പുതിയ വിവാദം: പെൺകുട്ടിക്കും കുടുംബത്തിനും പറയാനുള്ളത് ഇതാണ്..




സമ്മാനം വാങ്ങാൻ വന്ന ആകുട്ടിയുടെ കുടുംബത്തോട് ഞാൻ അല്പം മുൻപ് സംസാരിച്ചു.

സർട്ടിഫിക്കറ്റ് വാങ്ങി ആ കുട്ടി സ്റ്റേജിറങ്ങുമ്പോൾ ആണ് എം.ടി ഉസ്താദ് പരാമർശ വിധേയമായ സംസാരം ഉണ്ടായത്.
അദ്ദേഹം ദേഷ്യപ്പെട്ടത് തന്റെ നാട്ടുകാരും ശിഷ്യരുമായ സ്റ്റേജിൽ ഉള്ളവരോടാണ്.

ആ കുട്ടിക്ക് അതിൽ യാതൊരു മാനസിക പ്രയാസവും നേരിട്ടി ട്ടില്ല.
എന്നു മാത്രമല്ല ഈ വിവാദമൊന്നും ആ കുട്ടി അറിഞ്ഞിട്ടുമില്ല.
ആ വീട്ടിലെ ആർക്കും ഉസ്താദിന്റെ സംസാരം യാതൊരു വിഷമവും ഉണ്ടാക്കിയിട്ടില്ല.
കാരണം കൂടി അവർ പറഞ്ഞു:
"എം ടി ഉസ്താദിനെ വല്ലിപ്പയെ പോലെ കാണുന്ന കുട്ടിയാണതു."
എം ടി ഉസ്താദ് അപ്പോൾ എന്നല്ല എപ്പോഴും ആ സൂക്ഷ്മത പാലിക്കുകയും താൻ എത്തുന്ന വേദികളിൽ അതു തുറന്നു സംഘടകരോട് പറയാറുമുണ്ട്.

അപ്പോൾ ഇനി
'ആ കുട്ടി അനുഭവിക്കുന്ന മെന്റൽ ട്രോമ,
അപമാനം ..'
മന:ശാസ്ത്ര പുട്ടികൾ കഴുകിക്കളഞ്ഞോളൂ.
വാദമുഖങ്ങൾ വികൃതമാകേണ്ട.
ജാബ്ര-യുക്തിവാദ-മത നിരാസ അച്യുതണ്ട് നീണ്ട ഘ ഡ ഘഡിയൻ ഉപന്യാസങ്ങൾ എഴുതി ക്ഷീണിച്ചതല്ലേ..

ഇങ്ങിനെയാണ് 'അയാം ടാക്കിങ്‌ സീരിയസ്‌ലി' അഷ്കറലിമാർ ഉണ്ടാകുന്നത് എന്നു നിങ്ങൾ കരഞ്ഞതല്ലേ.

അപ്പോൾ മെന്റൽ ട്രോമ പൊളിഞ സ്ഥിതിക്ക് ഇനി അടുത്ത വാദത്തിലേക്ക് വരാം,

ഇസ്ലാം പുരുഷധിപത്യ മതമാണ്.അതാണ് വേദിയിൽ കണ്ടത്.
അല്ല പൊന്നു മതവിരുദ്ധരെ 
ഇസ്ലാമിലെ നിങ്ങൾ അംഗീകരിക്കുന്ന ഏതങ്കിലും ശരീഅത്ത് നിയമം ഉണ്ടോ..!?
ഇസ്ലാം തന്നെ ആറാം നൂറ്റാണ്ടിലെ ഗോത്രവർഗ്ഗ സംസ്‌കാരമാണ് എന്നു നാഴികക്ക് നാല്പതു വട്ടം പറയുന്ന നിങ്ങൾക്കു എം ടി ഉസ്താദിന്റെ നിലപാടും അത്തരത്തിലല്ലേ കാണാനാവൂ.
അപ്പോൾ ഈ വിവാദത്തിൽ പുതുമ യില്ല.

