പാക്കിസ്ഥാൻ വിസ നിഷേധിച്ചിട്ടില്ല: പ്രചരിക്കുന്ന വാർത്ത വ്യാജം: വിശദീകരണവുമായി ശിഹാബ് ചോറ്റൂർ


പാക്കിസ്ഥാൻ വിസ നിഷേധിച്ചെന്നും ശിഹാബ് ചോറ്റൂർ പകുതി വഴിയിൽ കുടുങ്ങി എന്നും പുറത്ത് പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നും ആരും അതിൽ വഞ്ചിതരാവരുതെന്നും ശിഹാബ് ചോറ്റൂർ പറഞ്ഞു.
‘ഉമ്മമാരും സഹോദരിമാരും അടക്കം ഒരുപാട് പേർ ഈ വാർത്ത കേട്ട് വിഷമവൃത്തത്തിലാണ് എന്ന് അറിയാൻ സാധിച്ചു, എനിക്ക് ഇപ്പോൾ യാതൊരു പ്രശ്നവുമില്ല.
ശാരീരികമായോ മാനസികമായോ ഒരു ബുദ്ധിമുട്ടുമില്ല.
എനിക്ക് പാകിസ്ഥാൻ അനുവദിച്ച വിസ ടൂറിസ്റ്റ് വിസയാണ്. അത് ഒരു മണിക്കൂർ കൊണ്ട് തരാൻ അവർ തയ്യാറാണ്. പക്ഷേ എനിക്ക് വേണ്ടത് അതല്ല. ട്രാൻസിറ്റ് വിസയാണ്. അതിന് ഡോക്യുമെന്റേഷൻ വേണമെന്നാണ് എംബസി പറയുന്നത്. ഇന്ത്യൻ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉടനെ തന്നെ അല്ലാഹുവിന്റെ സഹായത്താൽ അതിന് ഒരു പരിഹാരം ഉണ്ടാകും.
യാത്രയുടെ 35, 40% പിന്നിട്ട് കഴിഞ്ഞു. ഇനി 60% മാത്രമാണ് ബാക്കിയുള്ളത്.
മരണമല്ലാത്ത മറ്റൊന്നിനും ശിഹാബിനെ തടുക്കാൻ ആവില്ല, അല്ലാഹുവിൻറെ അനുഗ്രഹം കൊണ്ട് മക്കയുടെ മണ്ണിൽ ഞാൻ കാലു കുത്തും.’ ശിഹാബ് ചോറ്റൂർ പറഞ്ഞു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക