്ധമാണ്. എന്നാൽ ജുമുഅയു ള നാട്ടിൽ പെരുന്നാൾ നിസ്കാരത്തിൽ സംബ ന്ധിച്ചവർക്ക് നിർബന്ധമില്ല. ബാങ്ക് കേൾക്കാൻ പറ്റാത്ത പുറംനാട്ടുകാർ ജുമുഅയുടെ നാട്ടിൽ വന്നാൽ സാധാരണ ജുമുഅ ഒഴിവാക്കൽ കറാ ഹത്താണ്. എന്നാൽ ജുമുഅയും പെരുന്നാളും ഒന്നിച്ചുവന്നാൽ ജുമുഅയുടെ നാട്ടിലെ പെരു ന്നാൾ നിസ്കാരത്തിൽ പങ്കെടുത്തവർക്ക് ഈകറാഹത്തില്ല (ശർഹുൽ മുഹദ്ദബ് 4-492). ഇതു 132 കി. മീ. ദൈർഘ്യമുള്ള യാത്രക്കാരനെ സംബ ന്ധിച്ചല്ല. കാരണം യാത്രക്കാരന് ജുമുഅ നിർ ബന്ധമില്ലെന്ന നിയമത്തിൽ, ദീർഘയാത്രയാ കണം എന്ന ഉപാധിയില്ല (ശർഹുൽ മുഹദ്ദബ് 4-485).

വിസ്‌ഡം മൗലവിക്ക് ഇക്കാര്യത്തിലും അബദ്ധം പിണഞ്ഞിട്ടുണ്ട്. സ്വഹാബിയായ സൈദ് ബ്‌നു അർഖം(റ) പറയുന്നു: ഞാൻ നബി(സ)യോടൊപ്പം പെരുന്നാളിലും ജുമുഅയിലും സംബന്ധിച്ചു. നബി(സ) പെരുന്നാൾ നിസ്കരിച്ചു. പിന്നെ ജുമുഅ നിസ്കാരത്തിൽ ഇളവ് കൊടുത്തു. 'നിസ്കരിക്കാൻ ഉദ്ദേശിച്ചവർ നിസ്കരിക്കട്ടെ' എന്ന് പറയുകയും ചെയ്യു (സുനൻ അബുദാവൂദ് 1070), പൊതുവാ യി പറഞ്ഞ ഈ ഹദീസിൽ ആർക്കാണ് ഇളവ് നൽകിയത് എന്ന് നേർക്കുനേർ വ്യക്തമല്ല. പക്ഷേ അവർ അമുദയിൽ സംബന്ധിക്കലാണ ഉത്തമം എന്നത് വ്യക്തമാണ് മറ്റൊരു ഹറിസിലുള്ളത്: 'നബി(സ്വ) പറഞ്ഞു. ഇന്ന് മണ്ട് ഈദുകൾ (ജുമുദ്ധയും പെരുന്നാളും) ഒരുമിച്ചു കൂടിയിരിക്കുന്നു. ജുമുഅ ഒഴിവാക്കാൻ ഉദ്ദേശി ക്കുന്നവർക്ക് അങ്ങനെയാവാം. ഞങ്ങൾ ജു മുന്നു നിസ്കരിക്കുന്നതാണ് (അബുദാവൂദ് - 1073). ഇതിൽ 'ഞങ്ങൾ' അല്ലാത്ത ഒരു കൂട്ടർക്കാണ് ജുമുഅയ്ക്ക് ഇളവ് നൽകുന്നത് എന്നത് വ്യക്തം 'ഞങ്ങൾ' എന്നാൽ നബിയുടെ വീട്ടുകാർ എന്ന് വയ്ക്കാൻ നിർവാഹമില്ലല്ലോ. പെരുന്നാൾ നിസ്കാര സ്ഥലത്തുള്ളവർ എന്നാവാനും നിവൃത്തിയില്ല. 