പിന്നെ,
സുന്നി
ഇസ്ലാമിക സമൂഹം പൊതുവിലും,
എം.ടി ഉസ്താദ് പ്രതിനിദാനം ചെയ്യുന്ന സമസ്ത എന്ന പ്രസ്ഥാനവും മുസ്ലിം പെണ്കുട്ടികൾക്ക് ധാർമികവും സാമൂഹ്യവുമായ വിദ്യാഭ്യാസം നൽകുന്ന സംവിധാനങ്ങൾ നടത്തുന്നുണ്ട്.
ഫാളില,ഫളീല,
വഫിയ്യ,സഹ്റവിയ്യ തുടങ്ങിയ ഉദാഹരണം.
അവയിലൊക്കെ പതിനായിരക്കണക്കിന് പെണ്കുട്ടികള്  പഠിക്കുന്നുണ്ട്.
ഏതു സമൂഹത്തിലും ഇസ്ലാമിക സ്വത്വ ബോധം ഉയർത്തിപ്പിടിക്കാൻ ക്യാലിബർ ഉള്ള ഉമ്മ കുട്ടികൾ തന്നെ.
പെരിന്തൽമണ്ണ എൻജിനീയറിങ് കോളേജ് നടത്തുന്ന
സമസത വിദ്യാഭ്യാസ ബോർഡിന്റെ സാരഥി കൂടിയാണ് നിങ്ങൾ ലോകം തിരിയാത്ത മൗലാന എന്നു അപഹസിച്ച എം ടി അബ്ദുല്ല മുസ്ലിയാർ..!

പിന്നെ സമുദയത്തിലെ സുന്നിയതര  സംഘടനകളിലെ ഫേസ്‌ബുക് ഹാലിളക്കകാരോട്:

ഫാറൂഖ് കോളേജിൽ നിങ്ങടെ ഒരു അധ്യാപകൻ മത നിയമം പറഞ്ഞപ്പോൾ മേൽപറഞ്ഞ ഇസ്ലാമിക വിരുദ്ധ ശക്തികൾ ഇതിനേക്കാൾ വലിയ തെരുവ് നൃത്തം നടത്തിയിരുന്നു.
അന്ന് കൃത്യമായി അതിനെ പ്രതിരോധിക്കൻ സുന്നികൾ മുന്നിൽ തന്നെയുണ്ടായിരുന്നു .കാരണം മത നിഷേധികൾ ആക്രമിച്ചത് ഒരു വ്യക്തിയെയല്ല അയാൾ മുന്നോട്ട് വെച്ച ഇസ്ലാമിക ധാർമികതയെ ആയിരുന്നു.
ഇന്ന് നിങ്ങൾ അവരുടെ കൂടെ കൂടി ഗ്വ ഗ്വ വിളിക്കുമ്പോൾ നന്ദികെട്ട വർഗ്ഗം എന്നു വിളിക്കുന്നില്ല ഞങ്ങൾ..!
കാരണം നിങ്ങളുടെ നന്ദിയോ,സഹതാപമോ കിട്ടിയിട്ടില്ല സുന്നി വിശ്വാസികൾ നൂറ്റണ്ടുകളെ താണ്ടിയതു.

മീഡിയ വണ് ചാനൽ നിരോധന കാലത്തും ഞങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായ ക്രിയാത്മക പിന്തുണ മറ്റൊരു കൂട്ടരും മറക്കേണ്ട.

കാലമിനിയും ഇരുളും വെളുക്കും..
നമ്മുക് വീണ്ടും കാണാം കഴിയണം.

ഉമ്മത്തും കായ പൊളിക്കാൻ ഇനിയും എല്ലാവരും കൂട്ടമായി വരണം.

ഇനി മതേതര പൊതു ബോധത്തോട്‌:
എം ടി ഉസ്താദ് അന്യമത വിദ്വേഷമോ, പരമത ഭത്സനമോ നടത്തിയിട്ടില്ല.
തന്റെ നാട്ടിലെ തന്റെ സംഘടകരോട് സമസ്തയുടെ ആദർശം പറഞ്ഞു.
അതിൽ ആ നാട്ടുകാർക്കോ
വീട്ടുകാർക്കൊ ഈ നിമിഷവും ഒട്ടും വിഷമം ഇല്ല.
എന്നാൽ ഒരു സമുദായത്തെ മുഴുവൻ വർഗ്ഗീയ വാദികളാക്കി,
വിഷം വമിക്കുന്ന 
പി സി ജോർജ്ജ്,
ശശികല,
തുടങ്ങിയ വിഷ നാഗങ്ങളെ രണ്ടു ദിവസമെങ്കിലും ജയിലിൽ ഇടാനുള്ള പണി എന്തങ്കിലും ഉണ്ടോ നോക്കൂ..
എന്നിട് മതി നിങ്ങൾ ഇസ്ലാമിനെ മര്യാദ പഠിപ്പിക്കാൻ വരൽ.

