ഇച്ഛാശക്തിയുടെ എഴുത്തുജീവിതം - മുഹമ്മദ് ബാഖവി പൂക്കോട്ടൂരിനെ കുറിച്ച്..

🖍️മുഹമ്മദ് റഹ്‌മാനി മഞ്ചേരി

യം 60. പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ പാ600ൽപരം. എഴുത്ത് സപര്യയായി സ്വീ കരിച്ച അസാധാരണ പണ്ഡിതന്റെ ആശ്ചര്യ പ്പെടുത്തുന്ന ജീവിതകഥയാണിത്. നുകർന്ന വി ജ്ഞാനങ്ങൾ മറ്റുള്ളവർക്ക് പകർന്നുനൽകാ ൻ അധ്യാപനത്തിനു പുറമെ അദ്ദേഹം സ്വീക രിച്ച വഴിയാണ് എഴുത്ത്. മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് മാര്യാടുകാരനായ മുഹമ്മദ് ബാഖവി പൂക്കോട്ടൂർ ജീവിതത്തിലെ അനർഘ നിമിഷങ്ങളെ ഫലപ്രദമാക്കണമെന്ന് തീരുമാ നിച്ചതിന്റെ അടയാളങ്ങളാണ്, തന്റെ ഈ പ്രാ യത്തിനിടെ പ്രസിദ്ധീകരിച്ച 600ലേറെ പുസ്തക ങ്ങൾ. മലപ്പുറം മുണ്ടുപറമ്പിലെ ദർസിൽ പഠി ക്കുന്ന കാലത്ത് ഗാനങ്ങൾ എഴുതി അച്ചടിച്ച് വി തരണം ചെയ്യുന്നതോടെയാണ് തന്നിലെ എഴു ത്തുകാരനെ തിരിച്ചറിയുന്നത്. എന്നാൽ, പഠനം കഴിഞ്ഞ് എടപ്പാളിൽ ജോലിചെയ്യുന്ന കാലത്ത് പ്രവാചകരുടെ ഫലിതങ്ങൾ, രക്തം- മുലകുടി-വിവാഹ ബന്ധങ്ങൾ എന്നീ രണ്ട് രചനകൾ പു റത്തിറക്കുന്നതോടെയാണ് ഔദ്യോഗികമായി എഴുത്തുരംഗത്തേക്ക് കാലെടുത്തുവയ്ക്കുന്നത്.

തുടർന്നുള്ള നാലു പതിറ്റാണ്ട് തിരിഞ്ഞുനോ ക്കാത്ത എഴുത്തുജീവിതമാണ് മുഹമ്മദ് ബാഖ വിയുടേത്. ഭൂരിഭാഗം രചനയും അറബി ഭാഷയി ലാണെങ്കിലും ദർസ്, അറബിക് കോളജുകളി ൽ അവലംബകൃതികളായി സ്വീകരിച്ചുവരുന്നവ ആയതിനാൽ ഇതിനകം വലിയ അംഗീകാരം ഒരോ കൃതിക്കും നേടിയെടുക്കാനായിട്ടുണ്ട്. ഖുർആൻ, ഹദീസ്, കർമശാസ്ത്രം, ചരിത്രം, വിശ്വാ സശാസ്ത്രം, തർക്കശാസ്ത്രം, വ്യാകരണശാസ്ത്രം, അറബിഭാഷാ സാഹിത്യം, വൈദ്യശാസ്ത്രം തുട ങ്ങി വൈവിധ്യ വിഷയങ്ങളിൽ ലളിതവും സരള വുമായ ഭാഷയിലാണ് ഒരോ രചനയും.

വെല്ലൂർ ബാഖിയാത്തിൽനിന്ന് ഫസ്റ്റ് റാങ്കോ ടെ ബിരുദം നേടിയ ശേഷം നാലു പതിറ്റാണ്ടി ൻ്റെ അധ്യാപന/ എഴുത്തു രംഗത്ത് നിറഞ്ഞുനി ൽക്കുന്ന മുഹമ്മദ് ബാഖവി, മലപ്പുറം ഓമച്ചപ്പുഴ പള്ളിയിലാണ് ഇപ്പോൾ സേവനം ചെയ്യുന്നത്. കേരളീയ പാരമ്പര്യ പണ്ഡിതരിൽ വേറിട്ട ജീവി തത്തിന്റെ ഉടമയായ ഈ ഗ്രന്ഥകർത്താവ് പു തുതലമുറക്ക് വിസ്മയമാണ്. മുഴുസമയവും ഉപ യോഗപ്രദമാക്കുന്നതിൽ നിതാന്ത ജാഗ്രത പുല ർത്തുന്ന മുഹമ്മദ് ബാഖവിയുടെ അർപ്പണ ജീവി തം മാതൃകയാണ്.