'ഞങ്ങൾ മദീനക്കാർ' എന്നാവാനേ തരമുള്ളൂ. അപ്പോൾ മദീനയ്ക്ക് പുറത്തുനിന്ന് പെരുന്നാൾ നീ സ്മാരത്തിനെത്തിയവർക്കാണമുഅയുടെ ഇള വ് എന്നത് വ്യക്തമാകുന്നു. ഒരു ഹദീസിൻ്റെ പൊ തുസ്വഭാവത്തിൽ അവ്യക്തതയുണ്ടെങ്കിൽ കൂടു തൽ വ്യക്തമായ ഹദീസുകൊണ്ട് അവ്യക്തതനി ക്കുകയാണ് വേണ്ടത്. ഇമാം ശാഫിഈ(റ) ഉദ്ധ രിച്ച ഹദീസുകൾ രണ്ടും ആർക്കാണ് ഇളവെന്ന് വ്യക്തമാക്കുന്നുണ്ട്. ഉസ്മാൻ(റ) വിൻ്റെ ഹദീസ് സ്വഹീഹുൽ ബുഖാരി (ഹ. നം. 5251) ഉദ്ധരിച്ച താണ്. ഇവ്വിഷയകമായി വന്ന ഹദീസുകളിൽ ഏറ്റവും ബലപ്പെട്ടതും അതുതന്നെയാണ്. മറ്റു ള്ളവ ഖഈഫോ താരതമ്യേന ബലം കുറഞ്ഞ


തോ ആണ് എന്നത് ശ്രദ്ധേയമാണ്. നുഅ്മാനുബിനു ബഷിർ(റ) പറഞ്ഞു: 'പെരു ന്നാളും ജുമുഅയും ഒന്നിച്ചുവന്നാൽ നബി(സ്വ) അഅ്ല, അൽഗാശിയ എന്നീ-സുറത്തുകൾ രണ്ട് നിസ്കാരത്തിലും ഓാതുമായിരുന്നു (മുസ്‌ലിം - 878) മുജാഹിദുകളുടെ ഗ്രൂപ്പുകൾക്കതീതനായ ആചാര്യനും മുൻ കെ.ജെ.യു പ്രസിഡന്റുമായിരു ന്ന കെ. ഉമർ മൗലവി ഈ ഹദീസും ഉസ്മാൻ(റ) വിൻ്റെ മേൽ ഹദീസും ഉദ്ധരിച്ചശേഷം എഴുതു ന്നു. അപ്പോൾ നബിയുടെയും സ്വഹാബത്തിൻ്റെയും നടപടി രണ്ടും നടത്തലാണ് എന്നതിൽ ന്നാൾ വന്നാൽ നാം ചെയ്യണം? പേ. 9). യാതൊരു സംശയവുമില്ല' (വെള്ളിയാഴ്ച പെരു ജ്വമുത്താക്ക് ഇളവ് നൽകുന്ന ഹദീസുകൾ ഉ രിച്ചശേഷം അദ്ദേഹം പറഞ്ഞതിങ്ങനെ 'അതു കൊണ്ടെല്ലാം തെളിയുന്നതെന്തെന്നാൽ പെരു ന്നാൾ നമസ്കാരം കഴിഞ്ഞു പിരിഞ്ഞുപോയാൽ ദൂരക്കാരായ ആളുകൾക്ക് ഉദ്ർ ഉണ്ട്. അവർ ജു മുഅയ്ക്ക് വന്നുകൊള്ളണമെന്നില്ല. പോയാൽ പി ന്നെ ജുമുഅയ്ക്ക് വന്നെത്താൻ കഴിയുകയില്ലെന്നു ണ്ടെങ്കിൽ ജൂമു കാത്തുനിന്നുകൊള്ളണമെ ന്നില്ല. സാധാരണ ജുമുഅ നടത്തുന്ന സ്ഥലത്ത് ജുമുഅ നടത്തുക തന്നെ വേണം (ibid പേ. 12). അദ്ദേഹം തുടരുന്നു: 'ഉസ്മാൻ(റ) ഇപ്രകാരം പ്ര സ്മാവിച്ചത് ആയിരക്കണക്കിനുള്ള സ്വഹാബി മാരുടെ മുമ്പാകെയാണ്. അവരെല്ലാം ഇതിൽ യോജിക്കുകയാണ് ചെയ്യത് എന്നുള്ള യാഥാർ ഥ്യം നാം ഗൗനിക്കേണ്ടതാണ് (പേ. 