സമസ്ത പൊതുപരീക്ഷയിൽ ഉന്നത മാർക്ക് നേടിയ കുട്ടികൾക്കും അവരുടെ ഉസ്താദുമാർക്കും സമസ്തയുടെ ക്യാഷ് അവാർഡ്. അപേക്ഷിക്കേണ്ടത് ഇങ്ങനെ

അറിയിപ്പ്
2022 മാർച്ച് 11,12,13 തിയ്യതികളിൽ നടന്ന സമസ്ത പൊതു പരീക്ഷ യിൽ ടോപ് പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അവരെ പഠിപ്പിച്ച ഉസ്താദുമാര്‍ക്കും ഉള്ള കാഷ് അവാര്‍ഡ് ഈ വര്‍ഷം മുതല്‍ ബാങ്ക് മുഖേനെയാണ് അയക്കുന്നത്. ഈ ലിങ്ക് വഴി https://online.samastha.info/ താഴെ പറയുന്ന പോലെ മദ്റസ ലോഗിന്‍ ചെയ്ത് അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആഡ് ചെയ്യുക.

1️⃣ മെനുവില്‍നിന്ന് Top Plus Award എന്ന് ക്ലിക്ക് ചെയ്യുക. Add Details എന്ന നീല കളറിലെ ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മദ്റസയില്‍ ടോപ് പ്ലസ് ലഭിച്ച കുട്ടികളുടെ വിവരങ്ങള്‍ അതില്‍ കാണും. അതില്‍ ഓരോ കുട്ടിയെയും സെലക്ട് ചെയ്ത് ബന്ധപ്പെടാനുള്ള മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് ഉടമയുെട (കുട്ടിയോ, പിതാവ്/മാതാവ് ആയിരിക്കണം) പേര്, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ ടൈപ് ചെയ്യുക. ഐ.എഫ്.സി കോഡ് എന്റര്‍ ചെയ്താല്‍ താഴെ ബാങ്കിന്റ പേരും ബ്രാഞ്ചിന്റെ പേരും താഴെ കാണിക്കും. വെരിഫൈ ചെയ്തതിന് ശേഷം Save Details എന്ന് ക്ലിക്ക് ചെയ്യുക. ഇങ്ങനെ ടോപ് പ്ലസ് നേടിയ കുട്ടികളുടെ എല്ലാവരുടെയും ബാങ്ക് വിവരങ്ങള്‍ ആഡ് ചെയ്യുക. ഇങ്ങനെ ആഡ് ചെയ്ത കുട്ടികളുടെ ബാങ്ക് വിവരങ്ങല്‍ എല്ലാം താഴെ കാണാം.

2️⃣ അതുപോലെ ആ കുട്ടികളെ പഠിപ്പിച്ച ക്ലാസിലെ ഉസ്താദിന്റെയും വിവരങ്ങള്‍ ചേര്‍ക്കുക. നീല കളറിലെ Add Details ക്ലിക്ക് ചെയ്ത്  Muallim Class 5 (ടോപ് പ്ലസ് നേടിയ ക്ലാസിലെ ഉസ്താദിന് മാത്രമാണ് ഉണ്ടാവുക. ഏത് ക്ലാസിലാണോ ഉസ്താദ് പഠിപ്പിച്ചത് ആ ക്ലാസ് സെലക്ട് ചെയ്യുക) എന്ന് ക്ലിക്ക് ചെയ്ത് താഴെ മുഅല്ലിമിന്റെ പേര്, ബന്ധപ്പെടാവുന്ന മൊബൈല്‍ നമ്പര്‍, എം.എസ്.ആര്‍ നമ്പര്‍, മുഅല്ലിമിന്‍റെ വിലാസം, ഉസ്താദിന്റെ ബാങ്ക് അക്കൗണ്ടിലുള്ള പേര്, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ ടൈപ് ചെയ്യുക. ഐ.എഫ്.സി കോഡ് എന്റര്‍ ചെയ്താല്‍ താഴെ ബാങ്കിന്റ പേരും ബ്രാഞ്ചിന്റെ പേരും കാണിക്കും. വെരിഫൈ ചെയ്തതിന് ശേഷം Save Details എന്ന് ക്ലിക്ക് ചെയ്യുക*

പ്രത്യേകം ശ്രദ്ധിക്കുക. ഇങ്ങനെ ആഡ് ചെയ്തതിന് ശേഷം താഴെ നിങ്ങള്‍ ചേര്‍ത്ത കുട്ടികളുടെയും ഉസ്താദുമാരുയെടും ബാങ്ക് വിവരങ്ങള്‍ ലിസ്റ്റ് ചെയ്യും. അത് ശരിയാണോ എന്ന് ഉറപ്പ് വരുത്തുക. എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ഡിലീറ്റ് ചെയ്യാനുള്ള ഒപ്ഷന്‍ ഉണ്ട്.  ഡിലീറ്റ് ചെയ്ത് ശരിയായത് ചേര്‍ത്തി സേവ് ചെയ്യുക.

 2022 സെപ്തംബർ 10 വരെ കുട്ടികളുടെയും ഉസ്താദുമാരുടെയും ബാങ്ക് വിവരങ്ങള്‍ ചേര്‍ക്കാന്‍ അവസരമുണ്ടാവും. അതിന് ശേഷം ഉണ്ടാവുകയില്ല.

എന്ന്.
മാനേജര്‍ (ഒപ്പ്)