പ്രവാചകനിന്ദ നടത്തിയ ബി.ജെ.പി നേതാവിന് മാതൃകാപരമായ ശിക്ഷ നൽകണം - സ്വാദിഖലി ശിഹാബ് തങ്ങൾ

കഴിഞ്ഞ ദിവസം ബി.ജെ.പി വക്താവ് നടത്തിയ പ്രവാചക നിന്ദാ പരാമര്‍ശം മുസ്‌ലിം ജനവിഭാഗത്തെ അത്യധികം വേദനിപ്പിക്കുന്നതാണ്. ഇന്ത്യയിലും അന്താരാഷ്ട്രതലത്തിലും പരാമര്‍ശം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചതിനെ തുടര്‍ന്ന് ബി.ജെ.പി സംഘടനാതലത്തില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. 
അതവരുടെ പാർട്ടി കാര്യം.
എന്നാല്‍ ഇത്തരം അരുതായ്മകളെ നിയമപരമായി നേരിടാൻ കേന്ദ്ര സർക്കാർ തയ്യാറാകണം.

മുന്‍കാലങ്ങളില്‍ ഇന്ത്യയുമായി അടുത്ത സുഹൃദ് ബന്ധം കാത്തുസൂക്ഷിച്ചിരുന്നവരായിരുന്നു അറബ് രാജ്യങ്ങള്‍. പരാമര്‍ശത്തെ തുടര്‍ന്ന് അറബ് രാഷ്ട്രത്തലവന്‍മാര്‍ ഇന്ത്യന്‍ പ്രതിനിധികളെ വിളിപ്പിച്ച് അമര്‍ഷം രേഖപ്പെടുത്തി. ഇത്തരം സാഹചര്യം മുമ്പെങ്ങുമില്ലാത്തതാണ്. ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിനും ഇന്ത്യന്‍ ജനാധിപത്യത്തിനും വലിയ കളങ്കം സൃഷ്ടിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കുകയാണ് വേണ്ടത്.