18). തന്റെ തിയെ സംഗ്രഹിച്ചുകൊണ്ട് അദ്ദേഹം ഇപ്രകാ രം എഴുതി: 'ജുമുഅ നടത്തുകതന്നെ വേണം. പെരുന്നാൾ നിസ്കാരവും പ്രസംഗവും കഴിഞ്ഞ ശേഷം വിട്ടിൽ പോയി ജുമുഅക്ക് മടങ്ങിയെ ത്താൻ കഴിയുകയില്ലെന്നുള്ളവർക്ക് ഉദ്ർ ഉണ്ട് (പേ. 31) ഉമർ മൗലവി ഇത്രയും ശക്തമായി ഈ വിഷയം പറഞ്ഞിട്ടും നവമുജാഹിദുകൾക്ക് മനം മാറ്റം വന്നതിൻ്റെ കാരണമെന്താണ്? വഹാബി ആചാര്യൻ ഇബിനു തൈമിയയുടെ വ്യാഖ്യാനം പിടികൂടിയതാകാൻ സാധ്യതയുണ്ട് (മജയം ഫത്താവാ 24-211)


ഹമ്പലി മദ്ഹബിൻ്റെ പിൻബലമുണ്ടെന്ന് വാ ദിക്കാൻ നവമുജാഹിദുകൾക്ക് അവകാശമില്ല. കാരണം, ഒരേസമയം പള്ളിക്കമ്മിറ്റിക്ക് ജ മുഖ സംഘടിപ്പിക്കൽ നിർബന്ധവും അതേ സമയം ആൾക്കാർക്ക് ജുമുഅയിൽ സംബ ന്ധിക്കൽ നിർബന്ധവുമില്ല എന്ന വിചിത്രവാ ദം ഒരൊറ്റ ഇമാം പറഞ്ഞിട്ടില്ല. ഒരു പ്രമാണ ത്തിലും അതില്ല. പെരുന്നാളിൽ സംബന്ധിച്ചാ ലും ഉത്തമമെന്ന നിലയിൽ ജുമുഅയ്ക്ക് പോക ണമെന്നാണ് ഹമ്പലി മദ്ഹബ്. ഇതര മദ്ഹ ബുകാരുടെ എതിരഭിപ്രായത്തെയും അതി ൻ്റെ തെളിവുകളെയും മാനിക്കാൻ കുടിയാ ണിത്. എന്നാലും പെരുന്നാളിൽ പങ്കെടുത്ത വർക്ക് ജുമുഅയ്ക്ക് പോകൽ നിർബന്ധമില്ലെ ന്നു മാത്രം. അതോടൊപ്പം ജുമുഅ സ്ഥലത്ത് എത്തിയാൽ ജുമുഅ നിർബന്ധവുമാകും. അതിനാലാണ് പെരുന്നാൾ കഴിഞ്ഞ് ഇമാമി ന് പിരിഞ്ഞുപോകാൻ പറ്റാത്തത്. ചുരുങ്ങി യത് നാൽപ്പതോ അഥവാ അമ്പതോ പേർ മുഅ നിസ്കരിക്കാൻ വന്നാൽ, ജുമുഅയ്ക്ക് നേതൃ ത്വം വഹിക്കൽ അയാൾക്ക് നിർബന്ധമാണ്. കാരണം അയാളുടെ ചുമതലയാണ്. യത്, പെരുന്നാളിൽ പങ്കെടുത്തവർ ജുമുഅയ്ക്ക് വന്നാൽ അവർക്ക് ജുമുഅ നിർബന്ധമാകു മെന്നും അന്നേരം ജമുള്ള നടത്തൽ ഇമാമിന് നിർബന്ധമാണെന്നുമാണ് ഹമ്പലി മദ്ഹബ്. ജുമുന്നു നടക്കണം, ജുമുഅ നടത്തൽ കമ്മിറ്റി ക്കാർക്ക് നിർബന്ധമാണ്, പക്ഷേ ആളുകൾ വരണരമെന്നില്ല എന്നതാണ് വിസ്ഡം മദ്ഹബ്. ഇത് രണ്ടും രണ്ടാണ്. ഒരു മദ്ഹബിലുമില്ലാത്ത നവീനാശയമാണ് വിസ്‌ഡം മൗലവിയുടേത്.