ബാധ്യതകൾ_തീരാത്ത_ജീവിതം
യമനിൽ നിന്ന് ഹജ്ജിനെത്തിയതാണ് ഒരു മകനും ഉമ്മയും. പ്രായാധിക്യം ചെന്ന ഉമ്മയെ അയാൾ സ്വയം തോളിലേറ്റിയാണ് നടക്കുന്നത്. ജനത്തിരക്കിനിടയിലും അയാൾ ഉമ്മയെ തോളിലേറ്റി അതിൻ്റെ എല്ലാ പ്രയാസങ്ങളും സഹിച്ചു കൊണ്ടു ത്വവാഫ് ചെയ്യുന്നു. പലരും ആ മനുഷ്യനെ അത്ഭുതത്തോടെയും ആദരവോടെയും നോക്കുന്നുണ്ട്.
ആ സമയത്താണ് പ്രമുഖ സ്വഹാബിയും മഹാ ജ്ഞാനിയുമായ അബ്ദുല്ലാഹി ബിൻ ഉമർ(റ) അവിടെ വരുന്നത്. ഇബ്നു ഉമറിനെ കണ്ടപ്പോൾ, ഈ യമൻകാരൻ അദ്ദേഹത്തിൻ്റെ അടുത്തേക്കു ചെന്നു. എന്നിട്ട് ചോദിച്ചു: "ഞാൻ എൻ്റെ ഉമ്മയെ വളരെ സാഹസപ്പെട്ടാണ് തോളിലേറ്റി നടക്കുന്നതും ഈ ജനത്തിരക്കിൽ ത്വവാഫ് ചെയ്യുന്നതും. ത്യാഗപൂർണമായ ഈയൊരു പ്രവൃത്തികൊണ്ടെങ്കിലും ഉമ്മയോടുള്ള കടപ്പാടും ബാധ്യതയും നിറവേറ്റിയവനായി ഞാൻ മാറുമോ?"
അതിന് ഇബ്നു ഉമർ(റ) നൽകിയ മറുപടി ഇങ്ങനെ: "നിന്നെ പ്രസവിക്കുന്ന സമയത്ത് ആ ഉമ്മ സഹിച്ച വേദനയുടെ ഒരു അംശത്തിനു പോലും നിൻ്റെ ഈ പ്രത്യുപകാരം പകരമാവുകയില്ല"
Anwar Sadiq faizy Tanur
ചരിത്രത്തിലെ സുവർണ ചിത്രങ്ങൾ: 106
( നബീൽ ബിൻ അലി ഇവള്വി: ദുറൂസ് 3/40, ആഇള്വുൽ ഖർനി: ദുറൂസ് 10/184)
Post a Comment