ഇന്ത്യയിൽ ബാലികമാരെ വിവാഹം കഴിച്ച ചില പ്രശസ്ത വ്യക്തികളുടെ പേരും, അവർ വിവാഹം കഴിക്കുമ്പോൾ ഭാര്യമാരുടെ വയസ്സും
ഇന്ത്യയിൽ ബാലികമാരെ വിവാഹം കഴിച്ച ചില പ്രശസ്ത വ്യക്തികളുടെ പേരും അവർ വിവാഹം കഴിക്കുമ്പോൾ ഭാര്യമാരുടെ വയസ്സും താഴെ കൊടുക്കുന്നു
മഹാത്മാഗാന്ധി കസ്തൂർബ ഗാന്ധിയെ വിവാഹം കഴിക്കുമ്പോൾ രണ്ടുപേർക്കും പ്രായം 13 വയസ്സ്.
ഇന്ത്യ കണ്ട ഏറ്റവും പ്രഗൽഭ ഗണിതശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജൻ തൻറെ ഇരുപത്തിരണ്ടാം വയസ്സിൽ വിവാഹം കഴിക്കുമ്പോൾ ഭാര്യ ജാനകിയമ്മാൾക്ക് 10 വയസ്സായിരുന്നു പ്രായം
ഇന്ത്യയിലെ ഏറ്റവും പ്രഗൽഭനായ ഭൗതികശാസ്ത്രജ്ഞൻ ആയിരുന്ന സത്യേന്ദ്രനാഥ് ബോസ് തൻറെ ഇരുപതാം വയസ്സിൽ 11 വയസുകാരിയായ ഉഷാപതിയെ വിവാഹം കഴിച്ചു. ഇവർക്ക് 9 മക്കൾ ജനിച്ചു. ബോസ് ഐൻസ്റ്റീൻ സ്റ്റാറ്റിസ്റ്റിക്സിൻറെ ഉപജ്ഞാതാവായ ഈ മഹാ ശാസ്ത്രജ്ഞൻ ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമാണ്. അദ്ദേഹത്തോടുള്ള ആദര സൂചകമായാണ് ആണ് ബോസോൺ കണികകൾക്ക് ശാസ്ത്രലോകം ആ പേര് നൽകിയത്
ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധനായ ഹിന്ദുമത ആചാര്യനും യോഗ്യ വരുമായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസൻ തൻറെ ഇരുപത്തി മൂന്നാം വയസ്സിൽ വെറും അഞ്ച് വയസ്സുകാരിയായ ശാരദ ബായിയെ വിവാഹം കഴിച്ചു. സ്വാമി വിവേകാനന്ദൻ ഇദ്ദേഹത്തിന്റെ ശിഷ്യനാണ്
മലയാള മനോരമയുടെ സ്ഥാപകൻ മാമ്മൻ മാപ്പിളയുടെ മകൻ കെ എം മാത്യൂവിന്റെ 'എട്ടാം മോതിരം' വെളിപ്പെടുത്തുന്ന പ്രകാരം, മാമ്മൻ മാപ്പിള വിവാഹം ചെയ്തത് പത്തുവയസ്സുകാരിയെ ആയിരുന്നു. അവൾ പതിനൊന്നാം വയസ്സിൽ പ്രസവിക്കുകയും ചെയ്തു
കേരള രാഷ്ട്രീയത്തിലെ അധികായൻ ആയ എ കെ ഗോപാലൻ AKG അദ്ദേഹത്തിൻറെ രാഷ്ട്രീയ ഒളിവ് ജീവിതത്തിൽ ഒളിച്ചു താമസിച്ചിരുന്ന വീട്ടിലെ 12 വയസ്സുകാരിയായ പെൺകുട്ടിയോട് തനിക്ക് തോന്നിയ പ്രണയത്തെപ്പറ്റി അദ്ദേഹത്തിൻറെ ജീവിതകഥയിൽ വിവരിക്കുന്നുണ്ട്.
എല്ലാ അർത്ഥത്തിലും തമിഴ്നാട്ടിലെ അതികായനായ ദ്രാവിഡ മുന്നേറ്റ പ്രസ്ഥാനങ്ങളുടെ എല്ലാം ഉപജ്ഞാതാവായ വലിയ സാമൂഹിക പരിഷ്കർത്താവായ തന്തൈ പെരിയാർ എന്നറിയപ്പെടുന്ന പെരിയാർ ഇ വി രാമസ്വാമി 13 വയസ്സുകാരിയായ നാഗമ്മയെ ആണു വിവാഹം ചെയ്തത്. പെരിയാർ നാസ്തികനും യുക്തിവാദിയും സ്വതന്ത്ര ചിന്തകനും ആയിരുന്നു എന്നത് സ്മരണീയമാണ്
തിരുവിതാംകൂർ രാജ്ഞിയായിരുന്ന പാർവതീഭായി ( സ്വാതി തിരുനാൾ മഹാരാജാവിന്റെ ഇളയമ്മ) യെ അവളുടെ പന്ത്രണ്ടാം വയസ്സിൽ കിളിമാനൂർ രാഘവർമ കോയിത്തമ്പുരാൻ വിവാഹം ചെയ്തു, പതിമൂന്നാം വയസ്സിൽ അവൾ രാജ്യാഭാരം എല്ക്കുകയും ചെയ്തു.
