പാക്കിസ്ഥാൻ വിസ നിഷേധിച്ചു; വാഗ അതിർത്തി കടക്കാനാവാതെ ശിഹാബ് ചോറ്റൂർ... ഇനിയുള്ള നീക്കങ്ങൾ ഇങ്ങനെ..

കേരളത്തിൽനിന്ന് കാൽനടയായി ഹജ്ജിനു പുറപ്പെട്ട ശിഹാബ് ചോറ്റൂരിന് പാക്കിസ്ഥാൻ വിസ നിഷേധിച്ചു.
കഴിഞ്ഞ 15 ദിവസമായി വാഗ അതിർത്തിയിൽ തന്നെ തുടരുകയാണ് ശിഹാബ്. പാക്കിസ്ഥാൻ എംബസി അധികൃതരുമായി നേരത്തെ ബന്ധപ്പെട്ടപ്പോൾ അതിർത്തിയിൽ എത്തുമ്പോൾ വിസ നൽകാമെന്ന് പറഞ്ഞിരുന്നു.
വഴിയിൽ വല്ല തടസ്സവും നേരിട്ടാലോ എന്ന് കരുതി നേരത്തെ വിസ എടുത്തു വച്ചതുമില്ല.
എന്നാൽ ഇപ്പോൾ പാകിസ്ഥാൻ ഇതിനോട് പ്രതികരിക്കുന്നില്ല.
പാക്കിസ്ഥാൻ വിസ നൽകാതെ വന്നതോടെ ചൈന വഴിയുള്ള യാത്രാ സാധ്യതകൾ തേടുകയാണ് ശിഹാബ് ചോറ്റൂർ. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചതായി പഞ്ചാബ് ഷാഹി ഇമാം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക