യാ റസൂലല്ലാഹ്’ എന്ന് വിളിച്ചാൽ കാഫിറാകും. തബ്ലീഗ് ജമാഅത്തിന്റെ പിഴച്ച ആശയം ഇങ്ങനെ..

‘യാ റസൂലല്ലാഹ്’ എന്ന് വിളിക്കുന്നത് കുഫ്റാണെന്ന പിഴച്ച ആശയമാണ് തബ്ലീഗ് ജമാഅത്ത് വെച്ച് പൊറുപ്പിക്കുന്നത്. സത്യത്തിൽ വഹാബിസത്തേക്കാൾ അപകടമാണ് ഈ ദയൂബന്ധിസമെന്ന് നമുക്ക് ബോധ്യപ്പെടാൻ വേറെ തെളിവുകൾ ആവശ്യമില്ല.


യാ റസൂലല്ലാഹ്" എന്ന വിളിയുമായി ബന്ധപ്പെട്ട് തബ്ലീഗ് ജമാഅത്തിന്റെ വീക്ഷണം റഷീദ് അഹ്മദ് ഗൻഗോഹിയുടെ ഫത് വയിൽ നിന്നുള്ള ഭാഗം താഴെ ചേർക്കുന്നു.

یا رسول اللہ پکارنا

(سوال ) یارسول اللہ دور سے يا نزدیک قبر شریف سے پکارنا جائز ہے یانہیں۔

(جواب) جب انبیاء علیہم الصلوۃ والسلام کو علم غیب نہیں تو یارسول اللہ کہنا بھی ناجائز ہوگا اگر یہ عقیدہ کر کے کہے کہ وہ دور سے سنتے ہیں بسبب علم غیب کے تو خود کفر ہے اور جو یہ عقیدہ نہیں تو کفر نہیں مگر کلمہ مشابہ بہ کفر ہے البتہ اگر اس کلمہ کو درود شریف کے ضمن میں کہے اور یہ عقیدہ کرے کہ ملائکہ اس درود شریف کو آپ کے پیش عرض کرتے ہیں تو درست ہے کیونکہ حدیث شریف میں ہے کہ ملائکہ درود بندہ مؤمن کا آپ کی خدمت میں عرض کرتے ہیں۔اور ایک صنف ملا ئکہ اس خدمت پر ہیں ۔ فقط
(فتاوى رشيديہ )

ചോദ്യം :"യാറസൂലല്ലാഹ്" എന്ന് ദൂരെ നിന്നോ ഖബറിനടുത്ത് നിന്നോ വിളിക്കൽ അനുവദനീയമാണോ.!?

മറുപടി : “നബിമാർ عليهم الصلاة والسلام ന് ഇൽമുൽ ഗൈബ് ഇല്ലാത്തതിനാൽ യാ ! റസൂലുല്ലാഹ് എന്ന് വിളിക്കലും അനുവദനീയമാവുകയില്ല.
ഇൽമുൽ ഗൈബ് മുഖേന തങ്ങൾ ദൂരത്ത് നിന്നുള്ള വിളികേൾക്കും എന്ന് വിശ്വസിച്ച് കൊണ്ട് ആരെങ്കിലും വിളിച്ചാൽ അത് തനി കുഫ്റാണ്.
ഈ വിശ്വാസമില്ലെങ്കിൽ കുഫ്റാകുന്നില്ലെങ്കിലും അത് കുഫ്റിനോട് സാദൃശ്യമായ വാചകമാകുന്നു.
എന്നാൽ ഈ വാചകം സ്വലാത്തിന്റെ ഉള്ളിൽ പറയുകയും മലക്കുകൾ ഈ സ്വലാതിനെ നബി തങ്ങളുടെ സമക്ഷത്തിൽ എത്തിക്കുമെന്ന് വിശ്വസിക്കുകയും ചെയ്താൽ അത് അനുവദനീയമാണ്..എന്തെന്നാൽ വിശ്വാസികളുടെ സ്വലാത്ത് പ്രവാചക സമക്ഷത്തിൽ ഹാജറാക്കപ്പെടുമെന്നും അതിനായി ഒരു വിഭാഗം മലക്കുകൾ ഉണ്ടെന്നും ഹദീസിൽ വന്നിട്ടുള്ളതാണ്."