ഇന്നത്തെ നുബാത്തി ഖുതുബയുടെ അർത്ഥം (സ്വഫർ മാസത്തിലെ നാലാമത്തെ വെള്ളിയാഴ്ച്ച)

സ്വഫർ മാസത്തിലെ നാലാമത്തെ വെള്ളിയാഴ്ച്ച

       ✍🏼ഹൃദയങ്ങളുടെ ചിത്രീകരണത്തിൽ നിന്നും തടയപ്പെടുന്ന, നിരീക്ഷണ ദൃഷ്ടികളിൽ നിന്നും ഉയർന്നു നിൽക്കുന്ന അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.

   പങ്കുകാരനില്ലാത്തവനും ഏകനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. തീർച്ചയായും മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ അടിമയും പ്രവാചകനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. 

   മുഹമ്മദ് നബിﷺയുടെയും കുടുംബത്തിന്റെയും പരിശുദ്ധരായ ബന്ധുക്കളുടെയും മേൽ അല്ലാഹു ﷻ ഗുണം വർഷിക്കുമാറാവട്ടെ. 

   *_ജനങ്ങളെ..,_*
   അല്ലാഹുﷻവിനെ ഭയപ്പെട്ടു ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ വസ്വിയ്യത്ത് ചെയ്യുന്നു. 

   സഞ്ചാരികളുടെ കുറവു കാരണം രക്ഷയുടെ മാർഗ്ഗങ്ങൾ മാഞ്ഞു പോയവയാണ്. ഹൃദയത്തിന്റെ രോഗങ്ങൾ വ്യാപിച്ചതും അവയുടെ നാശങ്ങളെ അറിയിക്കുന്നവയുമാണ്. ദോഷങ്ങളുടെ വസ്ത്രങ്ങൾ പൊതു ജനങ്ങളിലും ഭരണകർത്താക്കളിലും പ്രകടമായവയാണ്. മരണത്തിന്റെ ദൂതന്മാർ വേട്ടയാടുന്നവരാണ്. അവരുടെ വലകളിൽ നിന്നും ആരും രക്ഷപ്പെടുകയില്ല. 

   കാഴ്ചയുള്ള കണ്ണുകൾക്ക് എന്ത് സംഭവിച്ചു..? അവ യാഥാർത്ഥ്യം കാണുന്നില്ല. ഹൃദയങ്ങൾക്ക് എന്തുപറ്റി..? അവ കാഠിന്യമുള്ളവയായിരിക്കുന്നു. ബുദ്ധികൾക്ക് എന്ത് സംഭവിച്ചു..? അവ വിവേക ശൂന്യമായിരിക്കുന്നു. ശരീരങ്ങൾക്ക് എന്ത് പറ്റി..? അവ എല്ലാം മറന്നിരിക്കുന്നു. അവഗണനയും, പിന്തിച്ച് വെക്കലും അവയെ വഞ്ചിച്ചിരിക്കുന്നു. അവയുടെ പ്രവർത്തനങ്ങൾ രക്ഷയെ കുറിച്ച് അവയോട് സന്തോഷവാർത്ത അറിയിച്ചിട്ടുണ്ടോ..? അതല്ല _ ഭൗതിക ജീവിതം നഷ്ടപ്പെടുമെന്ന് അത് ഉറപ്പിച്ചിട്ടില്ലേ..? "അല്ല." അവയേ അശ്രദ്ധ ബാധിച്ചു. ഹൃദയങ്ങളുടെ മേൽ ശക്തമായ പൂട്ടുകൾ വീണിരിക്കുന്നു.

   മരണം അതിന്റെ ആവരണം അശ്രദ്ധർക്ക് വെളിപ്പെടുത്തിയിരിക്കുന്നു. ആരോഗ്യമുള്ള ശരീരങ്ങളിൽ വേദനകൾ ഉൽഭവിച്ചിരിക്കുന്നു. ഓരോ മനുഷ്യരിലും അതിന്റെ ആഗമനം സ്ഥിരീകരിച്ചിരിക്കുന്നു. നിങ്ങളിൽ ഒരാൾക്കും അതിനെ പ്രതിരോധിക്കാവതല്ല.

   മരണം ഇറങ്ങിയവന്റെ ഹൃദയം പിടഞ്ഞിരിക്കുന്നു. അവന്റെ കണ്ണിന്റെ കറുപ്പ് മാഞ്ഞിരിക്കുന്നു. അവന്റെ പതനത്തിന്റെ പ്രയാസത്താൽ സന്ദർശകർ വെപ്രാളപ്പെട്ടിരിക്കുന്നു. അവന്റെ ശത്രുക്കളും, അവനോട് അസൂയ വെക്കുന്നവരും അവനോട് കരുണ കാണിക്കുന്നു. അവന്റെ കുടുംബത്തോടും നാട്ടിനോടും അവൻ അകലുകയാണ്. അനാഥത്വത്തിന്റെ നിന്ദ്യതയാൽ അവന്റെ മക്കൾ വലയം ചെയ്യപ്പെട്ടിരിക്കുന്നു.

