വീട്ടുകാർ അറിയിക്കാതെ നാട്ടിൽ വന്ന് സർപ്രൈസ് കൊടുക്കുന്ന പ്രവാസികളോട് രണ്ടു വാക്ക്.. ഇത് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരില്ല
യാത്ര അറിയിച്ചു കൊണ്ട് വരിക.. സസ്പെൻസ് വേണ്ട.. അതിൽ ഒരു സർപ്രെസും ഇല്ല...
സ്വന്തം ഭാര്യയുടെ അടുത്തേക്കായാലും കടന്നു ചെല്ലരുതെന്ന് ഇസ്‌ലാം നിർദ്ദേശിക്കുന്നതിന്റെ അർത്ഥതലങ്ങൾ മനസ്സിലാക്കണം.
ഇന്നത്തെ പല സർപ്രൈസ് വിസിറ്റുകളും അപകടങ്ങളായി മാറുന്നു.
ഭർത്താവിന്റെ പെട്ടെന്നുള്ള വരവിൽ ഷോക്കായി പോയ ഭാര്യ അറ്റാക്ക് വന്ന് മരണപ്പെടുന്നു.
40 ദിവസം മാത്രം പ്രായമുള്ള അരുമ പൈതലിനെ, അല്പം മുമ്പ് സർപ്രയ്‌സ് ആയി ഗൾഫിൽ നിന്നും വന്ന ഭർത്താവിന്റെ കയ്യിൽ നൽകി ഭാര്യ അടുക്കളയിൽ, ഭർത്താവിന് വെള്ളം എടുക്കാൻ പോയതാണ്.. അവിടെ കിടന്നു വീണു മരിച്ചു.
അതിരുവിട്ട കാട്ടികൂട്ടലുകൾ അപകടങ്ങൾക്ക് വഴിവെക്കുമ്പോൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുത്തുമ്പോൾ നാം പലതിനും തടയിടേണ്ടതുണ്ട്. എത്രയെത്ര മൊബൈൽ സെൽഫി ഭ്രമങ്ങളാണ് മരണങ്ങളായി മാറിയത്.
കല്യാണവീട്ടിൽ മണിയറയിലേക്ക് പൈപ്പ് വച്ച് മോട്ടോർ അടിച്ച് പണി കൊടുത്ത കൂട്ടുകാർക്ക് കിട്ടിയത് പുതിയ ജീവിതത്തിലേക്ക് കാലെടുത്തവെക്കുന്ന സ്വപ്നങ്ങൾക്ക് ചിറക് മുളച്ച് തുടങ്ങുന്ന നവ ദമ്പതികളുടെ ഷോക്കേറ്റ് മരിച്ച ശരീരങ്ങളാണ്.
ദൂരെയുള്ള ജോലി സ്ഥലത്ത് നിന്നും വന്ന ഭർത്താവ് വീട്ടിൽ വേഷം മാറി ഒളിച്ചിരുന്നു.. ഭാര്യക്ക് സർപ്രയ്‌സ് വിസിറ്റ് നൽകാൻ.. മാർക്കറ്റിൽ പോയി വന്ന ഭാര്യ ഡോർ തുറന്നപ്പോൾ കണ്ടത് ആരോ വീട്ടിൽ... കള്ളൻ എന്ന് കരുതി ഭാര്യ മുറ്റത്തേക്ക് ഓടി.. റോഡും മുറ്റവും വലിയ വ്യത്യാസം ഇല്ല. നേരെ ചെന്ന് ഓടിയത് അതി വേഗതയിൽ വന്ന വാഹനത്തിനു അടിയിൽ.. വെപ്രാളത്തോടെ ഓടി വന്ന ഭർത്താവ് മുഖം മൂടി മാറ്റി... ഭാര്യയെ മടിയിൽ കിടത്തി..തല പൊട്ടി ചോര ഒലിക്കുന്ന അവളോട് പറഞ്ഞു.. ഞാൻ പറ്റിച്ചതല്ലേ... മാപ്പ്... പക്ഷെ ഭർത്താവിന്റെ കയ്യിൽ അവൾ പിടഞ്ഞു മരിച്ചു.. എല്ലാം ഒരു നിമിഷം കൊണ്ട് തീർന്നു..
എന്ത് കിട്ടി..? സർപ്രയ്‌സ് വിസിറ്റ് കൊണ്ട്...?
ഇതും മുമ്പ് നടന്ന കഥ...
ഇങ്ങനെ വരുത്തിത്തീർക്കുന്ന അപകടങ്ങൾ നമ്മെ ജീവിതകാലം മുഴുവൻ വേട്ടയടിക്കൊണ്ടിരിക്കും. നാം സന്തോഷത്തിനെന്ന് കരുതിസ്നേഹത്തോടെ ചെയ്യുന്ന പലതും അപകടങ്ങളായിട്ടാകും അവസാനിക്കുക.
പിന്നെ നമുക്കൊരിക്കലും സന്തോഷിക്കാനാവില്ല. ഓർക്കണം ചില കട്ടി കുറഞ്ഞ..ഹൃദയങ്ങൾക്ക് Soft Heart കൾക്ക്..നിങ്ങളുടെ പെട്ടെന്നുള്ള വരവ് താങ്ങാൻ കഴിയില്ല. അത് നിങ്ങളോടുള്ള കഠിനമായ സ്നേഹവും സന്തോഷവും കൊണ്ട് തന്നെയായിരിക്കാം.
അഗാധമായ സ്നേഹം, പ്രണയം ആ ഭാര്യക്ക് നിങ്ങളോട് ഉണ്ട് എന്ന് മനസ്സിലാക്കി ഇത്തരം Soft Heart സ്ത്രീകൾക്ക് മുന്നിൽ നാടകം അവസാനിപ്പിക്കുക.
അതിരുവിട്ട സന്തോഷ പ്രകടനങ്ങൾ നടത്തി റീച്ച് കൂട്ടാനും ട്രെൻഡിനൊപ്പം നിൽക്കാനും വേണ്ടി കാണിക്കുന്ന പലതും നമ്മുടെ എന്നത്തേയും സന്തോഷം തകർത്തു കളഞ്ഞേക്കാം. ചിന്തിക്കുക ചിന്തിച് മാത്രം പ്രവർത്തിക്കുക...
▫️▫️▫️▫️▫️▫️▫️
Post a Comment