പ്രോത്സാഹനവും ത്യാഗവും

ബാഖവിയുടെ രചനകളിൽ ശ്രദ്ധേയമായ കൃതി ഇഅ്റാബുൽ ഇഅ്റാബ് എഴുതിക്കൊ ണ്ടിരിക്കുമ്പോൾ ഗുരുവും ബാഖിയാത്തിലെ അധ്യാപകനുമായിരുന്ന സൈനുൽ ആബിദീൻ ഹസ്റത്തിന്റെ പ്രത്യേക പ്രേരണ ലഭിച്ചത്, ജീവി തത്തിലെ വലിയ മുതൽക്കൂട്ടായി അദ്ദേഹം കരു തുന്നു. പ്രഗത്ഭ പണ്ഡിതനും ബാഖിയാത്ത് പ്രി ൻസിപ്പലുമായിരുന്ന കുട്ടി മുസ്‌ലിയാർ എന്നറി യപ്പെടുന്ന ശൈഖ് അബ്ദുറഹ്‌മാൻ ഫള്ഫരിയു ടെ അനുസ്മരണത്തിന് സൈനുൽ ആബിദീൻ ഹസ്റത്ത് കേരളത്തിൽ വന്നപ്പോൾ മുഹമ്മദ് ബാഖവി സ്വീകരിക്കുകയും താൻ സേവനം ചെ യ്യുന്ന പള്ളിയിൽ അദ്ദേഹത്തെ കൊണ്ടുവരികയും ചെയ്തപ്പോഴാണ് പ്രസ്തുത രചന കാണാനിട യായത്. എഴുതിയ ഭാഗം അദ്ദേഹം വായിക്കുക യും പൂർത്തിയാക്കാൻ പ്രേരിപ്പിക്കുകയുമായിരു ന്നു. ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാർ, അരി മ്പ്ര അബുബക്കർ മുസ്ല്‌ലിയാർ, തൃപ്പനച്ചി മുഹമ്മ ദ് മുസ്ലിയാർ, അത്തിപ്പറ്റ ഉസ്താദ് തുടങ്ങിയവരി ൽനിന്നും ലഭിച്ച പ്രോത്സാഹനവും എഴുത്തുമേ ഖല പരിപോഷിപ്പിക്കാൻ ഏറെ പ്രചോദനമായി.

ഒരു വിഷയം എഴുതാൻ ഉദ്ദേശിക്കുന്നതോ ടെ അധ്യാപനസമയം കഴിച്ച് ബാക്കി മുഴുസമയ വും അതിനു വേണ്ടി മാറ്റിവയ്ക്കുന്ന പ്രകൃതമാ ണ് സ്വീകരിച്ചുവരുന്നത്. ബാഖിയാത്തിലെ പഠ നകാലത്ത് തന്നെ സിദ്ധിച്ച അർപ്പണബോധം എഴുത്തിൽ വലിയ ബലം നൽകിയിട്ടുണ്ട്. അപു ർവമായി ലഭിച്ചിരുന്ന പല കിതാബുകളും- വിദ്യാ ർഥികൾ പാരായണം കഴിയുന്നതുവരെ അർധ രാത്രികളിൽ കാത്തിരിക്കുകയും- രാത്രി പന്ത്ര ണ്ടും ഒരു മണിയുമൊക്കെ കഴിഞ്ഞ് കൈയിൽ കിട്ടുമ്പോൾ ഉറക്കമിളച്ച് അതിലെ പോയിന്റുകൾ എഴുതിയെടുത്തിരുന്നത് ഇന്നും ബാഖവിയുടെ പക്കൽ സൂക്ഷിപ്പുണ്ട്. ഇപ്പോഴും എഴുതാനുള്ള വിഷയം മനസിൽ തീരുമാനമായാൽ ഭക്ഷണം പോലും മാറ്റിവച്ച് എഴുതാനിരിക്കും. എഴുത്തിൽ മുഴുകിയതിനാൽ പലപ്പോഴും രാത്രിഭക്ഷണം പ്ര ഭാത ശേഷം കഴിച്ച അനുഭവവുമുണ്ട്.

വൈകുന്നേരം ദർസ് കഴിഞ്ഞ്, എഴുതിക്കൊ ണ്ടിരിക്കുന്ന പുസ്തകത്തിലേക്ക് ആവശ്യമായ അധികവായനക്കും റഫറൻസുകൾക്കും യാ ത്ര ചെയ്യേണ്ടി വന്നതും എഴുത്തിൻ്റെ താൽപര്യ ത്തിലെ ആനന്ദമായി മുഹമ്മദ് ബാഖവി വിലയി രുത്തുന്നു. പൂർവികപണ്ഡിതർ രചന നടത്തിയിരുന്ന കാലത്ത് ആധുനിക സൗകര്യങ്ങളൊന്നുമി ല്ലായിരുന്നല്ലോ എന്ന് സമാധാനിക്കുകയും ചെ യ്യുന്നു. ടൈപ്പ് ചെയ്യാനും പ്രിൻ്റെടുക്കാനും പ്രൂ ഫ് റീഡിങ്ങിനും എഴുതിത്തുടങ്ങിയ ആദ്യകാ ലത്ത് ത്യാഗങ്ങൾ ഏറെ സഹിക്കേണ്ടി വന്നിട്ടു ണ്ടെന്നും ബാഖവി.

