കൂടുതൽ ഫോളോവേഴ്സുള്ള ഫേസ്ബുക്ക് പേജുകൾ ഹാക്ക് ചെയ്യപ്പെടുന്നു.. തട്ടിപ്പ് ഇങ്ങനെ...

കൂടുതൽ ഫോളോവേഴ്സുള്ള
ഫേസ്ബുക്ക് പേജുകൾ ഹാക്ക് ചെയ്യപ്പെടുന്നു..
നിരവധിപേരാണ് കഴിഞ്ഞ ആഴ്ചകളിൽ തട്ടിപ്പിന് ഇരയായത്...
കഴിഞ്ഞദിവസം ഒരു സുഹൃത്തിന് സംഭവിച്ച കാര്യങ്ങൾ പഠിച്ച് മനസ്സിലാക്കിയപ്പോൾ
ഇനിയും ആരും വഞ്ചിതരാകാതെ ശ്രദ്ധിക്കാൻ വേണ്ടിയാണ് ഇത് കുറിക്കുന്നത്...

തട്ടിപ്പിന്റെ രീതി ഇങ്ങനെ..👇
 ഒരു വിദേശ നമ്പറിൽ നിന്ന് ഹാക്കർമാർ അഡ്മിനുമായി വാട്സാപ്പിൽ ബന്ധപ്പെടുന്നു.. ആദ്യം നമ്മുടെ ഭാഷ ഏതാണെന്ന് ചോദിച്ചറിഞ്ഞ് ഗൂഗിളിന്റെ സഹായത്തോടെ മലയാളത്തിൽ മെസ്സേജ് അയക്കുന്നു..

 ആദ്യം അവർ നൽകിയ മെസ്സേജ് താഴെ കൊടുക്കുന്നു...👇

“നിങ്ങളുടെ പേജിന്റെ വശത്ത് നിങ്ങൾക്ക് സ്പോൺസർ പരസ്യ ധനസമ്പാദനം നൽകുന്നതിൽ ഞങ്ങൾക്ക് താൽപ്പര്യമുണ്ട്

     IBM, Nike, Puma, Adidas, Hockey തുടങ്ങിയ 1000-ലധികം ബഹുരാഷ്ട്ര കമ്പനികളുമായി ഞങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു.

     ഉള്ളടക്കം നിങ്ങളുടെ പേജ് വിഭാഗത്തിൽ പെടും, മോശം ഉള്ളടക്കം പോസ്‌റ്റ് ചെയ്യില്ല അല്ലെങ്കിൽ Facebook നയത്തിന് വിരുദ്ധമായി

     നിങ്ങൾക്ക് പ്രതിദിനം 10 പരസ്യങ്ങൾ സൃഷ്‌ടിക്കും, നിങ്ങൾ രണ്ടെണ്ണം തിരഞ്ഞെടുത്ത് അപേക്ഷിക്കും

     ഞങ്ങൾ നിങ്ങൾക്ക് ഒരു പരസ്യത്തിന് $600 വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ പ്രതിദിനം 2 പരസ്യങ്ങൾ സ്ഥാപിക്കും, അതിനാൽ പ്ലേസ്‌മെന്റിന് മുമ്പ് നിങ്ങൾക്ക് പ്രതിദിനം $1200 നൽകും

     ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഞാൻ വിശദീകരിക്കാം, ആദ്യം ഞങ്ങളോട് ഇത് എങ്ങനെയാണെന്ന് നിങ്ങൾ കരുതുന്നു? നന്ദി”

ഇതിന് എന്തെങ്കിലും റിപ്ലൈ നൽകിയാൽ ഉടനെ വരുന്ന മെസ്സേജ് എങ്ങനെ..👇

“വ്യത്യസ്ത തരത്തിലുള്ള പേയ്‌മെന്റ് രീതി ഞങ്ങൾ വാഗ്ദാനം ചെയ്യുന്നതിനാൽ നിങ്ങളുടെ പേയ്‌മെന്റ് എങ്ങനെ സ്വീകരിക്കണമെന്ന് എന്നെ അറിയിക്കുക.
  പേപാൽ
  പേടിഎം
  വെൻമോ
  ബിറ്റ്കോയിൻ
  ക്യാഷ് ആപ്പ്
  ആപ്പിൾ പേ
  Google പേ
  മണി ഗ്രാം
  ബാങ്ക് അക്കൗണ്ട്
  വെസ്റ്റേൺ യൂണിയൻ”

ഇതോടെ ശരിക്കും അഡ്മിന്മാർ പെട്ടുപോകുന്നു...
കൂടുതൽ ചിന്തിക്കാതെ നിങ്ങളുമായി കരാറിന് തയ്യാറാണെന്ന് വാക്ക് കൊടുക്കുന്നു...

എന്തെങ്കിലും ആശങ്കകൾ പറഞ്ഞാൽ ഉടനെ അവർ നൽകുന്ന മെസ്സേജ് താഴെ..

“വിഷമിക്കേണ്ട, എല്ലാം സുരക്ഷിതമാണ്, ഇത് Facebook-ൽ നിന്നും Facebook സുരക്ഷയ്ക്ക് കീഴിലുള്ള ഒരു സ്ഥിരീകരണം മാത്രമാണ്
 വിഷമിക്കേണ്ട, നിങ്ങളുടെ പേജിലേക്ക് ഒരു തരത്തിലുള്ള ആക്‌സസ്സ് ആവശ്യമില്ല, നിങ്ങൾ പരസ്യ അക്കൗണ്ടിൽ ചേരുകയും നിങ്ങളുടെ പേജിന് അംഗീകാരം നൽകുകയും ചെയ്യുക, തുടർന്ന് ഞങ്ങൾ ഞങ്ങളുടെ പരസ്യ അക്കൗണ്ട് ചേർക്കുകയും ഞങ്ങളുടെ കമ്പനി പരസ്യ കാമ്പെയ്‌ൻ സജ്ജീകരിക്കുകയും ചെയ്യും, തുടർന്ന് ഞങ്ങൾ അത് ആരംഭിക്കും”

തുടർന്ന് ഇ.മെയിൽ നൽകാൻ ആവശ്യപ്പെടുന്നു. ചില സ്ക്രീൻ ഷോട്ടുകൾ അയച്ചുതന്ന് അവർ തരുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെടുന്നു.. ശേഷം അവർ അയച്ചു തരുന്ന ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെടുന്നു.
ഇത്രയും ചെയ്താൽ പേജ് പൂർണ്ണമായി ഹാക്കർമാരുടെ കയ്യിൽ എത്തി.

ഇതോടെ പേജിൽ പിന്നെ സെക്സ് ഫോട്ടോകളും വീഡിയോകളും സ്റ്റോറി ആയും പോസ്റ്റ് ആയും വരുന്നു..
അതിനുതാഴെ കൊടുക്കുന്ന ലിങ്കിൽ ആയിരങ്ങൾ ക്ലിക്ക് ചെയ്യുന്നതിലൂടെ അവർ പരസ്യ വരുമാനം ഉണ്ടാക്കുന്നു..
വഞ്ചിതരാവാതെ നോക്കുക..

✒️അബൂ ത്വാഹിർ ഫൈസി മാനന്തവാടി