സമസ്തയുടെ സീനിയർ നേതാവിനെ ക്രൂശിക്കാൻ യുക്തിവാദികൾക്ക് കുട പിടിക്കുന്ന വഹാബികളോട്

എം.എം അക്ബർ.. 
പ്രൊഫ ജൗഹർ...
ഷംസുദ്ദീന്‍ പാലത്ത്.... 

ഇവർ മൂന്ന് പേരും ഉണ്ടാക്കിയ സാമൂഹിക ഡാമേജൊന്നും ഒരു സമസ്ത നേതാവും ഇക്കാലയളവില്‍ കേരളത്തിൽ ഉണ്ടാക്കിയിട്ടില്ല.

ബഹുസ്വര സംവിധാനത്തിൽ നടത്തപ്പെടുന്ന ഒരു പബ്ലിക് സ്കൂളിൽ ഹൈന്ദവ ക്രൈസ്തവ വിദ്യാര്‍ഥികള്‍ക്ക് മതം മാറ്റത്തിന്റെ ചോദ്യപേപ്പര്‍ തയ്യാറാക്കി മനുഷ്യരെ വർഗ്ഗീയമായി അകറ്റിയ എംഎം അക്ബറും, 

ഫാറൂഖാബാദിലെ വിദ്യാര്‍ഥിനികളോട് മാറിലെ വി ഷേപ്പ് ഡ്രസ് മാറ്റി സമ്പൂര്‍ണ ഹിജാബ് ധരിക്കാൻ ആവശ്യപ്പെട്ട് അങ്കലാപ്പുണ്ടാക്കിയ ജൗഹറും,

അന്യ മതസ്ഥരോട് ചിരിക്കാൻ പോലും പാടില്ലെന്ന വിചിത്ര വാദമുയർത്തിയ പാലത്തും

ചാനൽ വിവാദങ്ങളിൽ കടപുഴകിയപ്പോൾ ഒളിഞ്ഞും തെളിഞ്ഞും മത പ്രബോധന സ്വാതന്ത്ര്യം അവകാശപ്പെട്ടവരും ഫാസിസം ബാത്ത്റൂം ഫ്ലഷിലെത്തിയെന്ന് ഭയപ്പെടുത്തിയവരും സമുദായ പ്ലാറ്റ്ഫോമിന് കുമ്മായമടിച്ചവരും തന്നെയാണ് ഇന്ന് അഹ്ലുസ്സുന്നയുടെ കാലങ്ങളായി പിന്തുടരുന്ന ആദർശം പറഞ്ഞതിന്റെ പേരില്‍ സമസ്തയുടെ സീനിയര്‍ നേതാവിനെ ഇവിടെ നേരിടുന്നത്. മുത്തലാഖ് കാലത്ത് അപ്പം ചുട്ട ഗൗരീ താത്ത മുതല്‍ എംഎസ്എഫ് കടിഞ്ഞൂല്‍ വക്കീലന്മാർ വരെ ഫാഷിസക്കാറ്റ് ആഞ്ഞു വീശുന്നത് തത്കാലം വിസ്മരിച്ച് നജ്ദിയൻ പ്രേതബാധയിൽ ലയിച്ചിട്ടുണ്ട്. ശബരിമലയില്‍ സ്ത്രീകളെ തടയുന്ന വിശ്വാസികൾക്കൊപ്പമെന്ന് സ്റ്റാറ്റസിട്ട സ്യൂഡോ ഭരണഘടനാ സംരക്ഷണ വാദികൾ തന്നെയാണ് ഇപ്പോള്‍ സമസ്തക്കെതിരെ കുരക്കുന്ന ഊളകളെന്നതാണ് ഐറണി. 

അന്ന് അക്ബറിനും ജൗഹറിനും സംഘി സഖാ യുക്തന്മാരിൽ നിന്ന് സുന്നികൾ നൽകിയ സംരക്ഷണം തിരിച്ചു വഹാബോളികളിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല. കാരണം, നിങ്ങളുടെ വളിച്ച പിന്തുണയുടെ തറയുറപ്പിലല്ല സുന്നി സമൂഹം ഇവിടെ നിലകൊണ്ടത്. കേരളത്തിലെ ഐസിസ് സലഫിസം ചർച്ചയായപ്പോഴും മറവൂരിൽ വെച്ച് ആർഎസ്എസുകാരിൽ നിന്ന് നടുംപുറത്ത് അടി കിട്ടിയപ്പോഴും സമുദായ ഐക്യം തകരാതിരിക്കാൻ പക്വമായ നിലപാട് സ്വീകരിച്ച സുന്നീ നേതൃത്വത്തിന്റെ ഗുണം നിങ്ങൾ കാണിക്കണമെങ്കിൽ സുന്നീ ജനുസ്സിൽ രണ്ടാമത് ജനിക്കണം.

കേരളത്തിൽ മുസ്ലിം വിദ്യാര്‍ത്ഥിനികൾക്ക് ഏതറ്റം വരെ പഠിക്കാനും സൗജന്യമായി താമസവും ഭക്ഷണവും വിദ്യാഭ്യാസവും ഒരുക്കുന്ന മഹാ പ്രസ്ഥാനമാണ് സമസ്ത. അവരെ ദീനിപരമായി എങ്ങനെ നയിക്കണമെന്ന വ്യക്തമായ ധാരണയും സമസ്തക്കുണ്ട്. അവരുടെ പഠനം നിങ്ങളുടെ ചെലവില്‍ നടത്തിക്കോളൂ, എന്നാല്‍ അവരുടെ മതാന്തരീക്ഷം എങ്ങനെയാവണമെന്ന് ഞങ്ങള്‍ യുക്തന്മാരും ലിബറൽ ലീഗന്മാരും സലഫികളും തീരുമാനിക്കുമെന്ന്.. പോയിപ്പണി നോക്കാം.