അംഗീകാരങ്ങൾ

എഴുത്ത് ജീവിതഭാഗമായി സ്വീകരിച്ച മുഹമ്മ ദ് ബാഖവിക്ക് തന്റെ സേവനത്തിനു പല അംഗീ കാരങ്ങളും തേടിവന്നിട്ടുണ്ട്. കാലിക്കറ്റ് യൂനി വേഴ്സിറ്റിയുടെയും കേരള യൂനിവേഴ്സിറ്റിയു ടെയും ആദരവും കെ.കെ സ്വദഖത്തുല്ല മുസ്ലി യാർ അവാർഡും അതിൽ എടുത്തുപറയേണ്ട താണ്. കേരള യൂനിവേഴ്‌സിറ്റിയുടെ പാഠപുസ്ത കങ്ങളിൽ ബാഖവിയുടെ പുസ്തകം ഉൾപ്പെടുത്തി യതും ആഹ്ലാദം നൽകുന്ന അംഗീകാരമ അംഗീകാരമായി കാ ണുന്നു. എന്നാൽ, തൻ്റെ രചനകൾ പാരായണം ചെയ്ത് പല പ്രഗത്ഭ പണ്ഡിതരും ബന്ധപ്പെടുന്ന തിനെയാണ് ബാഖവി മനസിൽ സൂക്ഷിക്കുന്ന അംഗീകാരമായി കരുതുന്നത്.

അബ്ജദ് പ്രസാധനം

മുഹമ്മദ് ബാഖവി തൻ്റെ പുസ്തകൾ പ്രസിദ്ധീ കരിക്കാൻ സ്വീകരിച്ച സ്വന്തം പ്രസാധനമായ അബ്ജദിന് പിന്നിലും ഒരു രഹസ്യമുണ്ട്. അറബി അക്ഷരങ്ങളുടെ ഗണിതാവിഷ്‌കാരത്തിന്റെ ചു രുക്കപ്പേരാണ് അബ്‌ജദ്. ഒരോ അറബി അക്ഷ രത്തിനും നിശ്ചിത സംഖ്യ അബ്‌ദ് നിയമപ്ര കാരം കണക്കാക്കുന്നു. മുഹമ്മദ് ബാഖവിയുടെ ഓരോ ഗ്രന്ഥവും രചിച്ച വർഷ കണക്കിലാ ണ് പേരു നൽകിയിട്ടുള്ളത്. ആ പേരിൽനിന്നു തന്നെ ഏതു വർഷമാണ് പുസ്തകം പ്രസിദ്ധീക രിച്ചതെന്ന് തിരിച്ചറിയാൻ സാധിക്കും. വേറിട്ട ഈ വഴി സ്വീകരിക്കാൻ മുഹമ്മദ് ബാഖവിയെ പ്രധാനമായും രണ്ട് കാരണങ്ങളാണ് പ്രേരണ യാക്കിയത്. ഒന്ന്, എഴുതാൻ തുടങ്ങുമ്പോൾ പല പേരുകളും മനസിൽ ഉയർന്നുവരും. അവ യിൽ ഏതെടുക്കണമെന്ന ആശങ്ക, വർഷക്ക ണക്കിനോട് ഒത്തുവരുന്നത് മാത്രം എടുത്താൽ മതി എന്ന് തീരുമാനിക്കുന്നതോടെ തീർപ്പാകും.

രണ്ടാമത്തെ കാരണം, ഒരു വർഷം ചുരുങ്ങിയത് അമ്പത് പുസ്തകമെങ്കിലും എഴുതണമെന്ന തീരു മാനത്തിലാണ് അദ്ദേഹം. പരമാവധി പൂർത്തി യാക്കാൻ തന്റെ ദൃഢനിശ്ചയത്തിനു സാധിക്കു ന്നുണ്ട്. തലവാചകം വർഷമൊപ്പിക്കുന്ന അക്ഷ രക്രമത്തിലാകുമ്പോൾ തൻ്റെ ലക്ഷ്യ പൂർത്തീക രണത്തിനുള്ള എണ്ണങ്ങൾ എളുപ്പം മനസിലാ ക്കാൻ കഴിയുമല്ലോ.

പുതുതലമുറയോട്

നമ്മൾ ഭൂമിയിൽ ജീവിച്ചതിനു തെളിവായി നന്മയുള്ള ഓർമകൾ അടയാളപ്പെടുത്തി വിട വാങ്ങണം. കുറഞ്ഞ കാലത്തെ ഭൗതിക ജീവിത കാലത്ത് തങ്ങളാൽ കഴിയുന്നത് ചെയ്തുവയ്ക്ക ണം. എഴുത്ത് മാത്രമല്ല, തങ്ങളാൽ കഴിയുന്ന എക്കാലത്തും ഒർക്കുന്നതും ജനനന്മയുള്ളതു മായ ഏതു സേവനങ്ങൾക്കും സമയം കണ്ട ത്തണം. ഒരിക്കലും അനാവശ്യമായി സമയം പാഴാക്കരുത്.

(കടപ്പാട്: സുപ്രഭാതം ഞായർ പതിപ്പ്)