‎‎‎വെള്ളിയാഴ്ചയിലെ ഖബ്ർ സിയാറത്ത്: മരണപ്പെട്ട ശേഷം ഒരു ഉമ്മയുടെ ഖബ്റിലെ വിശേഷങ്ങൾ

ഉസ്മാൻ ബ്നു സവാദിന്റെ ഉമ്മ സ്വാലിഹത്തായ ഒരു സ്ത്രീയായിരുന്നു.
മരണ സമയത്ത് ആ ഉമ്മ ആകാശത്തേക്ക് ഇരുകൈകളും കണ്ണുകളുമുയർത്തി ഇങ്ങനെ പ്രാർത്ഥിച്ചു, എന്റെ സംരക്ഷകാ.. മരണ സമയത്തും മരണ ശേഷം ഖബറിലും നീ എന്നെ കെെ വിടല്ലേ, നീ എന്നെ തനിച്ചാക്കല്ലേ.. ഖബ്റിൽ എന്നെ ഒറ്റപ്പെടുത്തുകയും ചെയ്യല്ലേ...

 അങ്ങനെ ആ ഉമ്മ മരണപ്പെട്ടു.
ശേഷം എല്ലാ വെള്ളിയാഴ്ചയും ഞാനെന്റെ ഉമ്മയുടെ ഖബ്ർ സന്ദർശിക്കുകയും ഉമ്മാക്കു വേണ്ടി പ്രാർത്ഥിക്കുകയും പൊറുക്കലിനെ തേടുകയും ചെയ്യുമായിരുന്നു.

 അങ്ങനെ ഇരിക്കെ ഒരു ദിവസം എൻ്റെ ഉമ്മയെ ഞാൻ സ്വപ്നം കണ്ടു.
ഞാൻ ചോദിച്ചു: ഉമ്മാ.. എങ്ങനെയുണ്ട്? എന്തൊക്കെയാണ് അവസ്ഥകൾ ?

 ഉമ്മ പറഞ്ഞു,മോനേ.. മരണം അതുവല്ലാത്ത സംഭവമാണ്. വല്ലാത്ത പ്രയാസമാള്ള കാര്യമാണ്... 

 എങ്കിലും ഞാൻ വല്ലാത്ത സന്തോഷത്തിലാണ്. എനിക്ക് സ്വർഗീയ വിരിപ്പുകളും സുഗന്ധങ്ങളും നൽകപ്പെട്ടിട്ടുണ്ട്,

 ഞാൻ ചോദിച്ചു,അല്ല പ്രിയപ്പെട്ട ഉമ്മാ, നിങ്ങൾക്ക് വല്ല ആവശ്യവും ഉണ്ടോ? വല്ലതും പറയാനുണ്ടോ?

 ഉമ്മ പറഞ്ഞു.അതെ മോനേ , നീ ഇപ്പോൾ ഈ ചെയ്യുന്ന വെള്ളിയാഴ്ചയിലെ സിയാറത്ത് ഒരിക്കലും മുടക്കരുത്.
 
 നിന്റെ വെള്ളിയാഴ്ചയിലെ വരവുണ്ടല്ലോ അത് എനിക്ക് വല്ലാത്ത സന്തോഷവും ആനന്ദവും നൽകുന്നുണ്ട്...

 നീ വരുമ്പോൾ, അതാ നിന്റെ മകൻ വന്നിരിക്കുന്നു എന്നു പറയപ്പെടും.
അതു കണ്ട് എന്റെ ചുറ്റുമുള്ള ഖബ്റാളികളും സന്തോഷിക്കും.
  ( കിതാബ് റൂഹ്)

 حكي عثمان بن سواد وكانت أمه من العابدات،قال، لما احتضرت رفعت رأسها إلي السماء، وقالت يا ذخري ويا ذخيرتي ومن عليه اعتمادي في حياتي وبعد مماتي،لا تخذلني عند الموت ولا توحشني في قبري ،قال فماتت،فكنت آتيها كل جمعة وادعو لها وأستغفر لها ولأهل القبور، فرأيتها ليلة في منامي فقلت لها، يا أماه، كيف انت؟ قالت يا بنيّ، ان الموت لكرب شديد وأنا بحمد الله في برزخ محمود يفترش فيه الريحان ويتوسد فيه السندس والاستبرق الي يوم النشور ،فقلت ألكِ حاجة؟ قالت،نعم لا تدع ما كنت تصنع من زيارتنا،فإني لأسر في مجيئك يوم الجمعة إذا أقبلت من اهلك،فيقال لي،هذا ابنك قد أقبل فأُسر ويُسرُّ بذلك من حولي من الأموال 
(كتاب الروح لابن القيم)