ദലാഇലുല്‍ ഖൈറാത്തിന്‍റെ ഒരു ഏട് എനിക്ക് എത്തിച്ചുതരുമോ? തൂക്കുമരത്തിൽ ഏറ്റുന്നതിന് മുമ്പ് ആലി മുസ്ലിയാർ ആവശ്യപ്പെട്ടത്
ദലാഇലുല്‍ ഖൈറാത്തിന്‍റെ ഒരു ഏട് എനിക്ക് എത്തിച്ചുതരുമോ?
തൂക്കുമരം വിധിച്ച് ജയിലില്‍ കഴിയുമ്പോള്‍ ആലി മുസ്ലിയാര്‍ ആവശ്യപ്പെട്ട ഒരു ആഗ്രഹമാണിത്.
സൂഫീ ജീവിത നിഷ്ഠകള്‍ സ്വന്തം ജീവിത ചര്യയാക്കിയിരുന്ന പണ്ഡിതവര്യനാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയായ നെല്ലിക്കുത്ത് ആലി മുസ്ലിയാർ.
ദലാഇലുല്‍ ഖൈറാത്ത് ശാദിലി സൂഫി ശൈഖ് ജസൂലിയാണ് സമാഹരിച്ചത്. കേരള മുസ്ലിംകളുടെ നവോത്ഥാനത്തിന്റെ ചരിത്ര യേടുകളിലൊന്നാണ് വഫാത്തിനു മുമ്പ് ഒരു ഇംഗ്ലീഷ് പത്രത്തിന്റെ പ്രതിനിധിയുമായി നടത്തിയ അഭിമുഖത്തിലടങ്ങിയത്. നൂറ്റാണ്ട് പിന്നിട്ട ഈ രേഖ ചെന്നൈ ആർക്കേ വ്സിൽ നിന്നാണ് കാലിക്കറ്റ് സർവകലാശക്ക് ലഭ്യമായത്.
(എന്നാൽ ആലി മുസ്ലിയാരെ തൂക്കിലേറ്റിയിട്ടില്ലെന്നും, അതിനു മുമ്പേ വഫാത്തായിരുന്നു എന്നും ചരിത്രത്തിൽ കേട്ടിട്ടുണ്ട് )
ഇത്തരം മഹാന്മാരായ പണ്ഡിതന്മാർ സ്വതന്ത്ര സമര സേനാനികളുടെ നിരയിൽ പ്രഥമ സ്ഥാനീയരാണ്. എന്നിരിക്കെ ചരിത്രപുസ്തകങ്ങളിൽ നിന്നും പാഠപുസ്തകങ്ങളിൽ നിന്നും ചിലർ അത് വെട്ടിമാറ്റാൻ ശ്രമിക്കുന്നു. ംം
പകരം രാജ്യത്തെ ഒറ്റികൊടുത്തവരും സ്വയം ആത്മഹത്യ ചെയ്തവരും സ്വതന്ത്രസമര സേനാനികളുടെ പട്ടികയിൽ ഇടം പിടിക്കുന്നു. എന്തിനേറെ ബ്രിട്ടീഷുകാരുടെ ഓശാന പാടികൾ ആയിരുന്ന സംഘപരിവാർ നേതാക്കളെ പോലും ഇന്ന് സ്വതന്ത്ര സമര സേനാനികളായി പരിചയപ്പെടുത്തപ്പെടുന്നു. എന്തൊരു വിരോധാഭാസം.
ഈ കാലത്ത് യഥാർത്ഥ സ്വാതന്ത്രസമരസേനാനികളെ പൊതുസമൂഹത്തിലേക്ക് എത്തിക്കേണ്ടതുണ്ട്.
എല്ലാവരിലേക്കും ഷെയർ ചെയ്യുക
Post a Comment