   ചക്രശ്വാസങ്ങളുടെ പ്രയാസം എത്രയാണ്..? മരണ യാതനകൾ എത്ര ഭയങ്കരമാണ്..? പരലോക യാത്രാ മാർഗ്ഗങ്ങളിൽ അവൻ പ്രവേശിച്ചു. തന്റെ പ്രവർത്തന രേഖയുമായി തന്റെ റബ്ബിലേക്ക് നീങ്ങി. ഒഴിഞ്ഞ സ്ഥലത്ത് ഖബറിനുള്ളിൽ അവൻ പ്രവേശിപ്പിക്കപ്പെട്ടു. അതിന്റെ കവാടങ്ങൾ അവ്യക്തമാണ്. ഭാഗങ്ങൾ ഇരുളടഞ്ഞതാണ്. നീങ്ങാൻ കഴിയാത്ത ഭവനം എത്ര ഭയങ്കരം..? 

   അല്ലാഹു ﷻ സൃഷ്ടികളെ സൃഷ്ടിച്ചത് വെറുതെയാണെന്ന് ആരെങ്കിലും ധരിക്കുന്നുണ്ടോ..? ലോകത്തെ സൃഷ്ടിച്ചത് ആവശ്യമില്ലാതെയാണെന്ന് വിചാരിക്കുന്നുണ്ടോ..? അതേ; മരിപ്പിച്ചവൻ തന്നെ ചോദ്യം ചെയ്യാൻ അവനെ പുനർജീവിപ്പിക്കും. പ്രവാചകനെ കുറിച്ചും, പ്രവാചകനെ നിയോഗിച്ചവനെ കുറിച്ചും, ഖുർആനിനെ കുറിച്ചും, അത് ഇറക്കിയവനെ കുറിച്ചും, താൻ ഭക്ഷിച്ച നിഷിദ്ധമായവയേക്കുറിച്ചും, വാസ്തവത്തെ തൊട്ട് അവനെ മുറിച്ചു കളഞ്ഞതിനെക്കുറിച്ചും, ഭൂമിയിൽ വെച്ച് അവൻ ചെയ്തതിനെ കുറിച്ചും, ഖുർ ആനിക നിയമങ്ങളെ കുറിച്ചും - ചോദിക്കപ്പെടും -. ശേഷം ഓരോർത്തർക്കും അവന്റെ പ്രവർത്തനമനുസരിച്ച് കൂലി നൽകപ്പെടും. 

*രക്ഷാകർത്തൃത്വം ഏതൊരുവനിൽ സുനിശ്ചിതമാണോ അവന്റെ വചനം:* 

*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*المص ﴿١﴾ كِتَابٌ أُنزِلَ إِلَيْكَ فَلَا يَكُن فِي صَدْرِكَ حَرَجٌ مِّنْهُ لِتُنذِرَ بِهِ وَذِكْرَىٰ لِلْمُؤْمِنِينَ ﴿٢﴾ اتَّبِعُوا مَا أُنزِلَ إِلَيْكُم مِّن رَّبِّكُمْ وَلَا تَتَّبِعُوا مِن دُونِهِ أَوْلِيَاءَ ۗ قَلِيلًا مَّا تَذَكَّرُونَ ﴿٣﴾ وَكَم مِّن قَرْيَةٍ أَهْلَكْنَاهَا فَجَاءَهَا بَأْسُنَا بَيَاتًا أَوْ هُمْ قَائِلُونَ ﴿٤﴾*
 
 പരമദയാലുവും കരുണാമയനുമായ അല്ലാഹുﷻവിന്റെ നാമധേയത്തിൽ
അലിഫ് ലാം മീം സ്വാദ് (നബിയേ,) താങ്കള്‍ക്ക് അവതീര്‍ണമായ മഹല്‍ ഗ്രന്ഥമത്രേ ഇത്. താങ്കളുടെ മനസ്സില്‍ യാതൊരു പ്രയാസവും ഇതു സംബന്ധിച്ചുണ്ടാവാതിരിക്കട്ടെ. ഇതു വഴി താങ്കള്‍ താക്കീതു നല്‍കുവാനും സത്യവിശ്വാസികള്‍ക്ക് ഉദ്‌ബോധനമായിരിക്കാനും വേണ്ടി.
രക്ഷിതാവിങ്കല്‍ നിന്നു നിങ്ങള്‍ക്കായി അവതീര്‍ണമാകുന്നത് അനുധാവനം ചെയ്തുകൊള്ളുക; അവനല്ലാത്ത മറ്റു രക്ഷാധികാരികളെ പിന്‍പറ്റരുത്. നിങ്ങള്‍ വളരെ കുറച്ചേ ചിന്തിച്ചു മനസ്സിലാക്കുന്നുള്ളൂ. എത്രയെത്ര രാജ്യങ്ങളാണ് നാം സംഹരിച്ചു കളഞ്ഞിട്ടുള്ളത്! രാത്രിയിലോ ഉച്ചയുറക്കത്തിലായിരുന്നപ്പോഴോ നമ്മുടെ ശിക്ഷ അവര്‍ക്കു വന്നെത്തി. 
  (അൽ അഅ്‌റാഫ് _1,2,3,4)

*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾*

*സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.*

*📍രണ്ടാമത്തെ ഖുതുബ*

     ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും. 

   കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. 

   സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.

   *_ജനങ്ങളെ..,_*
   നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ "ഓ" എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക. 

   അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.

   അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു. 

   സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും
വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.

   അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.
പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.

   അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ. 

   അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..

   അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം) അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.

   ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.

   നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.

   അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.