മഹാ കവി കുമാരനാശാൻ തന്‍റെ നാല്പത്തഞ്ചാം വയസ്സില്‍ ബാലികയായിരുന്ന ഭാനുമതിയെ വിവാഹം ചെയ്തു
മാതൃഭൂമിയുടെ സ്ഥാപകനും കോൺഗ്രസ് നേതാവുമായിരുന്ന കേശവമേനോൻ ആദ്യ വിവാഹം ചെയ്യുന്നത്, നാലാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന ബാലികയെയായിരുന്നു.
ഝാൻസി റാണി ലക്ഷ്മിഭായി എന്നറിയപ്പെടുന്ന മനുകർണ്ണിക പതിമൂന്നു വയസ്സുള്ളപ്പോഴാണ് 45 വയസ്സുള്ള ഝാന്സിയിലെ രാജാവായിരുന്ന ഗംഗാധര്‍ റാവുവിന്‍റെ രണ്ടാം ഭാര്യയായി ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.
പ്രസിദ്ധ ആത്മ ജ്ഞാനിയും, ബാല വിവാഹത്തിനെതിരെയും വിധവാ വിവാഹം പ്രോത്സാഹിപ്പിച്ചും സോഷ്യൽ കോൺഫറൻസ് മൂവ്മെന്റ് സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവും ഗ്രന്ഥകാരനുമായിരുന്ന മഹാദേവ് ഗോവിന്ദ റാനഡെ (മരണം 1901 )തന്റെ ആദ്യ പത്നി മരണപ്പെട്ടപ്പോൾ ഒരു വിധവയെ വിവാഹം ചെയ്യണമെന്ന ശിഷ്യന്മാരുടെ നിർദ്ദേശം അവഗണിച്ച് രണ്ടാം വിവാഹം ചെയ്തത് എട്ടു വയസ്സുകാരി രമാബായിയെയായിരുന്നു.
വനിതാ ക്ഷേമ പ്രവർത്തനങ്ങളിൽ പ്രശസ്തനായ മഹർഷി കർവെ എന്ന ഡോക്ടർ ധോണ്ടോ കേശവ് കാർവെ (മരണം 1962) യുടെ ആദ്യ പത്നി ഒരു ഒമ്പത് വയസ്സുകാരിയായിരുന്നു.
ഇനിയും ഒരുപാട് പ്രശസ്തർ ഇതുപോലെ ഉണ്ട്. ലിസ്റ്റ് നീണ്ടുപോകും എന്നുള്ളതു കൊണ്ട് നിർത്തുന്നു. ഇത് ഇന്ത്യക്കാരുടെ മാത്രം ലിസ്റ്റ് ആണ് ആണ് മറ്റു രാജ്യക്കാരുടെ ലിസ്റ്റ് ഒക്കെ എടുത്താൽ വലിയ ഗ്രന്ഥങ്ങൾ തന്നെ വേണ്ടിവരും. ഇന്നും ഉത്തരേന്ത്യയിൽ ഒക്കെ പലയിടങ്ങളിലും ശൈശവ വിവാഹങ്ങൾ വ്യാപകമായിത്തന്നെ നടക്കുന്നുണ്ട്. കഴിഞ്ഞ ഒരു അര നൂറ്റാണ്ടിൽ നമ്മുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളിൽ വന്ന വലിയ അഭിവൃദ്ധിയുടെ ഫലമായി കൊണ്ട് സംഭവിച്ച ഒരു കാര്യം മാത്രമാണ് വിവാഹപ്രായം ഉയർന്നു എന്നുള്ളത്.
🖨️🖨️🖨️🖨️🖨️🖨️🖨️🖨️🖨️🖨️🖨️🖨️🖨️🖨️🖨️🖨️
📚കിതാബുകൾ എളുപ്പത്തിലും വേഗത്തിലും സെർച്ച് ചെയ്യാനും ഡൗൺലോഡ് ചെയ്യാതെ തന്നെ വായിക്കാനും ലോകത്തിലെ ഏറ്റവും മികച്ച വെബ്സൈറ്റ്..
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
📄📄📄📄📄📄📄📄
ഉസ്താദുമാർ ഉള്ള ഗ്രൂപ്പുകളിൽ ഫോർവേഡ് ചെയ്യുക
Post a Comment