എന്തു കൊണ്ട് Gender Neutral വസ്ത്രമെന്ന ആശയത്തെ എതിർക്കണം?


1. വസ്ത്രം ഒന്നാക്കുന്നത് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം സംരക്ഷിക്കാനോ, ധരിക്കാൻ ഏറ്റവും comfortable ആയ വസ്ത്രം യൂണിഫോം ആക്കാനോ വേണ്ടിയല്ല. മറിച്ച് വസ്ത്രധാരണത്തിലെ സ്ത്രീപുരുഷ വിവേചനം ഇല്ലാതാക്കാനാണ്.

2. ലിംഗവിവേചനം ഇല്ലാതാക്കാനാണെന്നാണ് അവകാശവാദം. എന്നാൽ വസ്ത്രം ഒന്നാക്കിയത് കൊണ്ട് വിവേചനം ഇല്ലാതാവും എന്ന വാദത്തിന് ശാസ്ത്രീയമോ ചരിത്രപരമോ ആയ തെളിവില്ല. പ്രസ്തുത വിഷയം പഠിക്കാൻ ഒരു വിദഗ്ദ സമിതിയെ ഏൽപ്പിച്ചിട്ടില്ല. കേവലം അഞ്ചു പേർക്ക് മാത്രം താമസിക്കാവുന്ന ഒരു വീട് പുതിയ രീതിയിൽ  പണിയാൻ വരെ ഗവേഷണങ്ങളും പഠനങ്ങളും നടത്തുക എന്നതാണ് ആധുനിക രീതി. അതൊന്നും ഇല്ലാതെയാണ് ഒരു തലമുറയിൽ മൊത്തമായി പരീക്ഷണം നടത്തുന്നത്. ഇതിന്റെ ദൂഷ്യഫലം അനുഭവിച്ചറിയാൻ പതിറ്റാണ്ടുകൾ എടുക്കും. പിന്നെ തിരുത്താനോ പഴിക്കാനോ പറ്റില്ല.

3. സ്വന്തമായി പഠനം നടത്താൻ തയ്യാറല്ലെങ്കിൽ ചെയ്യാവുന്ന മറ്റൊന്ന് ഇതേ ആശയം മുൻപ് നടപ്പിലാക്കിയ രാഷ്ട്രങ്ങളിൽ എന്താണ് സംഭവിച്ചത് എന്ന് വിലയിരുത്തുകയാണ്. Gender nutrality മുൻപ് നടപ്പാക്കിയ അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും സ്വന്തം gender തിരിച്ചറിയാൻ കഴിയാത്ത കൗമാരക്കാരുടെ ശതമാനം വർധിച്ചു വരികയാണ്. Gender  non confirming എന്നാൽ transgender അല്ല. തന്റെ ലിംഗത്തിനു ഭിന്നമായ മനസ്സുള്ളവരാണ് transgender, എന്നാൽ  മനസ് തന്റെ ലിംഗത്തിന് അനുസരിച്ചാണോ ഭിന്നമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്തവരാണ് gender non confirming.

4. എന്തുകൊണ്ട് പുരുഷൻ സാരിയും ബ്ലൗസും ധരിക്കണമെന്ന് പറയുന്നില്ല എന്ന ചോദ്യം പ്രസക്തം തന്നെയാണ്. കാരണം നിലവിൽ 'സ്ത്രീപക്ഷ' വാദികൾ സ്ത്രീകളോട് പുരുഷനെ മാതൃകയാക്കാനാണ് പറയാതെ പറയുന്നത്.പുരുഷന്മാർ ഇത്ര കാലം ചെയ്തിരുന്ന കാര്യങ്ങൾ സ്ത്രീകൾ ചെയ്യുമ്പോഴാണത്രെ അവൾ ശാക്തീകരിക്കപ്പെടുന്നത്. സ്ത്രീയുടെ അസ്തിത്വത്തോട് അപകർഷത ഉണ്ടാക്കുന്ന ഇതേ ലൈൻ ചിന്ത തന്നെയാണ് ആണ്‌ സാരി ഉടുക്കണ്ട, പെണ്ണ് പാന്റിട്ടാൽ മതിയെന്നതിന്റെ താല്പര്യം.

✒️ഫാരിസ്