ഇനി ആ ശൈലി,
വ്യക്തിപരമായി എനിക്കത് അനുചിതമായി തോന്നി.
സംഘാടകർ ശ്രദ്ധിക്കേണ്ടതായിരുന്നു 
എം ടി ഉസ്താദിനെ പോലെ മത നിയമങ്ങളിൽ അതീവ സൂക്ഷ്മത പാലിക്കുന്ന ഒരു വലിയ പണ്ഡിതൻ വേദിയിൽ ഉള്ളപ്പോൾ അവധാനത പുലർത്തേണ്ടയിരുന്നു.
 സൗമ്യമായി പരിഹരിക്കാവുന്ന ഒരു വിഷയം ഇത്രമേൽ വിവാദമാക്കി നല്കവലയിൽ വെട്ടിയെടുക്കാൻ പാകത്തിൽ ഇസ്ലാമിനെ കെട്ടിത്തൂക്കാൻ അതു കാരണമായി.

ഹറാം ,ഹലാൽ കറാഹത്,സുന്നത്,
തുടങ്ങിയവ സാഹചര്യത്തിന്,
സന്ദർഭത്തിന് അനുസരിച്ചു മാറ്റം വരും
(ഉദാ:വിശപ്പിനു ഒന്നും കിട്ടാതെ മരിക്കും എന്നു ഉറപ്പായാൽ അനുവദനീയമായ ജീവികളുടെ ശവം കഴിക്കാം.
അപ്പോൾ ഹറാം ഹലാൽ ആകുന്നത് കണ്ടോളൂ)
മത നിയമങ്ങളുടെ പലതരത്തിലുള്ള വ്യാഖ്യാന സാധ്യതകൾ അറിയാത്ത പൊതുജനം കൂവിയാർക്കാൻ അതു കാരണമായി.
ഈ നിയമങ്ങളെ എല്ലാം ചൂഴ്ന്നു നിൽക്കുന്ന ഒന്നുണ്ട് 'വറഉ'മലയാളീകരിക്കാൻ ശ്രമിച്ചാൽ അർത്ഥ പൂർണ്ണത ലഭിക്കാത്ത ഒന്നു.
സൂക്ഷ്മത എന്നു വേണമെങ്കിൽ അതിനെ പറയാം.
ആ സൂക്ഷ്മത പുലർത്തുന്നതിൽ കാർക്കശ്യം പുലർത്തുന്ന ആളുകൂടിയാണ് ശൈഖുനാ എം ടി ഉസ്താദ്.
ആ തിരിച്ചറിവ് ആണ് സംഘാടകർക്ക് നഷ്ടപ്പെട്ടത്.
(സോഷ്യൽ മീഡിയ രണ്ടു ദിവസമായി ഉയർത്തിയ അവിടെ അങ്ങിനെ ഇല്ലേ ഇവിടെ ഇങ്ങിനെ അല്ലെ എന്നൊക്കെ യുള്ള മുന വെച്ച ചോദ്യങ്ങൾക്കാണ് തൊട്ടു മുകളിലെ പാരഗ്രാഫിൽ മറുപടിയുള്ളത്.
സൂചന മാത്രം)

ഇനി ഒരു കൂട്ടരോട് കൂടി:
എന്തുകിട്ടിയാലും വാരി വലിച്ചു മുറിച്ചു
സോഷ്യൽ മീഡിയയിൽ തള്ളി വീരസ്യം കാണിക്കുന്നത് നിർത്തണം.
"ഓഹ് ദീനല്ലേ,
ആരുടെ മുന്നിലും പറഞ്ഞൂടെ എന്ന പുളകം കൊള്ളാം.
ശെരി യായിരിക്കാം പക്ഷെ,
ഈ സമുദായം
മറുപടി പറയാൻ മാത്രം ഉള്ള നേർച്ചക്കൊഴികൾ അല്ല.
ആ സമയം ക്രിയേറ്റിവ് ആയ മറ്റു പലതും ചെയ്യാനുള്ള സമയമാണ് പോകുന്നത്.
നിങ്ങൾ മറ്റുള്ളവർക്ക് ഒരിക്കലെങ്കിലും അജണ്ടകൾ നൽകൂ.
അവരുടെ അജണ്ടകളിൽ കുറെ കാലമായില്ലേ നാം മറുപടി പറഞ്ഞു കൊണ്ടേയിരിക്കുന്നു.

✒️ബഷീർ ഫൈസി ദേശമംഗലം